കൊച്ചി: മയക്കുമരുന്നു കേസുമായും സ്വര്‍ണ്ണകടത്തുമായും ബന്ധമുണ്ടെന്ന സംശയത്തിന്റെ പേരിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയക്ടറേറ്റ് ബിനീഷ് കൊടിയേരിയുടെ സ്വത്തുക്കള്‍ മരവിപ്പിച്ചു. ബിനീഷിന്റെ പേരിലുള്ളതും പാരമ്പര്യമായി വന്നുചേര്‍ന്നതുമായ എല്ലാവിധത്തിലുള്ള സ്വത്ത് വഹകളുടെയും രേഖകള്‍ എന്‍ഫോഴ്‌സ്‌മെന്റ് പരിശോധിക്കും.
ബിനീഷ് കൊടിയേരി ബന്ധപ്പെട്ട ഒരു ക്രയവിക്രയങ്ങള്‍ക്കും അനുമതിയില്ലെന്ന് എല്ലാ രജിസ്ട്രാര്‍ ജനറല്‍മാര്‍ക്കും ഇതിനകം വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്. എന്‍ഫോഴ്‌സ്‌മെന്റിന്റെ ഇത്തരം നടപടിയില്‍ കൊടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചു. വിശദമായി അന്വേഷിക്കണം എന്നിട്ട് നടപടിയെടുക്കാം. എന്നാല്‍ അന്വേഷണത്തിനെ ഒരിക്കലും ഭയക്കുന്നില്ല. എന്നാല്‍ കേന്ദ്രത്തിന്റെ കൂട്ടുപിടിച്ച് സര്‍ക്കാരിനെ അട്ടിമറിക്കാനും പുകമറ സൃഷ്ടിക്കാനുമാനുമുള്ള ശ്രമമാണ് നടക്കുന്നതെന്ന് എല്ലാവര്‍ക്കും അറിയാം. സംസ്ഥാനത്തെ മറികടന്നുള്ള അന്വേഷണമാണ് കേന്ദ്രം നടത്തുന്നത്. എന്നാല്‍ കേരള സര്‍ക്കാരിന് അതില്‍ ഒരു പരാതിയും പരിഭവവുമില്ല. അന്വേഷണം നടക്കട്ടെ എന്നു തന്നെയാണ് സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്. സര്‍ക്കാര്‍ ഒരിക്കലും ഒരു അന്വേഷണത്തിനും എതിരല്ല. എന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്.
സ്വര്‍ണ്ണക്കടത്തുമായി ചേര്‍ത്താണ് ബിനീഷ് കൊടിയേരി വീണ്ടും സംശയിക്കപ്പെട്ടത്. ഇതിനുവേണ്ടി ഏതാണ്ട് 12 മണിക്കൂറിലധികം നീണ്ടുനില്‍ക്കുന്ന ചോദ്യം ചെയ്യല്‍ സപ്തംബര്‍ 9 ന് നടന്നിരുന്നു. ബിനീഷിന്റെ സ്വത്ത് വിവരങ്ങളുടെ കണക്കും വസ്തു ഇടപാടുകളുടെ കണക്കും ഇ.ഡി. പരിശോധിക്കും ക്രമക്കേടോ, പൊരുത്തക്കേടുകളോ ഉണ്ടെങ്കില്‍ ബിനീഷിനെ അറസ്റ്റുചെയ്‌തേക്കും.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…