gnn24x7

സര്‍ജെന്റ് മെക്കോയ്- കോവിഡ് ബാധിച്ച് മരിക്കുന്ന ആദ്യ ഡാളസ് ഓഫീസര്‍ – പി.പി. ചെറിയാന്‍

0
168
gnn24x7
Picture

ഡാളസ്: ഡാളസ് പോലീസ് ഓഫീസര്‍ സര്‍ജെന്റ് ബ്രോണ്‍ങ്ക് മെക്കോയ (46) കോവിഡ് 19 രോഗത്തെ തുടര്‍ന്ന് അന്തരിച്ചു. കോവിഡ് വ്യാപകമായതിനുശേഷം ഡാളസില്‍ കൊറോണ വൈറസ് ബാധിച്ച് മരിക്കുന്ന ആദ്യ പോലീസ് ഓഫീസറാണ് മെക്കോയ്.

നവംബര്‍ ആദ്യവാരം കോവിഡിന്റെ ലക്ഷണങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ക്വാറന്റൈനിലായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച ഉറക്കത്തില്‍ നിന്നും ഉണര്‍ന്ന് അടുക്കളയിലേക്ക് പോകുന്നതിനിടയില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദഗ്ധ പരിശോധനയില്‍ സ്‌ട്രോക്ക് ആണെന്ന് കണ്ടെത്തുകയും വെന്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തിരുന്നു. എന്നാല്‍ നവംബര്‍ 16-ന് തിങ്കളാഴ്ച മരണം സംഭവിക്കുകയായിരുന്നു.

കോവിഡ് 19 രോഗികളില്‍ ചിലരിലെങ്കിലും സ്‌ട്രോക്ക് കണ്ടെത്തുന്നുണ്ടെന്ന് മെതഡിസ്റ്റ് ഹെല്‍ത്ത് സിസ്റ്റം ന്യൂറോ സര്‍ജന്‍ ഡോ. ബാര്‍ട്ട്‌ലി മിച്ചല്‍ പറയുന്നു. യുവാക്കളിലാണ് ഇത് കൂടുതലായി കണ്ടുവരുന്നതെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ 21 വര്‍ഷമായി മെക്കോയ് ഡാളസ് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ സേവനം അനുഷ്ഠിക്കുന്നു. കോവിഡ് മഹാമാരി കണ്ടെത്തിയതിനുശേഷം ഡാളസ് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ 233 ഓഫീസര്‍മാര്‍ ഉള്‍പ്പടെ 271 ജീവനക്കാരില്‍ കൊറോണ വൈറസ് പോസിറ്റീവ് കണ്ടെത്തിയിരുന്നു. ഇപ്പോള്‍ 55 പേര്‍ ക്വാറന്റൈനിലും, 10 പേര്‍ ആശുപത്രിയിലുമാണ്.

സര്‍ജെന്റിന്റെ ആകസ്മിക വിയോഗത്തില്‍ ഡാളസ് പോലീസ് ചീഫ് റെനെ ഹാള്‍ കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ചു. മറ്റുള്ളവര്‍ക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച ഓഫീസറാണ് മെക്കോയ് എന്നും അവര്‍ അഭിപ്രായപ്പെട്ടു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here