സീതത്തോട്: കോവിഡ് സെന്ററില്‍ താല്‍ക്കാലിക ജോലിക്കാരിയായിരുന്ന യുവതിയെ സ്ഥലത്തെ സി.പി.എം-ഡി.വൈ.എഫ്.ഐ നേതാവ് പ്രലോഭിപ്പിക്കുകയും തന്റെ ഇംഗിതത്തിന് വഴങ്ങിയാല്‍ വിവാഹം കഴിച്ചോളാമെന്നും പറഞ്ഞ് ഇഷ്ടം നടിച്ച് പീഡിപ്പിച്ചെന്ന് പരാതി. പ്രതിയും ഈ കോവിഡ് സെന്ററിലെ ജോലിക്കാരന്‍ തന്നെയായിരുന്നു. ആങ്ങമുഴി കോവിഡ് സെന്ററില്‍ ക്ലീനിങ് ജോലിയുടെ ചുമതലക്കാരനാണ് എം.പി. പ്രദീപ് (മനു മംഗലശ്ശേരി 34). ഇയാള്‍ക്കെതിരെയാണ് അതേസെന്ററില്‍ ജോലി ചെയ്തിരുന്ന യുവതി പരാതിപ്പെട്ടത്.
എന്നാല്‍ പോലീസില്‍ പരാതി ലഭിച്ചതോടെ നേതാവായ പ്രതി മുങ്ങി. പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. എന്നാല്‍ പ്രവര്‍ത്തകര്‍ക്കിടയിലും ജോലിക്കിരുടെ ഇടയിലും മനു മംഗലശ്ശേരി എന്നറിയപ്പെടുന്ന പ്രദീപ് താന്‍ വിവാഹിതനല്ലെന്നും താന്‍ വിവാഹം കഴിക്കാമെന്നുമുള്ള വാഗ്ദാനം നല്‍കി കഴിഞ്ഞ ആറുമാസക്കാലമായി പീഡിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് യുവതി പരാതിപ്പെട്ടു. എന്നാല്‍ വാസ്തവത്തില്‍ രണ്ടു കുട്ടികളുടെ അച്ഛനും വിവാഹിതനുമാണ് പ്രതി.
ഇവര്‍ കോവിഡ് സെന്ററില്‍ ജോലി ചെയ്തിരുന്ന കാലത്ത് ഒരുമിച്ച് കുറച്ചു കാലം ക്വാറന്‍ന്റൈനിലും കഴിഞ്ഞിരുന്നു. ഈ കാലയളവിലും പ്രദീപ് പീഡനം തുടര്‍ന്നിരുന്നു. എന്നാല്‍ പിന്നീടാണ് യുവതിക്ക് ഇയാള്‍ വിവാഹിതനാണെന്നും രണ്ടു കുട്ടികളുടെ അച്ഛനും ആണെന്ന വിവരം ലഭിച്ചത്. ഇതിന്റെ അടിസഥാനത്തില്‍ യുവതി കളക്ടര്‍ക്ക് പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് കളക്ടടര്‍ ഇത് ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറുകയും വനിതാ കമ്മീഷന്‍ സ്ഥലത്ത് എത്തി സ്ഥിതിവിവരങ്ങള്‍ ചോദിച്ചു മനസിലാക്കി. തുടര്‍ന്ന് യുവതിയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി. ഒളിവില്‍ പോയ പ്രതിയായ നേതാവിനെ പോലീസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.
വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…
ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ…
ആകാശത്തിനു മപ്പുറത്തു ഏതോ ഒരു ലോകത്തു നിന്നാണ് ഇതു വന്നിട്ടുള്ളത്. അങ്ങനെയാണ് കാർന്നോന്മാര് ഞങ്ങളോട്ട പറഞ്ഞുതന്നിട്ടുള്ളത്.എന്തോ അജ്ഞാതമായശക്തി ഇതിനുണ്ടത്രെ. 'ഇത്…
168 രാജ്യങ്ങളിൽ സജീവ സാന്നിധ്യമായി സാമൂഹിക ഇടപെടലുകൾ നടത്തിവരുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി . അയർലന്റ് മലയാളികൾക്ക്…
ഇതേത്തുടർന്ന് ഇറാനിൽ 40 ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഖമനെയിയുടെ മകളും മരുമകനും കൊച്ചുമകനും…