തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ച 12 പേർക്കും ഇറ്റാലിയൻ ബന്ധം. ഇന്ന് ആറു പേരിലാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇവരും ഇറ്റലിയിൽ നിന്നെത്തിയ പത്തനംതിട്ട റാന്നി സ്വദേശികളുമായി നേരിട്ട് ഇടപഴകിയവരാണ്. സംസ്ഥാനത്ത് കൊറോണ ബാധ വീണ്ടും റിപ്പോർട്ടെ ചെയ്യപ്പെട്ടത് ഇറ്റലിയിൽ നിന്നെത്തിയ പത്തനംതിട്ട റാന്നി സ്വദേശികളായ ഒരു കുടുംബത്തിന്റെ അനാസ്ഥമൂലമാണെന്നു വ്യക്തമാക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ആശങ്ക വേണ്ടെന്ന് മന്ത്രിസഭാ യോഗത്തിനു ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കിയത്.
ഇറ്റലിയിൽ നിന്നെത്തിയ മൂന്നംഗ കുടുംബം, അവരുടെ മാതാപിതാക്കൾ, ബന്ധുക്കൾ എന്നിവരാണ് രോഗബാധയുണ്ടായ 11 പേരും.
കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ഐസലേഷനിൽ കഴിയുന്ന അമ്മയ്ക്കും മകൾക്കും, കോട്ടയം മെഡിക്കൽ കോളജിലെ നാല് പേരിലുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.
വടശേരിക്കരക്കാരായ അമ്മയ്ക്കും മകൾക്കുമാണു കോഴഞ്ചേരിയിൽ കോവിഡ്–19 സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരും ഇറ്റലിയിൽ നിന്നെത്തിയവരുടെ ബന്ധുക്കളാണ്. ഇറ്റലിയിൽനിന്നെത്തിയവർ വടശേരിക്കരയിലെ ബന്ധുവീട്ടിലെത്തി ഏറെ നേരം ചെലവിട്ടിരുന്നു.
കോട്ടയത്ത് ഇറ്റലിയില്‍ നിന്നെത്തിയ റാന്നി സ്വദേശികളുടെ മാതാപിതാക്കള്‍ക്കും ഇവരെ വിമാനത്താവളത്തില്‍നിന്നും കൂട്ടിക്കൊണ്ടു വന്ന രണ്ടു ബന്ധുക്കളിലുമാണ് രോഗം സ്ഥിരീകരിച്ചത്. പത്തനംതിട്ടയിൽ മാത്രം 11 പേർക്കാണ് രോഗം സ്ഥിരീകരിക്കപ്പെട്ടത്.
കൊച്ചിയിൽ മൂന്നു വയസുകാരനിലും രോഗം കണ്ടെത്തിയിരുന്നു. ഈ കുട്ടിയും മാതാപിതാക്കൾക്കൊപ്പം ഇറ്റലിയിൽ നിന്നും നെടുംമ്പാശേരി വിമാനത്താവളത്തിൽ എത്തിയതാണ്. ഈ കുട്ടിയെയും മാതാപിതാക്കളെയും ഐസോലേഷൻ വാർഡില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
നിലവിൽ സംസ്ഥാനത്ത് അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്. പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കി രോഗം കൂടുതൽ പേരിലേക്ക് പകരുന്നത് തടയാനുള്ള ശ്രമത്തിലാണ് സർക്കാർ. ഇതിന്റെ ഭാഗമായി സ്കൂളുകൾക്ക് അവധി നൽകുകയും ജനങ്ങൾ ഒത്തുകൂടുന്ന സാഹചര്യം ഒഴിവാക്കാൻ കർശന നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട്.
കൊറോണ പ്രതിരോധിക്കാന്‍
തിരുവനന്തപുരം: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം കേരള സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വർധിച്ചതായി റിപ്പോർട്ട്.…
Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…