തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് പരാതി നല്‍കി കോണ്‍ഗ്രസ് നേതാവും എംപിയുമായ ബെന്നി ബെഹനാന്‍. യു.എ.ഇ കോണ്‍സുലേറ്റ് ജനറലുമായി അനൗദ്യോഗിക സംഭാഷണം നടത്തിയത് ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റെഗുലേറ്ററി ആക്ട് പ്രകാരം (ഫെറ) ലംഘിച്ചിച്ചെന്ന് ആരോപിച്ചാണ് പരാതി. ഫെറ നിയമത്തിന്റെ ലംഘനങ്ങള്‍ മന്ത്രി തന്നെ പുറത്തു വിട്ടതായും കുറ്റസമ്മതം നടത്തിയതായും പരാതിയില്‍ പറയുന്നു. മന്ത്രിയെ കോടതിയില്‍ വിചാരണയ്ക്ക് വിധേയനാക്കണമെന്നും ബെന്നി ബെഹനാന്‍ പ്രധാനമന്ത്രിക്കയച്ച കത്തില്‍ പറയുന്നു.
ഫെറ നിയമത്തിലെ മൂന്നാം ചട്ടം അനുസരിച്ച് നിയമ നിര്‍മാണ സഭാംഗങ്ങള്‍ പണമായോ അല്ലാതെയോ വിദേശ സഹായം കൈപ്പറ്റുന്നത് വിലക്കുന്നുണ്ട്. യു.എ.ഇ കോണ്‍സുല്‍ ജനറലുമായി നേരിട്ട് ഇടപാടുകള്‍ നടത്തുന്നത് നിയമപ്രകാരം തെറ്റാണ്. കെ.ടി ജലീലിന്റെ നടപടി പ്രോട്ടോകോള്‍ ഹാന്‍ഡ്ബുക്കിലെ പതിനെട്ടാം അധ്യായ പ്രകാരം തെറ്റാണെന്നും പരാതിയില്‍ പറയുന്നു.
അഞ്ച് വര്‍ഷം തടവോ പിഴയോ ലഭിക്കേണ്ട അല്ലെങ്കില്‍ രണ്ടും കൂടെയോ ലഭിക്കാവുന്ന കുറ്റമാണെന്നാണ് ബെന്നി ബെഹനാന്‍ ചൂണ്ടിക്കാട്ടിയത്. നിയമത്തിലെ 43ാം വകുപ്പ് പ്രകാരം കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന ഏജന്‍സിക്ക് ഇക്കാര്യം അന്വേഷിക്കാം. അതുകൊണ്ട് മന്ത്രിക്കെതിരെ അടിയന്തരമായി അന്വേഷണം പ്രഖ്യാപിക്കണമെന്നാണ് ആവശ്യം.
കാബൂൾ: അഫ്ഗാനിസ്ഥാന്‍റെ തലസ്ഥാനമായ കാബൂളിൽ പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ 400 പേർ കൊല്ലപ്പെട്ടെന്ന് താലിബാൻ വക്താവ്. 250 ഓളം…
രൂപത്തിലും, ഭാവത്തിലും, കഥാപാത്രത്തിൻ്റെ പുതുമയിലുമായി ഷൈൻ ടോം ചാക്കോ അരങ്ങുതകർക്കുന്ന ചിത്രമാണ് 'ഡാൻസാഫ് ' ഹരിദാസ് സംവിധാനം ചെയ്യുന്ന ഈ…
ക്രിക്കറ്റ് പ്രേമികൾ ആവേശപൂർവം കാത്തിരിക്കുന്ന Finglas Premier League 2026 മാർച്ച് 21ന് തുടക്കമാകും. TITANS, STRIKERS, VIKINGS എന്നീ…
സാൻജോ സുനിലിന്റെ മരണത്തിനു പിന്നാലെ ഗോ ഫണ്ട് വഴി നടത്തിയ പബ്ലിക് ഫണ്ട് കളക്ഷനിൽ 21 ലക്ഷത്തിലധികം രൂപ സമാഹരിച്ചതയാണ്…
B&B Nursing Ltd ഒരുക്കുന്ന ഓൺലൈൻ സ്പോക്കൺ ഇംഗ്ലീഷ് കോഴ്സിൽ നിങ്ങൾക്കും പങ്കെടുക്കാം. ആശുപത്രികൾ, നഴ്സിംഗ് ഹോമുകൾ എന്നിവിടങ്ങളിൽ ജോലി…
മിഷിഗൺ: മിഷിഗണിലെ സിനഗോഗ് ആക്രമിച്ച വ്യക്തിയുടെ സഹോദരൻ ഹിസ്ബുള്ള കമാൻഡറാണെന്ന അവകാശവാദവുമായി ഇസ്രയേൽ പ്രതിരോധ സേന. കഴിഞ്ഞ ആഴ്ച വ്യോമാക്രമണത്തിൽ…