ന്യൂഡല്ഹി: കേരളത്തില് കോവിഡ് ബാധിച്ച് മരിച്ചവരില് 23,652 പേരുടെ ബന്ധുക്കള്ക്ക് അരലക്ഷം രൂപവീതം നഷ്ടപരിഹാരം നല്കിയെന്ന് കേരളം. ജനുവരി അഞ്ച് വരെ ലഭിച്ച എല്ലാ അപേക്ഷകളും തീര്പ്പാക്കിയെന്ന് വ്യക്തമാക്കി സംസ്ഥാന സര്ക്കാര് സുപ്രീം കോടതിയില് തല്സ്ഥിതി റിപ്പോര്ട്ട് ഫയല് ചെയ്തു.
സര്ക്കാരിന്റെ ഔദ്യോഗിക കണക്കുകള് പ്രകാരം ജനുവരി പത്തു വരെ സംസ്ഥാനത്ത് 49,300 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതില് 27,274 പേരുടെ ബന്ധുക്കള് നഷ്ടപരിഹാരത്തിനായി അപേക്ഷ നല്കി. 178 അപേക്ഷകള് സര്ക്കാര് നിരസിച്ചു. 891 അപേക്ഷകള് മടക്കിയതായും സംസ്ഥാന സര്ക്കാര് സുപ്രീം കോടതിയില് ഫയല് ചെയ്ത തല്സ്ഥിതി റിപ്പോര്ട്ടില് വ്യക്തമാക്കിയിട്ടുണ്ട്.
സാമൂഹിക മാധ്യമങ്ങളിലൂടെയും ഔദ്യോഗിക ഗ്രൂപ്പുകളിലൂടെയും നഷ്ടപരിഹാരം സംബന്ധിച്ച വിവരങ്ങള് ജനങ്ങളെ അറിയിക്കാന് ജില്ലാ കളക്ടര്മാരോട് നിര്ദേശിച്ചിട്ടുണ്ടെന്നും സംസ്ഥാന സര്ക്കാര് സുപ്രീംകോടതിയെ അറിയിച്ചു. സ്റ്റാന്റിങ് കോണ്സല് നിഷേ രാജന് ഷൊങ്കറാണ് സംസ്ഥാന സര്ക്കാരിന്റെ തല്സ്ഥിതി റിപ്പോര്ട്ട് കോടതിയില് ഫയല് ചെയ്തത്.
സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…
വെള്ളപ്പൊക്കത്തിനും യാത്രാതടസ്സങ്ങൾക്കും സാധ്യത അയർലണ്ടിന്റെ പടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ, തെക്കൻ മേഖലകളിൽ ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും സാധ്യതയുള്ളതിനാൽ ഏഴ് കൗണ്ടികളിൽ…
അയർലണ്ടിൽ ശമ്പളക്കരാർ സംബന്ധിച്ച തർക്കം രൂക്ഷമായതോടെ രാജ്യവ്യാപകമായി മൂന്ന് ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ. അധ്യാപകർ, നഴ്സുമാർ, ഡോക്ടർമാർ, സിവിൽ…
ചില സിനിമകൾ കാലം എത്ര കഴിഞ്ഞാലും മനസ്സിൽ നിന്ന് മായില്ല. അതിലെ കഥാപാത്രങ്ങളും പ്രണയനിമിഷങ്ങളും പാട്ടുകളും വീണ്ടും വീണ്ടും ഓർത്തെടുക്കാൻ…
അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…
അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…