നിര്‍ധനരായ കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ചുനല്‍കുന്ന പുതിയ പദ്ധതിയുമായി നടന്‍ ജയസൂര്യ. ‘സ്‌നേഹക്കൂട്’ എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയില്‍ വർഷത്തില്‍ അഞ്ച് വീടുകളാണ് ജയസൂര്യ നിര്‍മ്മിച്ച് നല്‍കുന്നത്.
18 ദിവസം കൊണ്ട് പണിതീർത്ത ആദ്യ വീടിന്റെ താക്കോൽ ദാനം കഴിഞ്ഞ ദിവസം നടന്നു. പ്രളയത്തിൽ വീട് നഷ്‌ടപ്പെട്ടവർക്ക് ചുരുങ്ങിയ ചിലവിൽ വീടുവച്ചു നൽകിയ ന്യൂറ പാനൽ കമ്പനിയാണ് പദ്ധതിയുടെ ചുമതല ഏറ്റെടുത്തിരിക്കുന്നത്
രാമമംഗലത്തെ അമ്മയ്ക്കും മകനുമാണ് ആദ്യ വീട് നിർമ്മിച്ച് നൽകിയത്. വീട്‌കൈമാറൽ ചടങ്ങിന് ജയസൂര്യക്ക് എത്താൻ കഴിയാത്തത് കാരണം നടൻ റോണിയാണ് പങ്കെടുത്തത്.
സ്വന്തമായി ഭൂമിയുള്ളവർക്കാണ് വീട് നിർമ്മിച്ച് നൽകുക. 500 സ്‌ക്വയർ ഫീറ്റ് സ്ഥലത്ത് ആറ് ലക്ഷം രൂപ ചെലവിട്ടാണ് വീട് നിർമ്മാണം.
കനം കുറഞ്ഞ കോൺക്രീറ്റ് പാനൽ കൊണ്ടാണ് നിർമാണം. കമ്പനി ഡയറക്ടർ സുബിൻ തോമസ്, ജോഷി സി.സി. എന്നിവരുടെ നേതൃത്വത്തിലാവും മേൽനോട്ടം.
അയർലണ്ടിൽ ലിസ്റ്റീരിയ മലിനീകരണ സാധ്യതയെ തുടർന്ന് നിരവധി റെഡി മീൽ ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചു. Food Safety Authority…
കൊച്ചി: ചലച്ചിത്ര സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ. നിരന്തരം തന്നെ അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളും…
ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…
അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…
അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…
അയർലൻഡിലെ സംഗീതാസ്വാദകർ കാത്തിരിക്കുന്ന “Bade Miyan Chote Miyan – Live in Concert” പരിപാടിയുടെ Early Bird ടിക്കറ്റ്…