തിരുവനന്തപുരം: പി ജി ഡോക്ടര്‍മാരുടെ സമരവുമായി ബന്ധപ്പെട്ട് അഡീഷണല്‍ ചീഫ് സെക്രട്ടറിയെ കാണാനെത്തിയ കെ എം പി ജി എ സംസ്ഥാന പ്രസിഡന്റ് അജിത്രയെ ജീവനക്കാരന്‍ അപമാനിച്ചതായി പരാതി. സംഭവത്തില്‍ പ്രതിഷേധിച്ച് അജിത്ര സെക്രട്ടേറിയറ്റ് ഗേറ്റിന് പുറത്ത് കുത്തിയിരിക്കുകയാണ്. തന്നെ അപമാനിച്ച വ്യക്തിയുടെ പേര് അറിയുന്നത് വരെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്നും തന്നോട് മോശമായി പെരുമാറിയ ആളെക്കുറിച്ച് ചോദിച്ചപ്പോള്‍ പൊലീസുകാരും വ്യക്തമായ മറുപടി നല്‍കിയില്ലെന്നും ആളെക്കണ്ടാല്‍ തനിക്ക് തിരിച്ചറിയാന്‍ കഴിയുമെന്നും അജിത്ര പറഞ്ഞു.
സെക്രട്ടേറിയറ്റ് സൗത്ത് ബ്ലോക്കില്‍ ആരോഗ്യ വിദ്യാഭ്യാസവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയെ കാണുന്നതിന് വേണ്ടി കാത്തിരിക്കുമ്ബോഴായിരുന്നു സംഭവം. ഐഡി കാര്‍ഡുള്ള ജീവനക്കാരന്‍ ഇവിടെ ഒരുപാട് വലിയ ആളുകള്‍ വരുന്നതാണെന്നും കാല്‍ താഴ്‌ത്തി ഇട്ട് ഇരിക്കാന്‍ പറഞ്ഞുവെന്നും അജിത്ര പറഞ്ഞു. തനിക്ക് സൗകര്യപ്രദമായ രീതിയിലാണ് ഇരിക്കുന്നതെന്നും കാലിന് മുകളില്‍ കാല് കയറ്റി വച്ചിരുന്നാല്‍ എന്താണെന്ന് ചോദിച്ചപ്പോള്‍ എങ്കില്‍ തുണിയുടുക്കാതെ നടന്നോ എന്നു പറയുകയും ചെയ്തു എന്ന് അജിത്ര പറഞ്ഞു.
അതേസമയം ഇതുവരെയായും പി ജി ഡോക്ടര്‍മാര്‍ക്ക് അഡീഷണല്‍ ചീഫ് സെക്രട്ടറിയെ കാണാന്‍ സാധിച്ചിട്ടില്ല. മന്ത്രിതലത്തില്‍ എടുത്ത തീരുമാനങ്ങള്‍ നിലനില്‍ക്കെ താഴെതട്ടില്‍ എങ്ങനെ ചര്‍ച്ച നടത്തുമെന്നാണ് അധികൃതര്‍ ചോദിക്കുന്നത്. എന്നാല്‍ ഇന്നലെ എടുത്ത തീരുമാനങ്ങളില്‍ വ്യക്ത വരുത്തുന്നതിന് വേണ്ടിയാണ് ചര്‍ച്ചക്ക് വന്നതെന്നും 12 മണിക്ക് ഇതിനായി സമയം അനുവദിച്ചരുന്നെന്നും സമരക്കാര്‍ പറയുന്നു.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…