gnn24x7

കോവിഡ് 19; രോഗികള്‍ക്ക് വേണ്ടി കേന്ദ്രസര്‍വകലാശാല കെട്ടിടം ഐസോലേഷന്‍ വാര്‍ഡാക്കി ഡിവൈ എഫ് ഐ

0
171
gnn24x7

കാസര്‍കോട്: കോവിഡ് 19 എന്ന മഹാമാരി ലോകത്ത് രണ്ടുലക്ഷത്തിലധികം പേരെ ബാധിച്ചു കഴിഞ്ഞു. ഭീതിയിലും പരിഭ്രമത്തിലും ആണ് പലരും, രോഗികളുടെ എണ്ണം അനു ദിനം വര്‍ധിച്ചുകൊണ്ടിരിക്കുന്നു, അവര്‍ക്കാവശ്യമായ സൗകര്യങ്ങളെല്ലാം തന്നെ നമ്മള്‍ ഒരുക്കേണ്ടതുണ്ട്. വരാനിരിക്കുന്ന ദിവസങ്ങളില്‍ കുറേകൂടി രോഗബാധിതരെ താമസിപ്പിക്കുന്നതിന് സൗകര്യപ്രദമായ സ്ഥലങ്ങള്‍ കണ്ടെത്തി സജ്ജീകരിക്കേണ്ടതുണ്ട്. അത്തരം മുന്‍കരുതല്‍ നടപടികള്‍ക്കായി ഊണും ഉറക്കും ഉപേക്ഷിച്ച് ഇറങ്ങി തിരിച്ചിരിക്കുകയാണ് സംസ്ഥാനത്തേയും ജില്ലയിലേയും ആരോഗ്യ പ്രവര്‍ത്തകര്‍.

അത്തരമൊരു സന്ദര്‍ഭത്തില്‍ രോഗികള്‍ക്ക് വേണ്ടി നൂറിലധികം മുറികളുള്ള ഒരു നാലു നില കെട്ടിടം ഡിവൈ എഫ് ഐ ഐസോലേഷന്‍ വാര്‍ഡാക്കി മാറ്റി . കാഞ്ഞങ്ങാട് നെഹ്‌റു കോളേജിന് മുന്‍ഭാഗത്തുള്ള കേന്ദ്ര സര്‍വകലാശാലയുടെ ക്യാമ്പസായി മുന്‍പ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടമാണ് വെറും നാല് മണിക്കൂര്‍ കൊണ്ട് ഒരു ഐസോലേഷന്‍ വാര്‍ഡായി മാറിയത്. ഏതാണ്ട് ഒരു വര്‍ഷത്തിലധികമായി ഉപയോഗിക്കാതെ കിടന്നിരുന്ന കെട്ടിടമാണത്. വയറിംഗും പ്ലംബിങ്ങും ശുചീകരണവുമടക്കം ആവശ്യമായായ എല്ലാ പ്രവര്‍ത്തനങ്ങളും ഏറ്റെടുത്ത് കൊണ്ട് കാഞ്ഞങ്ങാട്ടേയും നീലേശ്വരത്തേയും ഡിവൈ എഫ് ഐയുടെ ഇരുനൂറിലധികം വളണ്ടിയര്‍മാര്‍ ഈ ദൗത്യത്തില്‍ പങ്ക് ചേര്‍ന്ന് ഒന്നായി പ്രവര്‍ത്തിച്ചു. ഏറെ പണച്ചെലവും പ്രയാസവും ഉണ്ടാകുമെന്ന് കരുതി അധികൃതര്‍ ഒഴിവാക്കിയ ആ നാലു നില കെട്ടിടം ജില്ലയിലെ ഏറ്റവും കൂടുതല്‍ ആളുകളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഐസൊലേഷന്‍ കേന്ദ്രമായി ഇന്ന് മാറിക്കഴിഞ്ഞിരിക്കുന്നു. ഇതിലൂടെ ആരോഗ്യ പ്രവര്‍ത്തകരോടുള്ള  ഐക്യദാര്‍ഢ്യമാണ് രേഖപ്പെടുത്തുന്നത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here