കാസര്‍കോട്: കോവിഡ് 19 എന്ന മഹാമാരി ലോകത്ത് രണ്ടുലക്ഷത്തിലധികം പേരെ ബാധിച്ചു കഴിഞ്ഞു. ഭീതിയിലും പരിഭ്രമത്തിലും ആണ് പലരും, രോഗികളുടെ എണ്ണം അനു ദിനം വര്‍ധിച്ചുകൊണ്ടിരിക്കുന്നു, അവര്‍ക്കാവശ്യമായ സൗകര്യങ്ങളെല്ലാം തന്നെ നമ്മള്‍ ഒരുക്കേണ്ടതുണ്ട്. വരാനിരിക്കുന്ന ദിവസങ്ങളില്‍ കുറേകൂടി രോഗബാധിതരെ താമസിപ്പിക്കുന്നതിന് സൗകര്യപ്രദമായ സ്ഥലങ്ങള്‍ കണ്ടെത്തി സജ്ജീകരിക്കേണ്ടതുണ്ട്. അത്തരം മുന്‍കരുതല്‍ നടപടികള്‍ക്കായി ഊണും ഉറക്കും ഉപേക്ഷിച്ച് ഇറങ്ങി തിരിച്ചിരിക്കുകയാണ് സംസ്ഥാനത്തേയും ജില്ലയിലേയും ആരോഗ്യ പ്രവര്‍ത്തകര്‍.
അത്തരമൊരു സന്ദര്‍ഭത്തില്‍ രോഗികള്‍ക്ക് വേണ്ടി നൂറിലധികം മുറികളുള്ള ഒരു നാലു നില കെട്ടിടം ഡിവൈ എഫ് ഐ ഐസോലേഷന്‍ വാര്‍ഡാക്കി മാറ്റി . കാഞ്ഞങ്ങാട് നെഹ്‌റു കോളേജിന് മുന്‍ഭാഗത്തുള്ള കേന്ദ്ര സര്‍വകലാശാലയുടെ ക്യാമ്പസായി മുന്‍പ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടമാണ് വെറും നാല് മണിക്കൂര്‍ കൊണ്ട് ഒരു ഐസോലേഷന്‍ വാര്‍ഡായി മാറിയത്. ഏതാണ്ട് ഒരു വര്‍ഷത്തിലധികമായി ഉപയോഗിക്കാതെ കിടന്നിരുന്ന കെട്ടിടമാണത്. വയറിംഗും പ്ലംബിങ്ങും ശുചീകരണവുമടക്കം ആവശ്യമായായ എല്ലാ പ്രവര്‍ത്തനങ്ങളും ഏറ്റെടുത്ത് കൊണ്ട് കാഞ്ഞങ്ങാട്ടേയും നീലേശ്വരത്തേയും ഡിവൈ എഫ് ഐയുടെ ഇരുനൂറിലധികം വളണ്ടിയര്‍മാര്‍ ഈ ദൗത്യത്തില്‍ പങ്ക് ചേര്‍ന്ന് ഒന്നായി പ്രവര്‍ത്തിച്ചു. ഏറെ പണച്ചെലവും പ്രയാസവും ഉണ്ടാകുമെന്ന് കരുതി അധികൃതര്‍ ഒഴിവാക്കിയ ആ നാലു നില കെട്ടിടം ജില്ലയിലെ ഏറ്റവും കൂടുതല്‍ ആളുകളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഐസൊലേഷന്‍ കേന്ദ്രമായി ഇന്ന് മാറിക്കഴിഞ്ഞിരിക്കുന്നു. ഇതിലൂടെ ആരോഗ്യ പ്രവര്‍ത്തകരോടുള്ള ഐക്യദാര്‍ഢ്യമാണ് രേഖപ്പെടുത്തുന്നത്.
കൊച്ചി: പ്രധാനമന്ത്രി പങ്കെടുക്കുന്ന ദേശീയപാത ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കാനൊരുങ്ങി സർക്കാർ. മുഖ്യമന്ത്രിയും മന്ത്രിമാരും ചടങ്ങിൽ പങ്കെടുക്കില്ല. മുഖ്യമന്ത്രി പിണറായി വിജയനും…
താപനില കുത്തനെ താഴുന്നതിനാൽ ഈ ആഴ്ച അവസാനത്തോടെ അയർലണ്ടിൽ ശീതകാല മഴ പെയ്യാൻ സാധ്യതയുണ്ട്. ഈ ആഴ്ചയിൽ എല്ലാ ദിവസവും…
അയര്‍ലണ്ടിലെ Donegal-ല്‍ ഉള്ള ഓട്ടിസം ഫാമിലി സപ്പോര്‍ട്ട് ഗ്രൂപ്പ്, ആല്‍ക്കഹോള്‍ ഫോറം, നോ ബാരിയേഴ്‌സ് ഫൗണ്ടേഷന്‍ എന്നീ ചാരിറ്റി സംഘടനകള്‍ക്കായുള്ള…
ന്യൂയോർക് :പ്രമുഖ റിയൽ എസ്റ്റേറ്റ് ബിസിനസ്സുകാരായ അലക്സാണ്ടർ സഹോദരങ്ങൾ ലൈംഗിക അതിക്രമം, സെക്സ് ട്രാഫിക്കിംഗ് തുടങ്ങിയ കുറ്റങ്ങളിൽ കുറ്റക്കാരാണെന്ന് മാൻഹട്ടൻ…
ഡെട്രോയിറ്റ്: ആഗോള ക്രൈസ്തവ കൂട്ടായ്മയുടെ ഭാഗമായി ഡെട്രോയിറ്റ് മാർ തോമാ ചർച്ച് ലോക പ്രാർത്ഥനാ ദിനം ഭക്തിപുരസ്‌സരം ആചരിച്ചു. ഇടവക…
ലോസ് ആഞ്ചലസ് : വാലി മലയാളി അസോസിയേഷൻ ഓഫ് സതേൺ കാലിഫോർണിയ (VMASC) ഒരുക്കുന്ന കരിയര്‍ ഡേ മാർച്ച് 15…