ജനീവ: യുക്രൈനിലെ ലാബുകളില്‍ സൂക്ഷിച്ചിട്ടുള്ള അപകടകാരിയായ രോഗാണുക്കളെ നശിപ്പിച്ച് കളയണമെന്ന് ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യൂ.എച്ച്.ഓ) നിര്‍ദേശം. റഷ്യന്‍ കടന്നുകയറ്റത്തിന്റെ പശ്ചാത്തലത്തില്‍ ലാബുകള്‍ തകര്‍ന്ന് ഈ രോഗാണുക്കള്‍ പുറത്തേക്ക് പരക്കുകയും രോഗവ്യാപനം ഉണ്ടാകുകയും ചെയ്യാനുള്ള സാധ്യത മുന്നില്‍ക്കണ്ടാണ് ഡബ്ല്യൂ.എച്ച്.ഓ ഈ നിര്‍ദേശം നല്‍കിയിരിക്കുന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
മറ്റ് രാജ്യങ്ങളിലെന്നപോലെ യുക്രൈനിലെ ആരോഗ്യ ഗവേഷണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പരീക്ഷണശാലകളിലും വിവിധ തരത്തിലുള്ള രോഗാണുക്കളെ ഉപയോഗിച്ചുള്ള പരീക്ഷണങ്ങള്‍ നടത്തുന്നുണ്ട്. കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ടുള്ള പരീക്ഷണങ്ങളും ഇതില്‍ ഉള്‍പ്പെടും. അമേരിക്ക, യുറോപ്യന്‍ യൂണിയന്‍, ലോകാരോഗ്യ സംഘടന എന്നിവയുടെ പിന്തുണയോടെയാണ് ഇത്തരം പരീക്ഷണങ്ങള്‍ യുക്രൈനില്‍ നടന്നിരുന്നത്.
റഷ്യയുടെ ആക്രമണം രൂക്ഷമായ സാഹചര്യത്തില്‍ ലാബുകള്‍ക്ക് നേരെ ആക്രമണമുണ്ടായാല്‍ ഇത്തരം രോഗാണുക്കള്‍ പുറത്തേക്ക് വ്യാപിക്കുന്നതിന് കാരണമാവുമെന്ന് ബയോസെക്യൂരിറ്റി വിദഗ്ദര്‍ ആശങ്കപ്പെടുന്നു. ഇത്തരം പരീക്ഷണശാലകളിലെ സുരക്ഷ സംവിധാനങ്ങള്‍ ശക്തമാക്കുന്നതുമായി ബന്ധപ്പെട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പെ തന്നെ യുക്രൈനുമായി സഹകരിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…
മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…
ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…
താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…
ലിമെറിക്ക്: ലിമെറിക്കിൽ പീസ് കമ്മീഷണറായി ജോജോ ദേവസിയെ സർക്കാർ നിയമിച്ചു.അയര്‍ലണ്ടിലെ ലിമെറിക്കിൽ താമസിക്കുന്ന കൊരട്ടി,തിരുമുടിക്കുന്ന് ചിറയ്ക്കൽ ദേവസ്സി-ത്രേസ്യ ദമ്പതികളുടെ മകനായ…
അനധികൃത കുടിയേറ്റം തടയാനുള്ള കർശന നീക്കങ്ങളുമായി യു.കെ സർക്കാർ. അനധികൃത ബോട്ടുകളിലും മറ്റും രാജ്യത്തെത്തുന്ന അഭയാർത്ഥികൾക്ക് സ്ഥിര താമസ അനുമതി…