Categories: KeralaTop Stories

പാലക്കാട് ഐഐടി പ്രവേശനം നേടി നാടിന്റെ അഭിമാനമായി കൽക്കണ്ടിയൂർ ആദിവാസി ഊരിലെ കൃഷ്ണദാസ്

പാലക്കാട്: പാലക്കാട് ഐഐടി പ്രവേശനം നേടി നാടിന്റെ അഭിമാനമായി കൽക്കണ്ടിയൂർ ആദിവാസി ഊരിലെ കൃഷ്ണദാസ്. പാലക്കാട് ഐഐടിയിൽ തന്നെ പ്രവേശനം നേടി ചരിത്രം സൃഷ്ടിച്ചാണ് കൃഷ്ണദാസിന്റെ നേട്ടം.

അട്ടപ്പാടിയിൽ നിന്നും ഐ ഐ ടി പ്രവേശനം നേടുന്ന ആദ്യത്തെ വിദ്യാർത്ഥിയാണ് കൃഷ്ണദാസ്. പാലക്കാട് ഐഐടിയിൽ തന്നെ പ്രവേശനം ലഭിച്ചുവെന്നതാണ് കൃഷ്ണദാസിന് ഇരട്ടി സന്തോഷം നൽകുന്നത്. കൽക്കണ്ടിയൂർ ആദിവാസി ഊരിലെ മാക്കുലൻ – സാവിത്രി ദമ്പതികളുടെ മൂത്ത മകനാണ് കൃഷ്ണദാസ്.

നാലാം ക്ലാസിന് ശേഷം  അട്ടപ്പാടിയിൽ നിന്നും നൂറ് കിലോമീറ്റർ അകലെയുള്ള പാലക്കാട് പട്ടഞ്ചേരിയിലായിരുന്നു തുടർ പഠനം. പട്ടഞ്ചേരി ട്രൈബൽ ഹോസ്റ്റലിൽ താമസിച്ച്  സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. കൃഷ്ണദാസിന്റെ മികവ് കണ്ട വണ്ടിത്താവളം KKM HSS ലെ റിട്ടയേർഡ് പ്രിൻസിപ്പൽ വിജയശേഖരൻ എല്ലാ പിന്തുണയും നൽകി. പ്രത്യേക പരിശീലനം നൽകി.

അകത്തേത്തറ എഞ്ചിനീയറിംഗ് കോളേജിൽ നിന്നും എഞ്ചിനീയറിംഗ് പൂർത്തിയാക്കിയ കൃഷ്ണദാസ് ഐഐടിയിൽ എംടെക്കിന്  പ്രവേശനം നേടാനുള്ള ശ്രമത്തിലായിരുന്നു. വിജയശേഖരൻ മാസ്റ്റർ  കൃഷ്ണദാസിനെ വീട്ടിൽ താമസിപ്പിച്ച് ഗേറ്റ് പരീക്ഷാ പരിശീലനത്തിനുള്ള എല്ലാ സൗകര്യവും നൽകി.

കൃഷ്ണദാസിന്  ഐഐടിക്ക് പ്രവേശനം ലഭിച്ചതോടെ വിജയശേഖരൻ മാസ്റ്റർക്കും നിറഞ്ഞ സന്തോഷം. കർഷകരാണ് കൃഷ്ണദാസിന്റെ മാതാപിതാക്കളായ മാക്കുലനും സാവിത്രിയും. രണ്ടു സഹോദരൻമാരുണ്ട്. സോമരാജും, മഹേഷും. അവരും വിദ്യാർത്ഥികളാണ്.

Newsdesk

Recent Posts

‘Vineeth Sreenivasan Live in Cork’ ഷോയ്ക്ക് ഇനി 6 ദിവസങ്ങൾ മാത്രം

കോർക്കിലെ മലയാളി സംഗീതപ്രേമികൾക്കായി ആവേശകരമായൊരു സംഗീതവിരുന്നൊരുക്കാൻ വിനീത് ശ്രീനിവാസൻ എത്തുന്നു. Spice Town Cork സംഘടിപ്പിക്കുന്ന ‘Vineeth Sreenivasan Live…

6 hours ago

അയർലണ്ടിലെ ഇന്ത്യൻ വിദ്യാർത്ഥികൾക്കായി എംബസിയുടെ ‘Welcome Meet’ ഒക്ടോബർ 13ന്

2026-ൽ അയർലണ്ടിലെ സർവകലാശാലകളിലും വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പഠനം ആരംഭിച്ച ഇന്ത്യൻ വിദ്യാർത്ഥികൾക്കായി ഡബ്ലിനിലെ ഇന്ത്യൻ എംബസി ‘Welcome Meet’…

11 hours ago

ഹെൽപ്പ്-ടു-ബൈ സ്കീം റിലീഫ് വർദ്ധനവ് പ്രാബല്യത്തിൽ; Revenue account-ൽ ഇപ്പോഴും €30,000 കാണുന്നവർ എന്ത് ചെയ്യണം.?

അയർലണ്ടിൽ First Time Buyersnവാങ്ങാൻ ഒരുങ്ങുന്നവർക്ക് Budget 2027-ലെ പ്രധാന പ്രഖ്യാപനങ്ങളിലൊന്നാണ് Help to Buy (HTB) പദ്ധതിയിലെ വർധന.…

13 hours ago

ശമ്പള കരാർ വൈകുന്നു; ആശുപത്രികളിൽ നഴ്‌സുമാരുടെയും മിഡ്‌വൈഫുമാരുടെയും പ്രതിഷേധം

പുതിയ പൊതുമേഖലാ ശമ്പള കരാർ സംബന്ധിച്ച ചർച്ചകൾ വൈകുന്നതിലും ജീവിതച്ചെലവ് വർധിക്കുന്നതിലും പ്രതിഷേധിച്ച് അയർലണ്ടിലെ നഴ്‌സുമാരും മിഡ്‌വൈഫുമാരും ഇന്ന് ആശുപത്രികളിൽ…

15 hours ago

ജഗൻ ഷാജികൈലാസ്- ദിലീപ് ചിത്രം’നീക്കം’ ടീസർ റിലീസ് ഒക്ടോബർ ഒമ്പതിന്

ജഗൻ ഷാജികൈലാസ് ദിലീപിനെ നായകനാക്കി സംവിധാനം ചെയ്യുന്ന നീക്കം എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ ഒക്ടോബർ ഒമ്പതിന് പ്രകാശനം ചെയ്യുന്നു.ഉർവ്വശി…

16 hours ago

നാനാ പടേക്കർ അന്തരിച്ചു

പനാജി: ബോളിവുഡ് നടൻ നാനാ പടേക്കർ അന്തരിച്ചു. വ്യാഴാഴ്ച ഗോവയിലെ വസതിയിൽ വച്ചുണ്ടായ ഹൃദയാഘാതമാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം.…

19 hours ago