Categories: Kerala

ദല്‍ഹി നിസാമുദ്ദീനിലെ തബ്‌ലീഗ് ജമാഅത്ത് സമ്മേളനത്തില്‍ കേരളത്തില്‍ നിന്ന് പങ്കെടുത്ത 45 പേരെ തിരിച്ചറിഞ്ഞു

തിരുവനന്തപുരം: ദല്‍ഹി നിസാമുദ്ദീനിലെ തബ്‌ലീഗ് ജമാഅത്ത് സമ്മേളനത്തില്‍ കേരളത്തില്‍ നിന്ന് പങ്കെടുത്ത 45 പേരെ തിരിച്ചറിഞ്ഞു. കേരളത്തിലെ ഏഴ് ജില്ലകളില്‍ നിന്നുള്ളവരാണ് സമ്മേളനത്തില്‍ പങ്കെടുത്തത്.

പത്തനംതിട്ട 14, ആലപ്പുഴ 8, കോഴിക്കോട് 6, ഇടുക്കി 5, പാലക്കാട് 4, മലപ്പുറം 4, തിരുവനന്തപുരം 4 എന്നിങ്ങനെയാണ് കണക്ക്. ആകെ 1830 പേരെ തിരിച്ചറിഞ്ഞെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

മാര്‍ച്ച് പകുതിയില്‍ നടന്ന സമ്മേളനത്തില്‍ രണ്ടായിരത്തിലേറെ പേരാണ് പങ്കെടുത്തത്. 281 വിദേശികളും പങ്കെടുത്തിരുന്നു.
സമ്മേളനത്തില്‍ പങ്കെടുത്ത ആറ് തെലങ്കാന സ്വദേശികള്‍ മരിച്ചിരുന്നു. പ്രദേശത്തെ ജനങ്ങളെ മുഴുവന്‍ മാറ്റിപ്പാര്‍പ്പിക്കാനുള്ള ഒരുക്കത്തിലാണ് അധികൃതര്‍.

Newsdesk

Recent Posts

സ്റ്റേറ്റ് പെൻഷൻ ആഴ്ചയിൽ €7.50 വർധിപ്പിക്കാൻ സർക്കാർ ആലോചന

അയർലണ്ടിലെ സ്റ്റേറ്റ് പെൻഷൻ ആഴ്ചയിൽ €7.50 വർധിപ്പിക്കുന്ന കാര്യം സർക്കാർ പരിഗണിക്കുന്നതായി റിപ്പോർട്ട്. ബജറ്റ് 2027ന്റെ ഭാഗമായി പെൻഷൻ നിരക്കുകളിൽ…

16 hours ago

‘മോൺസ്റ്റർ എൽ നിനോ’ ശക്തമാകുന്നു; അയർലണ്ടിലും കാലാവസ്ഥാ മാറ്റങ്ങൾക്ക് സാധ്യത

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കാലാവസ്ഥയെ സാരമായി ബാധിക്കാവുന്ന ശക്തമായ എൽ നിനോ പ്രതിഭാസം രൂപപ്പെടുന്നതായി കാലാവസ്ഥാ ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. ലോക…

18 hours ago

ഡബ്ലിനിൽ വിസ്മയം തീർക്കാൻ മെന്റലിസ്റ്റ് അനന്തുവിന്റെ ‘സീക്രട്ട് ലെറ്റർ’

ഡബ്ലിൻ: മലയാളികളുടെ പ്രിയപ്പെട്ട മെന്റലിസ്റ്റ് അനന്തുവിന്റെ ഏറെ ശ്രദ്ധേയമായ മെന്റലിസം ഷോ ‘സീക്രട്ട് ലെറ്റർ’ സെപ്റ്റംബർ 27-ന് ഡബ്ലിനിൽ അരങ്ങേറുന്നു.…

19 hours ago

ക്രാന്തിയുടെ ഓണാഘോഷം ഇന്ന് ഡബ്ലിനിൽ

അയർലണ്ട്: ക്രാന്തി അയർലണ്ട് നോർത്ത്, സൗത്ത് യൂണിറ്റുകളുടെ നേതൃത്വത്തിലാണ് ഇന്ന് ‘ക്രാന്തി ഓണം 2026’ സംഘടിപ്പിക്കുന്നത്. ഓണത്തിന്റെ ഒരുമയും സൗഹൃദവും…

1 day ago

അയർലണ്ടിൽ ഇനി ഫാർമസികളിലും ബവൽ കാൻസർ പരിശോധന

ഒക്ടോബർ മുതൽ 1,500-ലേറെ ഫാർമസികളിൽ BowelScreen സേവനം; 57 മുതൽ 71 വയസ്സ് വരെ സൗജന്യ പരിശോധന അയർലണ്ടിൽ ബവൽ…

2 days ago

ഐറിഷ് ആശുപത്രികളിലെ നോൺ-EU ഡോക്ടർമാരുടെ നിയമനത്തിൽ വീഴ്ച; ഇംഗ്ലീഷ് പ്രാവീണ്യവും പോലീസ് ക്ലിയറൻസും പരിശോധിച്ചില്ല

അയർലണ്ടിലെ ആശുപത്രികളിൽ യൂറോപ്യൻ യൂണിയന് (EU) പുറത്തുനിന്നുള്ള ഡോക്ടർമാരെ നിയമിക്കുമ്പോൾ നിർബന്ധമായ ചില പരിശോധനകൾ കൃത്യമായി പൂർത്തിയാക്കുകയോ രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്ന്…

2 days ago