gnn24x7

സ്വന്തം വീടെന്ന സ്വപ്നം സാക്ഷാത്ക്കരിക്കാൻ കാത്തുനിൽക്കുന്നവർക്ക് കൂടൊരുക്കാൻ ‘സ്നേഹക്കൂടുമായി’ ജയസൂര്യ

0
150
gnn24x7

നിര്‍ധനരായ കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ചുനല്‍കുന്ന പുതിയ പദ്ധതിയുമായി നടന്‍ ജയസൂര്യ. ‘സ്‌നേഹക്കൂട്’ എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയില്‍ വർഷത്തില്‍ അഞ്ച് വീടുകളാണ് ജയസൂര്യ നിര്‍മ്മിച്ച് നല്‍കുന്നത്.

18 ദിവസം കൊണ്ട് പണിതീർത്ത ആദ്യ വീടിന്റെ താക്കോൽ ദാനം കഴിഞ്ഞ ദിവസം നടന്നു. പ്രളയത്തിൽ വീട് നഷ്‌ടപ്പെട്ടവർക്ക് ചുരുങ്ങിയ ചിലവിൽ വീടുവച്ചു നൽകിയ ന്യൂറ പാനൽ കമ്പനിയാണ് പദ്ധതിയുടെ ചുമതല ഏറ്റെടുത്തിരിക്കുന്നത്

രാമമംഗലത്തെ അമ്മയ്ക്കും മകനുമാണ് ആദ്യ വീട് നിർമ്മിച്ച് നൽകിയത്. വീട്‌കൈമാറൽ ചടങ്ങിന് ജയസൂര്യക്ക് എത്താൻ കഴിയാത്തത് കാരണം നടൻ റോണിയാണ് പങ്കെടുത്തത്.

സ്വന്തമായി ഭൂമിയുള്ളവർക്കാണ് വീട് നിർമ്മിച്ച് നൽകുക. 500 സ്‌ക്വയർ ഫീറ്റ് സ്ഥലത്ത് ആറ് ലക്ഷം രൂപ ചെലവിട്ടാണ് വീട് നിർമ്മാണം.

കനം കുറഞ്ഞ കോൺക്രീറ്റ് പാനൽ കൊണ്ടാണ് നിർമാണം. കമ്പനി ഡയറക്ടർ സുബിൻ തോമസ്, ജോഷി സി.സി. എന്നിവരുടെ നേതൃത്വത്തിലാവും മേൽനോട്ടം.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here