സിയോള്‍: ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ മരിച്ചെന്ന അഭ്യൂഹങ്ങളെ തള്ളി ദക്ഷിണ കൊറിയ. കിം ജോങ് ഉന്‍ മരിച്ചുവെന്ന് പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നന്നും അദ്ദേഹം ജീവനോടെയും ആരോഗ്യത്തോടെയുമിരിക്കുന്നെന്നും ദക്ഷിണ കൊറിയ ഔദ്യോഗികമായി അറിയിച്ചു.
‘ഞങ്ങളുടെ സര്‍ക്കാരിന്റെ നിലപാട് ഉറച്ചതാണ്, കിം ജോങ് ഉന്‍ ജീവനോടെയും ആരോഗ്യത്തോടെയുമുണ്ട്. അദ്ദേഹം ഏപ്രില്‍ 13 മുതല്‍ വോന്‍സാന്‍ മേഖലയില്‍ താമസിച്ചു വരികയാണ്. ആശങ്കാജനകമായി ഇതുവരെ ഒന്നും തന്നെ കണ്ടെത്തിയിട്ടില്ല,’ ദക്ഷിണകൊറിയയുടെ വിദേശകാര്യ ഉപദേഷ്ടാവ് മൂന്‍ ചങ് ഇന്‍ അറയിച്ചു.
ഏപ്രില്‍ 11ലെ പാര്‍ട്ടി പൊളിറ്റ് ബ്യൂറോയില്‍ പങ്കെടുത്ത ശേഷം കിം മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല. കിം ജോങ് ഉന്നിന് ഹൃദയ ശസ്ത്രക്രിയ നടന്നുവെന്നും അതിന് ശേഷം ആരോഗ്യനിലയില്‍ പുരോഗതിയുണ്ടായിട്ടില്ലെന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു.
കിമ്മിന്റെ ആരോഗ്യ നില മോശമാണെന്നും മരിച്ചുവെന്നുമുള്ള വാര്‍ത്തകളോട് ഉത്തരകൊറിയന്‍ മാധ്യമങ്ങള്‍ പ്രതികരിച്ചിട്ടില്ല.
കിം ജോങ് ഉന്‍ മരണപ്പെട്ടു എന്ന അഭ്യൂഹങ്ങള്‍ക്കിടെ ഉത്തരകൊറിയന്‍ നഗരത്തില്‍ നിന്നുള്ള കിമ്മിന്റെ ഔദ്യോഗിക പ്രത്യേക ട്രെയിനിന്റെ സാറ്റ്‌ലൈറ്റ് ചിത്രം പുറത്തു വന്നിരുന്നു. അമേരിക്ക കേന്ദ്രമായുള്ള ഒരു ദക്ഷിണകൊറിയന്‍ മോണിറ്ററിംഗ് പ്രൊജക്ടാണ് ചിത്രം പുറത്തു വിട്ടത്.
അതേസമയം കിമ്മിന് ഭരിക്കാന്‍ സാധിക്കില്ലെന്നും ഭരണം സഹോദരിയായ കിം യോ ജോങിനെ ഏല്‍പ്പിക്കുന്നെന്നും കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തകള്‍ ഉണ്ടായിരുന്നു.
കിം ജോങ് ഉന്നിന്റെ മുത്തശ്ശനും ഉത്തര കൊറിയയുടെ സ്ഥാപകനുമായ കിം ഇല്‍ സങിന്റെ 108ാം ജന്മദിനാഘോഷ ചടങ്ങിലും കിം ഉണ്ടായിരുന്നില്ല. ഇതു മുതലാണ് കിമ്മിന്റെ ആരോഗ്യനിലയെ സംബന്ധിച്ച് വിദേശ മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നു തുടങ്ങിയത്.
കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ മഴ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. പടിഞ്ഞാറൻ തീരത്തുള്ള പത്ത് കൗണ്ടികളിൽ ഇന്ന് വൈകുന്നേരം ആദ്യ മുന്നറിയിപ്പ് പ്രാബല്യത്തിൽ…
സംസ്ഥാനത്ത് ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളിലും മുൻസിപ്പാലിറ്റിയിലും കോർപ്പറേഷനുകളിലും യുഡിഎഫ് വലിയ മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. ആകെയുള്ള 941 ഗ്രാമപഞ്ചായത്തുകളിൽ 505 ഇടത്താണ് യുഡിഎഫ്…
ഡിസംബർ പതിമൂന്നിന് നമ്മുടെ നാട്ടിൻ പുറങ്ങളിലും നഗരങ്ങളിലും, ധാരാളം ശുക്രന്മാർ ഉദിച്ചുയരും.. സംസ്ഥാനത്തെ ലോക്കൽ ബോഡികളിലേക്കും, നഗരസഭകളിലേക്കും നടന്ന തെരഞ്ഞെടുപ്പിൻ്റെ…
നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിക്ക് 20 വർഷം തടവ്. പ്രോസിക്യൂഷന്റെയും പ്രതികളുടെയും വാദം കേട്ട ശേഷമാണ് എറണാകുളം പ്രിൻസിപ്പൽ…
ഏറെ ഇടവേളക്കു ശേഷം സമ്പൂർണ്ണ ഫൺ കഥാപാത്രവുമായി സുരാജ് വെഞ്ഞാറമൂട് എത്തുന്നു.നവാഗതനായ പ്രശാന്ത് വിജയകുമാർ സംവിധാനം ചെയ്യുന്ന 'റൺ മാമാൺ'…
തെക്കൻ ഡബ്ലിനിൽ വീടുകൾക്ക് പുറത്ത് പാർക്ക് ചെയ്തിരുന്നു നിരവധി കാറുകൾ തീപ്പിടിച്ചു നശിച്ചു. ഡബ്ലിൻ 8ലെ സൗത്ത് സർക്കുലർ റോഡിലാണ്…