Categories: International

സം​ഘ​ർ​ഷ​ഭീ​തി​യി​ൽ അ​യ​വ്, ചർച്ചക്ക്​ തയാറെന്ന്​ അമേരിക്ക; ഉപരോധം നീക്കണമെന്ന്​ ഇറാൻ

തെ​ഹ്​​റാ​ൻ/ വാ​ഷി​ങ്​​ട​ൺ: ലോ​ക​ത്തെ യു​ദ്ധ​ഭീ​തി​യി​ലാ​ക്കി​യ അ​മേ​രി​ക്ക-​ഇ​റാ​ൻ സം​ഘ​ർ​ഷ​ഭീ​തി​യി​ൽ അ​യ​വ്​. പ്ര​തി​സ​ന്ധി ഒ​ഴി​വാ​ക്കാ​നു​ള്ള ഏ​ക മാ​ർ​ഗം സം​ഘ​ർ​ഷ ഭീ​തി ഒ​ഴി​വാ​ക്ക​ലാ​ണെ​ന്ന്​ ഇ​റാ​ൻ വ്യ​ക്ത​മാ​ക്കി. ഇ​റാ​നു​മാ​യി പു​തി​യ വ​ഴി​യി​ൽ മു​ന്നോ​ട്ടു​പോ​കു​ന്ന​ത്​ സം​ബ​ന്ധി​ച്ച്​ ച​ർ​ച്ച​ക്കും കൂ​ടി​ക്കാ​ഴ്​​ച​ക്കും പ്ര​സി​ഡ​ൻ​റ്​ ട്രം​പ്​ ത​യാ​റാ​ണെ​ന്ന്​ അ​മേ​രി​ക്ക​ൻ പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി മാ​ർ​ക്ക്​ എ​സ്​​പെ​ർ വ്യ​ക്ത​മാ​ക്കി. ഉ​പ​രോ​ധം നീ​ക്കി​യ ശേ​ഷ​മേ അ​മേ​രി​ക്ക​യു​മാ​യി ച​ർ​ച്ച​ക്കു​ള്ളൂ​വെ​ന്ന നി​ല​പാ​ട്​ ഇ​റാ​നും വ്യ​ക്ത​മാ​ക്കി. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലെ പോ​ർ​വി​ളി​ക​ൾ​ക്കു​ശേ​ഷ​മാ​ണ്​ ച​ർ​ച്ച​ക്കു​ള്ള സ​ന്ന​ദ്ധ​ത​യി​ലേ​ക്ക്​ എ​ത്തി​യ​ത്.

തെ​ഹ്​​റാ​നി​ലെ​ത്തി​യ ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ്​ ത​മീം ബി​ൻ ഹ​മ​ദ്​ ആ​ൽ​ഥാ​നി​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്​​ച​യി​ലാ​ണ്​ സം​ഘ​ർ​ഷ ഭീ​തി ഒ​ഴി​വാ​ക്ക​ലാ​ണ്​ പ്ര​ശ്​​ന പ​രി​ഹാ​ര​ത്തി​നു​ള്ള മാ​ർ​ഗ​മെ​ന്ന്​ ഇ​റാ​ൻ പ്ര​സി​ഡ​ൻ​റ്​ ഹ​സ​ൻ റൂ​ഹാ​നി വ്യ​ക്ത​മാ​ക്കി​യ​ത്. സം​ഘ​ർ​ഷം ഒ​ഴി​വാ​ക്ക​ലും ച​ർ​ച്ച​ക​ളു​മാ​ണ്​ അ​റ​ബ്​ മേ​ഖ​ല​യി​ലെ പ്ര​തി​സ​ന്ധി​ക്ക്​ പ​രി​ഹാ​ര​മെ​ന്ന്​ ഇ​രു രാ​ജ്യ​ങ്ങ​ളും അം​ഗീ​ക​രി​ച്ച​താ​യും ഖ​ത്ത​ർ അ​മീ​ർ പ​റ​ഞ്ഞു. അ​റ​ബ്​ മേ​ഖ​ല​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ അ​മേ​രി​ക്ക​ൻ സൈ​നി​ക​രു​ള്ള ഖ​ത്ത​റി​ന്​ ഇ​റാ​നു​മാ​യും ന​ല്ല ബ​ന്ധ​മാ​ണു​ള്ള​ത്. അ​റ​ബ്​ മേ​ഖ​ല​യി​ലെ സു​ര​ക്ഷ​ക്കാ​യി കൂ​ടു​ത​ൽ സ​ഹ​ക​ര​ണ​ത്തി​നും ച​ർ​ച്ച​ക​ൾ​ക്കും തീ​രു​മാ​ന​മു​ണ്ടാ​യ​താ​യി ഹ​സ​ൻ റൂ​ഹാ​നി പ​റ​ഞ്ഞു.

ത​ർ​ക്ക​ങ്ങ​ളി​ൽ മ​ധ്യ​സ്​​ഥ​ത വ​ഹി​ക്കാ​ൻ സ​ന്ന​ദ്ധ​ത പ്ര​ക​ടി​പ്പി​ച്ച പാ​കി​സ്​​താ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഷാ ​മ​ഹ്​​മൂ​ദ്​ ഖു​റൈ​ശി​യും ഹ​സ​ൻ റൂ​ഹാ​നി​യെ സ​ന്ദ​ർ​ശി​ച്ച്​ കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി.  ഇ​റാ​നു​മാ​യു​ള്ള സൈ​നി​ക സം​ഘ​ർ​ഷം ആ​ഗോ​ള സ്ഥി​ര​ത​ക്കും സ​മാ​ധാ​ന​ത്തി​നും ഭീ​ഷ​ണി​യാ​ണെ​ന്ന്​ ജ​പ്പാ​ൻ പ്ര​ധാ​ന​മ​ന്ത്രി ഷി​ൻ​സോ ആ​ബെ​യും സൗ​ദി കി​രീ​ടാ​വ​കാ​ശി മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​നും വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം, യു​​െ​ക്ര​യ്​​ൻ യാ​ത്രാ​വി​മാ​നം അ​ബ​ദ്ധ​ത്തി​ൽ വീ​ഴ്​​ത്തി​യ​തി​നെ​തി​രെ ത​ല​സ്ഥാ​ന ന​ഗ​രി​യാ​യ തെ​ഹ്​​റാ​നി​ൽ അ​ട​ക്കം പ്ര​തി​ഷേ​ധ​ത്തി​ന്​ ഇ​റ​ങ്ങി​യ​വ​ർ​ക്കെ​തി​രെ പൊ​ലീ​സ്​ വെ​ടി​വെ​ച്ച​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

പൊ​ലീ​സ്​ വെ​ടി​വെ​പ്പി​​​​െൻറ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​മു​ണ്ട്. എ​ന്നാ​ൽ, ഇ​ക്കാ​ര്യം ഇ​റാ​ൻ പൊ​ലീ​സ്​ നി​ഷേ​ധി​ച്ചു.  പ്ര​​ക്ഷോ​ഭ​ക​രെ കൊ​ല​പ്പെ​ടു​ത്ത​രു​തെ​ന്ന്​ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പ്​ ഇ​റാ​ൻ ഭ​ര​ണാ​ധി​കാ​രി​ക​ളോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​റാ​ൻ സൈ​നി​ക ജ​ന​റ​ൽ ഖാ​സിം സു​ലൈ​മാ​നി​യെ അ​മേ​രി​ക്ക ഡ്രോ​ൺ ആ​ക്ര​മ​ണ​ത്തി​ലൂ​ടെ കൊ​ല​പ്പെ​ടു​ത്തു​ക​യും തി​രി​ച്ച​ടി​യാ​യി ഇ​റാ​ൻ ഇ​റാ​ഖി​ലെ അ​മേ​രി​ക്ക​ൻ കേ​ന്ദ്ര​ങ്ങ​ളി​ൽ ​മി​സൈ​ലാ​​ക്ര​മ​ണം ന​ട​ത്തു​ക​യും ചെ​യ്​​തി​രു​ന്നു.

Newsdesk

Recent Posts

റിപ്പബ്ലിക് ദിനത്തിൽ പാകിസ്താൻ്റെ കള്ളം പൊളിച്ച് ഇന്ത്യൻ റഫേൽ

ന്യൂഡൽഹി: ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിന പരേഡിൽ പാക് കള്ളപ്രചാരണങ്ങൾ തകർത്ത് ഇന്ത്യൻ റഫേൽ. ഓപ്പറേഷൻ സിന്ദൂർ സമയത്ത് തങ്ങൾ…

15 hours ago

എന്റർപ്രൈസ് അയർലണ്ട് പിന്തുണയ്ക്കുന്ന കമ്പനികളിലെ തൊഴിലവസരങ്ങളിൽ വർധന

എന്റർപ്രൈസ് അയർലണ്ട് പിന്തുണയ്ക്കുന്ന കമ്പനികളിലെ ജോലികളുടെ എണ്ണം കഴിഞ്ഞ വർഷം 2,938 വർദ്ധിച്ച് 232,425 ആയി ഉയർന്നു. ആഗോളതലത്തിൽ ഐറിഷ്…

20 hours ago

33 യൂറോപ്യൻ യൂണിയൻ പൗരന്മാരെ പോളണ്ടിലേക്കും ലിത്വാനിയയിലേക്കും നാടുകടത്തി

ഞായറാഴ്ച ഡബ്ലിനിൽ നിന്ന് പ്രത്യേകം ചാർട്ടേഡ് വിമാനത്തിൽ ഗാർഡ 33 പോളിഷ് , ലിത്വാനിയൻ പൗരന്മാരെ നാടുകടത്തി. ഇരുപത് മുതൽ…

1 day ago

ഷാജി പാപ്പനും മറ്റ് ആറുപേരുംപുതിയ രൂപത്തിലും വേഷത്തിലുംആട്-3 യുടെ പ്രധാനപ്പെട്ട ക്യാരക്ടർ പോസ്റ്ററുകൾ പുറത്തുവിട്ടു

ഷാജി പാപ്പനും. കൂട്ടരും പ്രേക്ഷകമനസ്സിൽ ഇടം തേടിയകഥാപാത്രങ്ങൾ ആണ്.മിഥുൻ മാനുവൽ തോമസ്സ് രചനയും സംവിധാനവും നിർവ്വഹിച്ച ആട്, ആട്-2, എന്നീ…

2 days ago

ഒക്‌ലഹോമയിൽ കാണാതായ 12-കാരനെ കണ്ടെത്തി; ക്രൂര പീഡനത്തിന് അമ്മയും രണ്ടാനച്ഛനും പിടിയിൽ

കാഡോ കൗണ്ടി(ഒക്‌ലഹോമ): കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കാണാതായ 12 വയസ്സുകാരൻ റയാൻ "ആർ‌ജെ" ഡേവിസിനെ സുരക്ഷിതനായി കണ്ടെത്തി. കുട്ടിയെ കണ്ടെത്തിയതിന്…

2 days ago

വി.എസ്.അച്യുതാനന്ദനും ജസ്റ്റിസ് കെ.ടി.തോമസിനും പത്മവിഭൂഷൺ മമ്മൂട്ടിക്കും വെള്ളാപ്പള്ളിക്കും പത്മഭൂഷൺ

77 -ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും സുപ്രീം കോടതി…

2 days ago