Categories: KeralaTop News

സ്വര്‍ണക്കടത്തിനായി പ്രതികള്‍ നടത്തിയത് വിപുലമായ ധനസമാഹരണം; കേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍

മലപ്പുറം: തിരുവനന്തപുരം സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ കൂടി അറസ്റ്റില്‍. മഞ്ചേരി സ്വദേശി അന്‍വര്‍, വേങ്ങര സ്വദേശി സെയ്തലവി എന്നിവരുടെ അറസ്റ്റാണ് കസ്റ്റംസ് രേഖപ്പെടുത്തിയത്.

സ്വര്‍ണക്കടത്തിന് പണം മുടക്കിയ രണ്ടു പേരാണ് അറസ്റ്റിലായതെന്ന് കസ്റ്റംസ് അറിയിച്ചു. കേസില്‍ നേരത്തെ അറസ്റ്റിലായ റമീസിന്റെയും അംജത് അലിയുടെയും സുഹൃത്തുക്കളാണ് പിടിയിലായവര്‍.

അതേസമയം സ്വര്‍ണക്കടത്തിനായി പ്രതികള്‍ നടത്തിയത് വിപുലമായ ധനസമാഹരണം ആണെന്ന് കസ്റ്റംസ് കണ്ടെത്തി. പലരില്‍ നിന്നായി എട്ട് കോടിയോളം രൂപയാണ് സമാഹരിച്ചതെന്നാണ് കണ്ടെത്തല്‍.

റമീസ്, അംജത് അലി, സന്ദീപ് എന്നിവര്‍ ചേര്‍ന്നാണ് പലരില്‍ നിന്നായി ധനസമാഹരണം നടത്തിയതെന്നാണ് കസ്റ്റംസ് കണ്ടെത്തല്‍.

സ്വര്‍ണ്ണക്കടത്തില്‍ സ്വപ്‌നയ്ക്കും സരിത്തിനും കമ്മീഷനായി ലഭിച്ചത് ഏഴ് ലക്ഷം രൂപയാണെന്നും അന്വേഷണ സംഘം പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട് മലപ്പുറത്തെ ജ്വല്ലറി ഉടമയും കസ്റ്റഡിയിലായിട്ടുണ്ട്. കേസില്‍ അറസ്റ്റിലായ പ്രതികള്‍ കൊണ്ട് വന്ന സ്വര്‍ണം വാങ്ങിയത് ഇയാളാണെന്നാണ് കണ്ടെത്തല്‍.

മലപ്പുറത്തെ എസ്.എസ് ജ്വല്ലറി ഉടമയെയാണ് കസ്റ്റഡിയിലെടുത്തത്. ദുബായില്‍ നിന്ന് സ്വര്‍ണം കടത്തുന്നത് വടക്കന്‍ കേരളത്തിലെ ജ്വല്ലറികള്‍ക്കാണെന്ന് കസ്റ്റംസ് അന്വേഷണസംഘം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.


Newsdesk

Recent Posts

മാസപ്പടിക്കേസിൽ നിയമോപദേശം; പിണറായി വിജയനും പി.എ.മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കാം

തിരുവനന്തപുരം: സി.എം.ആർ.എൽ മാസപ്പടിക്കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസിനുമെതിരെ ഇ.ഡി. നൽകിയ കത്തിന്റെ…

11 hours ago

ടീനേജ് റോം കോം കഥയുമായിഇൻഡ്യൻ സിനിമയുടെ നാലാമതു ചിത്രംആരംഭിച്ചു

പ്ലസ് വൺ പ്ലസ് ടൂ ക്ലാസ്സിലെ ടീനേജ് പ്രായക്കാരായ കുട്ടികളെ കേന്ദീകരിച്ചു കൊണ്ട് പൂർണ്ണമായും ഒരു റോം കോം ചിത്രത്തിന്…

13 hours ago

Help to Buy Scheme: നികുതി ഇളവ് €50,000 ആക്കാൻ ഭവനമന്ത്രിയുടെ നീക്കം

അയർലൻഡിൽ ആദ്യമായി വീട് വാങ്ങുന്നവർക്ക് നൽകുന്ന Help to Buy നികുതി ഇളവ് €30,000ൽ നിന്ന് €50,000 ആയി ഉയർത്തണമെന്ന…

13 hours ago

അയർലണ്ടിൽ 16 വയസ്സുകാർക്ക് €100 കൾച്ചർ വൗച്ചർ; അടുത്ത ബജറ്റിൽ പ്രഖ്യാപനം

അയർലൻഡിലെ 16 വയസ്സുള്ള എല്ലാ കൗമാരക്കാർക്കും കലാ-സാംസ്കാരിക പരിപാടികൾക്കായി ചെലവഴിക്കാനാകുന്ന 100 യൂറോയുടെ കൾച്ചർ വൗച്ചർ നൽകാൻ സർക്കാർ ഒരുങ്ങുന്നു.…

15 hours ago

ലൊക്കേഷൻ ഡാറ്റാ പ്രൈവസി ലംഘനം: ഗൂഗിളിന് 403 മില്യൺ യൂറോ പിഴ ചുമത്തി ഐറിഷ് DPC

ഉപയോക്താക്കളുടെ ലൊക്കേഷൻ ഡാറ്റ കൈകാര്യം ചെയ്തതിൽ യൂറോപ്യൻ യൂണിയന്റെ ഡാറ്റാ സംരക്ഷണ നിയമമായ GDPR ലംഘിച്ചെന്ന കണ്ടെത്തലിനെ തുടർന്ന് ഗൂഗിളിന്…

16 hours ago

‘പ്രിയതമൻ’ ശ്രീനാഥ് ഭാസി നായകൻ;തേജാ ലഷ്മി(കുഞ്ഞാറ്റ) നായിക

പ്രശസ്‌ത താരങ്ങളായ മനോജ് .കെ.ജയൻ- ഉർവ്വശി എന്നിവരുടെ മകൾ തേജാലഷ്മി (കുഞ്ഞാറ്റ) ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് പ്രിയതമൻ.റെജി പ്രഭാകരൻ സംവിധാനം…

17 hours ago