തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനായി കെ സുരേന്ദ്രന്‍ ഇന്ന് ചുതലയേല്‍ക്കും.
ശ്രീധരന്‍ പിള്ളക്ക് പിന്‍ഗാമിയായെത്തുന്ന സുരേന്ദ്രനെ കാത്തിരിക്കുന്നത് വലിയ വെല്ലുവിളികളാണ്. പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ വക്താവായിരുന്ന സുരേന്ദ്രനോട് ബിജെപിയിലെ മറ്റ് ഗ്രൂപ്പ് നേതാക്കള്‍ എന്ത് നിലപാടെടുക്കുമെന്നതാണ് നിര്‍ണ്ണായകം. സംസ്ഥാന അധ്യക്ഷസ്ഥാനം സുരേന്ദ്രനിലൂടെ വി.മുരളീധരന്‍ പക്ഷത്തിന് ലഭിച്ചെങ്കിലും ഭൂരിഭാഗം ജില്ലാകമ്മിറ്റികളിലും കൃഷ്ണദാസ് പക്ഷത്തിനാണ് സ്വാധീനം. സംസ്ഥാന ബിജെപിയിലെ ഗ്രൂപ്പിസം അവസാനിപ്പിക്കാന്‍ കര്‍ശ്ശന നിര്‍ദ്ദേശം ദേശീയ നേതൃത്വവും നല്‍കിയിട്ടുണ്ടെന്നാണ് സൂചന. സുരേന്ദ്രനെ പ്രസിഡന്റാക്കിയതിനോട് വിയോജിപ്പുള്ള കൃഷണദാസ് പക്ഷ നേതാക്കളുടെ നീക്കങ്ങള്‍ ഇതോടെ ഇല്ലാതാകുമെന്നും പ്രതീക്ഷിക്കപ്പെടുന്നുണ്ട്.
ഈ മാസം 26 ന് കേന്ദ്ര അഭ്യന്ത്രരമന്ത്രി അമിത്ഷാ തിരുവനന്തപുരത്തെത്തുന്നുണ്ട്. ഇതിന് പിന്നാലെ സംസ്ഥാന കമ്മിറ്റി പുനസംഘടനയും നടക്കും. ജില്ലാ കമ്മിററി അധ്യക്ഷന്‍മാരെ തെരഞ്ഞെടുക്കാത്ത ജില്ലകളില്‍ പുതിയ അദ്ധ്യക്ഷന്‍മാരെയും ഉടന്‍ തെരഞ്ഞെടുക്കും.
ടെസ്‌കോ അയർലൻഡ് തങ്ങളുടെ സ്റ്റോറുകളിലും വിതരണ കേന്ദ്രങ്ങളിലുമുള്ള മണിക്കൂർ വേതന തൊഴിലാളികൾക്ക് 2026 ജനുവരി 1 മുതൽ 3% ശമ്പള…
"Digital Age of Majority" എന്നറിയപ്പെടുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലേക്ക് കുട്ടികൾക്കും യുവാക്കൾക്കും പ്രവേശനം നിരോധിക്കുന്നതിനെക്കുറിച്ച് അയർലൻഡും മറ്റ് യൂറോപ്യൻ…
ജീത്തു ജോസഫ്-മോഹൻ ലാൽ കോമ്പിനേഷനിലെ ദൃശ്യം - 3 ഫുൾ പായ്ക്കപ്പ്. പ്രേക്ഷകരുടെ ഇടയിൽ വലിയ സ്വാധീനമുള്ള ജോർജുകുട്ടിയുടേയും കുടുംബത്തിൻ്റേയും…
ജനറൽ എംപ്ലോയ്‌മെന്റ് പെർമിറ്റുക്കാർക്കും ക്രിട്ടിക്കൽ സ്കിൽസ് എംപ്ലോയ്‌മെന്റ് പെർമിറ്റുകാർക്കും ശമ്പളം വർധിക്കും എംപ്ലോയ്‌മെന്റ് പെർമിറ്റ് ശമ്പള പരിധികൾ വർദ്ധിപ്പിക്കുന്നതിനുള്ള റോഡ്മാപ്പ്…
ആസന്നമായ ക്രിസ്മസ് രാവുകൾക്ക് ഹരം പകരാൻ ഒരടിച്ചുപൊളി ഗാനമെത്തുന്നു. ബത് ലഹേമിലെ തൂവെള്ള രാത്രിയിൽ..... എന്നു തുടങ്ങുന്ന മനോഹരമായഗാനമാണ് എത്തിയിരിക്കുന്നത്.…
ഉബർ നിശ്ചിത നിരക്കുകൾക്കെതിരെ ഡബ്ലിനിൽ ഇന്ന് വൈകുന്നേരം ടാക്സി ഡ്രൈവർമാർ വീണ്ടും പ്രതിഷേധം നടത്തും.വൈകുന്നേരം 4.30 മുതൽ പ്രതിഷേധം സംഘടിപ്പിക്കും.…