കൊണ്ടോട്ടി: കരിപ്പൂരില്‍ വിമാനമിറങ്ങിയ ശേഷം വീട്ടിലേക്ക് തിരിച്ച യാത്രക്കാരനെ ഗുണ്ടാ സംഘം തട്ടിക്കൊണ്ടു പോയി. കോഴിക്കോട് കുറ്റ്യാടി സ്വദേശി റിയാസിനെയാണ് തട്ടിക്കൊണ്ട് പോയത്.
അബുദാബിയില്‍ നിന്നാണ് യുവാവ് എത്തിയത്. കരിപ്പൂരില്‍ നിന്നും വരുന്ന വഴി കൊണ്ടോട്ടിയില്‍ നിന്നാണ് സംഘം ടാക്‌സി തടഞ്ഞ് നിര്‍ത്തി തട്ടിക്കൊണ്ട് പോയത്. യാത്രക്കാരനെ പിന്തുടര്‍ന്നെത്തിയ കാറുകളിലൊന്നിലാണ് പിടിച്ചു കൊണ്ട് പോയത്. മുക്കം സ്വദേശിയായ ടാക്‌സി ഡ്രൈവര്‍ അഷ്‌റഫ് ആണ് വിവരം പൊലീസില്‍ അറിയിച്ചത്.
ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് സംഭവം. നാട്ടുകാര്‍ കൂടിയതോടെ ഗുണ്ടാ സംഘം രക്ഷപ്പെടുകയായിരുന്നു.
തട്ടിക്കൊണ്ട് പോകലിന് പിന്നില്‍ സ്വര്‍ണക്കടത്ത് സംഘമാണെന്ന് സംശയമുണ്ടെന്ന് പൊലീസ് അറിയിച്ചു. റിയാസിനെ കണ്ടെത്തുന്നിതനായി കൊണ്ടോട്ടി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ആലപ്പുഴ: ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾക്ക് തീപിടിച്ചു. പള്ളാത്തുരുത്തിയിൽ നിർത്തിയിട്ടിരുന്ന മൂന്ന് ബോട്ടുകൾക്കാണ് തീ പിടിച്ചത്. പള്ളാത്തുരുത്തി പാലത്തിന് തെക്കുവശത്താണ് സംഭവം. …
അയർലണ്ടിലെ ഡ്രൈവിങ് ടെസ്റ്റിൽ മോട്ടോർവേയിലൂടെയുള്ള ഡ്രൈവിങ് പരിശീലനം ഉൾപ്പെടുത്തുന്നത് പരിഗണിക്കണമെന്ന് റോഡ് സുരക്ഷാ മന്ത്രി സീൻ കാനി. യഥാർത്ഥ മോട്ടോർവേ…
ഒരു വർഷത്തിൽ 1,000 പേർക്ക് 7.2 വീടുകൾ; എന്നാൽ ഒരു ദശാബ്ദത്തിലേറെ നീണ്ട ഭവന ക്ഷാമം ഇപ്പോഴും വെല്ലുവിളി ജനസംഖ്യാനുപാതത്തിൽ…
ബ്യൂണസ് അയേഴ്സ്: ലയണൽ മെസിയുടെ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നുള്ള വിരമിക്കല്‍ പ്രഖ്യാപനത്തിന് പിന്നാലെ രാജ്യാന്തര ഫുട്ബോള്‍ മതിയാക്കാനൊരുങ്ങി അര്‍ജന്‍റീന താരം…
ആദ്യവീട് വാങ്ങാൻ മൂന്ന് കൗണ്ടികളിൽ ഇനി ആറ് അക്ക ശമ്പളം വേണം അയർലണ്ടിലെ ഭവനവില വർധന വേതന വളർച്ചയെ മറികടക്കുന്നതോടെ…
ഡ്രോഗഡ ഇന്ത്യൻ അസോസിയേഷൻ (DMA)യുടെ നേതൃത്വത്തിൽ നടന്ന ഈ വർഷത്തെ ഓണാഘോഷം കേരളത്തിന്റെ സംസ്കാരവും പാരമ്പര്യവും പ്രവാസി സമൂഹത്തിന്റെ കൂട്ടായ്മയും…