Kerala

വയോധികയെ ക്രൂരമായി മര്‍ദിച്ച ഹോം നഴ്‌സ് അറസ്റ്റില്‍

കായംകുളം ചെട്ടികുളങ്ങരയിൽ വയോധികയെ ക്രൂരമായി മര്‍ദിച്ച ഹോം നഴ്‌സ് അറസ്റ്റില്‍. 78 കാരിയായ ചെട്ടികുളങ്ങര സ്വദേശിനി വിജയമ്മയെയാണ് കട്ടപ്പന സ്വദേശി ചെമ്പനാല്‍ ഫിലോമിന മർദിച്ചത്. ഡൈനിം​ഗ് ഹാളിൽ വയോധിക മലമൂത്ര വിസർജനം നടത്തിയതിനെ തുടർന്ന് ഹോം നഴ്‌സ്‌ ഒരു വടി കൊണ്ട് അടിക്കുകയായിരുന്നു.

അടികൊണ്ട് വൃദ്ധയുടെ തുടയെല്ല് പൊട്ടി. വയോധികയ്ക്ക് വീണ് പരിക്കേറ്റുവെന്നാണ് ഫിലോമിന വൃദ്ധയുടെ മക്കളെ അറിയിച്ചത്. എന്നാൽ വൃദ്ധയെ ആശുപത്രിയിൽ എത്തിച്ചപ്പോൾ ആശുപത്രി അധികൃതർ തുടയെല്ല് പൊട്ടിയിട്ടുണ്ടെന്നും വീണുണ്ടായ പരുക്കല്ലെന്നും അറിയിച്ചതിനെ തുടർന്ന് വീട്ടിലെ കാമറ ദൃശ്യങ്ങൾ പരിശോധിക്കുകയായിരുന്നു. അപ്പോഴാണ് വൃദ്ധയെ ഹോം നേഴ്സ് അടിക്കുന്ന ദൃശ്യങ്ങൾ കണ്ടത്. വടികൊണ്ട് അടിക്കുന്നതും കുത്തുന്നതും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. ഫെബ്രുവരി 20 നാണ് സംഭവം നടന്നത്.

Newsdesk

Recent Posts

ഡബ്ലിനിൽ 680MW ഗ്യാസ് പ്ലാന്റ്; ജനവാസ മേഖലയ്ക്ക് സമീപത്തെ പദ്ധതിയിൽ ആശങ്ക

വടക്കൻ ഡബ്ലിനിലെ Kilshane മേഖലയിൽ നിർദേശിച്ചിരിക്കുന്ന 680 മെഗാവാട്ട് ഗ്യാസ് ഉപയോഗിച്ചുള്ള പവർ പ്ലാന്റിനെതിരെ പ്രാദേശിക ആശങ്കകൾ ശക്തമാകുന്നു. Kilshane…

3 hours ago

‘മോഹന വള്ളി’ പൂർത്തിയായി

ജെ.സ്റ്റുഡിയോസ് & എ 2 എ സ്‌റ്റുഡിയോസിൻ്റെ ബാനറിൽ സണ്ണി തഴുത്തല, ഗിരീഷ് കൊട്ടിയം, അനിൽ പുന്തലത്താഴം എന്നിവർ നിർമ്മിച്ച്…

4 hours ago

മനോജ് .കെ. ജയൻ- ഉർവ്വശി ദമ്പതികളുടെമകൾ തേജാലഷ്മി (കുഞ്ഞാറ്റ) ക്യാമറക്കുമുന്നിലെത്തി; ‘പ്രിയതമൻ’ ആരംഭിച്ചു ശ്രീനാഥ് ഭാസി -നായകൻ

മാതാവിൻ്റെ നാട്ടിൽത്തന്നെ മകൾ ക്യാമറക്കു മുന്നിലെത്തുന്ന ധന്യ നിമിഷത്തിന് ഇന്ന് വേദിയൊരുങ്ങി.കൊല്ലം, കരുനാഗപ്പള്ളിക്കടുത്ത്, ചവറ തെക്കുംഭാഗം സെൻ്റ് ജോസഫ് പള്ളിയുടെ…

5 hours ago

ഇന്ധനവിലയിൽ ആശ്വാസം; പെട്രോൾ-ഡീസൽ എക്സൈസ് ഇളവ് നീട്ടിയേക്കുമെന്ന് മന്ത്രി ജാക്ക് ചേംബേഴ്സ്

പെട്രോളിനും ഡീസലിനും നിലവിലുള്ള എക്സൈസ് നികുതി ഇളവുകൾ തുടരാൻ സർക്കാർ ആലോചിക്കുന്നതായി സൂചന. Budget 2027-ൽ ഇന്ധന നികുതി ഇളവുകൾ…

6 hours ago

‘രാഷസവേട്ട’  ആരംഭം കുറിച്ചു

ഛായാഗ്രാഹകനും സ്വാമി അയ്യപ്പൻ എന്ന ചിത്രത്തിലൂടെ സംവിധായകനാകുകയും ചെയ്ത വിഷ്ണു വെഞ്ഞാറമൂട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ രാഷസ വേട്ടക്ക്…

6 hours ago

ഓസ്ട്രേലിയൻ സ്വപ്നം ഇനി യാഥാർഥ്യമാക്കാം.. മെഡിക്കൽ, ഐ ടി, എഞ്ചിനീയറിംഗ് പ്രൊഫഷണലുകൾക്കുമായി Flyworld Migration സെമിനാർ ഡബ്ലിനിൽ

അയർലൻഡിൽ ജോലി ചെയ്യുന്ന നഴ്‌സുമാർക്കും യോഗ്യതയുള്ള ഹെൽത്ത്‌കെയർ പ്രൊഫഷണലുകൾക്കും, ഐ ടി, എഞ്ചിനീയറിംഗ് മേഖലയിലെ തൊഴിലാളികൾക്കും ഓസ്‌ട്രേലിയയിലേക്കുള്ള കുടിയേറ്റ സാധ്യതകൾ…

1 day ago