ആസ്ട്ര സെനെകയുടെ കൊവിഡ് വാക്‌സിന്‍ പരീക്ഷണത്തിനിടെ വളണ്ടിയര്‍ക്ക് ബാധിച്ചത് നാഡീസംബന്ധമായ അസുഖം

ന്യൂദല്‍ഹി: ആസ്ട്ര സെനെകയുടെ കൊവിഡ് വാക്‌സിന്‍ പരീക്ഷണത്തിനിടെ വാക്‌സിന്‍ കുത്തിവെച്ച വളണ്ടിയര്‍ക്ക് ബാധിച്ചത് നാഡീസംബന്ധമായ അസുഖം. അപൂര്‍വ്വവും ഗുരുതരവുമായ നട്ടെല്ലിന്റെ കോശങ്ങളെ ബാധിക്കുന്ന ട്രാന്‍സ് വേഴ്‌സ് മൈലൈറ്റിസ് എന്ന അസുഖമാണ് ബാധിച്ചതെന്ന് സ്റ്റാറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്നാല്‍ പരീക്ഷണത്തില്‍ പങ്കെടുത്തയാള്‍ സുഖപ്പെടുന്നുണ്ടെന്നും പെട്ടെന്ന് തന്നെ ആശുപത്രി വിടുമെന്ന് ആസ്ട്ര സെനെക സി.ഇ.ഒ പറഞ്ഞു.

അതേസമയം ചൊവ്വാഴ്ച അര്‍ധ രാത്രിയോടെയാണ് മരുന്നിന്റെ ആഗോള പരീക്ഷണം നിര്‍ത്തിവെക്കുതായി ആസ്ട്ര സെനെക അറിയിച്ചത്. എന്നാല്‍ ആസ്ട്ര സെനെക അടുത്തയാഴ്ച പരീക്ഷണങ്ങള്‍ പുനരാരംഭിച്ചേക്കുമെന്ന് ഫിനാന്‍ഷ്യല്‍ ടൈംസ് പറയുന്നു.

അതേസമയം ഈ റിപ്പോര്‍ട്ടിനോട് ആസ്ട്ര സെനെക ഇതുവരെ പ്രതികരിച്ചിട്ടില്ല. രോഗമുണ്ടായത് വാക്‌സിന്റെ പാര്‍ശ്വഫലം കൊണ്ടാണെന്ന സൂചനകളുയരുന്നുണ്ട്. ഇതേക്കുറിച്ച് വിശദമായി പഠിച്ച ശേഷമാകും പരീക്ഷണം തുടരുകയെവന്നും റിപ്പോര്‍ട്ടുകളുണ്ട്.

പരീക്ഷണം നിര്‍ത്തിവെച്ചതില്‍ ആശങ്ക വേണ്ടെന്നും സാധാരണ നടപടിക്രമമാണെന്നും ആസ്ട്ര സെനെക നേരത്തെ അറിയിച്ചിരുന്നു.

പരീക്ഷണത്തില്‍ പങ്കെടുക്കുന്ന വളണ്ടിയര്‍മാരുടെ സുരക്ഷ പ്രധാനമാണെന്നും അതുകൊണ്ട് തന്നെ പ്രത്യേക ടീം ഇതേക്കുറിച്ച് പഠിക്കുമെന്നും അധികൃതര്‍ പറഞ്ഞിരുന്നു.

Newsdesk

Recent Posts

സംവിധായകനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ; മെറ്റ മൂന്നാം പ്രതി

കൊച്ചി: ചലച്ചിത്ര സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ. നിരന്തരം തന്നെ അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളും…

10 mins ago

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ ഇനി പെയ്ഡ് പാർക്കിംഗ്; പദ്ധതിക്ക് അനുമതി

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…

22 hours ago

ഹോം ഹീറ്റിംഗ് ഓയിൽ വില കുതിക്കുന്നു; രണ്ടാഴ്ചയ്ക്കിടെ 500 ലിറ്ററിന് €100 വർധന

അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…

22 hours ago

അയർലണ്ടിൽ ഊർജ ചെലവുകൾക്കായി €420 വരെ സഹായം; 70 വയസിന് മുകളിലുള്ളവർക്ക് പ്രത്യേക ആനുകൂല്യം

അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…

1 day ago

‘Bade Miyan Chote Miyan Concert’: Early Bird ടിക്കറ്റ് ഓഫർ നാളെ വരെ

അയർലൻഡിലെ സംഗീതാസ്വാദകർ കാത്തിരിക്കുന്ന “Bade Miyan Chote Miyan – Live in Concert” പരിപാടിയുടെ Early Bird ടിക്കറ്റ്…

1 day ago

അയർലണ്ടിൽ ചൈൽഡ്‌കെയർ ജീവനക്കാർക്ക് ശമ്പളവർധന

ഡബ്ലിൻ: രാജ്യത്തെ ചൈൽഡ്‌കെയർ മേഖലയിലെ 30,000-ത്തിലധികം ജീവനക്കാർക്ക് ഏകദേശം 6 ശതമാനം ശമ്പളവർധന ലഭിക്കും. തൊഴിലുടമ പ്രതിനിധികളും SIPTUയും തമ്മിൽ…

2 days ago