തിരുവനന്തപുരം/ന്യൂഡല്‍ഹി: സ്വര്‍ണ്ണ കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്നയുമായി മന്ത്രി കെടി ജലീലിന് ബന്ധമുണ്ടെന്ന ആരോപണം ഉയര്‍ന്നിരുന്നു.
സ്വപ്നയുടെ കാള്‍ ലിസ്റ്റ് പുറത്ത് വന്നതോടെയാണ് ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമായത്,പിന്നാലെ മന്ത്രി ഇതിനെ ന്യായീകരിച്ച് രംഗത്ത് വരുകയായിരുന്നു.
എന്നാല്‍ ഈ ന്യയീകരണത്തില്‍ പറഞ്ഞ കോണ്‍സുലേറ്റുമായുള്ള ബന്ധവും ആശയവിനിമയവും ഒക്കെ മന്ത്രിയെ തന്നെ പ്രതിരോധത്തില്‍ ആക്കിയിരിക്കുകയാണ്.
സംസ്ഥാന മന്ത്രി എല്ലാ പ്രോട്ടോക്കോളും മറികടന്ന് കൊണ്ട് കോണ്‍സുലേറ്റുമായി ബന്ധം സ്ഥാപിച്ചത് എന്തിനെന്ന ചോദ്യം ഉയര്‍ന്നിരിക്കുകയാണ്. വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ വിദേശ രാജ്യത്തിന്‍റെ കോണ്‍സുലേറ്റുമായി മന്ത്രി നടത്തിയ ആശയ വിനിമയവും ചട്ടലംഘനമാണ്.
ഈ സാഹചര്യത്തില്‍ ഇത് സംബന്ധിച്ച വിവരങ്ങള്‍ വിദേശകാര്യമന്ത്രാലയം പരിശോധിക്കുകയാണ്,മന്ത്രിയുടെ കോണ്‍സുലേറ്റുമായുള്ള ബന്ധത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി കോണ്‍ഗ്രസ്സും ബിജെപിയും രംഗത്ത് വന്നിരുന്നു, യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹ്നാന്‍ എംപി മന്ത്രിയുടെ കോണ്‍സുലേറ്റ് ബന്ധത്തില്‍ അന്വേഷണം ആവശ്യപെട്ട് കേന്ദ്രസര്‍ക്കാരിന് കത്തയച്ചിരുന്നു, ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യരും മന്ത്രിയുടെ
കോണ്‍സുലേറ്റ് ബന്ധത്തില്‍ അന്വേഷണം ആവശ്യപെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്ത് നല്‍കിയിട്ടുണ്ട്.
ആഭ്യന്തര മന്ത്രാലയം ഈ പരാതികളെ ഗൌരവമായാണ് കാണുന്നത്,നിലവില്‍ സംസ്ഥാനത്ത് സ്വര്‍ണ്ണക്കടത്തുമായി ബന്ധപെട്ട് എന്‍ഐഎ അന്വേഷണം നടക്കുകയാണ്,
മന്ത്രി കെടി ജലീലിന്റെ കോണ്‍സുലേറ്റ് ഇടപാടുകള്‍ സംബന്ധിച്ചുള്ള അന്വേഷണവും എന്‍ഐഎ നടത്തുന്നതിന് സാധ്യതയുണ്ട്.
ഇതിനായുള്ള പ്രാഥമിക വിവര ശേഖരണം എന്‍ഐഎ ആരംഭിച്ചിട്ടുണ്ട്,മന്ത്രിയുടെ വിദേശ സന്ദര്‍ശനം അടക്കമുള്ള കാര്യങ്ങള്‍ സംബന്ധിച്ച് കേന്ദ്ര അന്വേഷണ
ഏജന്‍സികള്‍ വിവരം ശേഖരിച്ചിട്ടുണ്ട്.
യൂറോപ്പിലേക്കുള്ള തങ്ങളുടെ ആദ്യത്തെ പ്രധാന ചുവടുവയ്പ്പായി, സെൻട്രൽ ബാങ്കിൽ നിന്നും യൂറോപ്യൻ സെൻട്രൽ ബാങ്കിൽ നിന്നും പൂർണ്ണ ബാങ്കിംഗ് ലൈസൻസ്…
വാഷിങ്ടൺ: അമേരിക്കയിലേക്കുള്ള യാത്രാ വിലക്ക് കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സിറിയ ഉൾപ്പെടെ ഏഴ് രാജ്യങ്ങളുടെ…
വിദ്യാലയം എന്നു പറഞ്ഞാൽ ദേവാലയം പോലെയാണ്. ഓരോ വിദ്യാലയവും കാത്തുസൂക്ഷിക്കേണ്ടതും ഈ തത്ത്വമാണ്. ഇന്നു പുറത്തുവിട്ട ആഘോഷം എന്ന സിനിമയുടെ…
ദേശീയ ഗ്രിഡിലെ നവീകരണത്തിന്റെ ഭാഗമായി, അയർലണ്ടിൽ വൈദ്യുതി ഉപഭോക്താക്കൾ അടുത്ത വർഷം വിലയിൽ വർദ്ധനവ് നേരിടേണ്ടിവരും. നവീകരണത്തിനായി ഏകദേശം €19…
എച്ച്എസ്ഇയുടെ അടുത്ത ചീഫ് എക്സിക്യൂട്ടീവായി Anne O’Connor നിയമിതയായി. Vhi ഹെൽത്ത് & വെൽബീയിംഗിന്റെ നിലവിലെ മാനേജിംഗ് ഡയറക്ടറാണ് Anne…
2021 വർഷത്തെ നികുതി റീഫണ്ട് 2025 ഡിസംബർ 31 മുതൽ വരെ നിങ്ങൾക്ക് ക്ലെയിം ചെയ്യാം. റവന്യൂ ഈ വർഷത്തെയും…