Kerala

കരുവന്നൂരിലെ നിക്ഷേപകർക്ക് പണം തിരിച്ചു നൽകും; ഹൈക്കോടതിയിൽ സർക്കാരിന്റെ ഉറപ്പ്

കൊച്ചി തട്ടിപ്പു നടന്ന കരുവന്നൂർബാങ്കിലെ നിക്ഷേപകർക്കു പണംതിരിച്ചു നൽകുമെന്നു ഹൈക്കോടതിയിൽ സർക്കാരിന്റെ ഉറപ്പ്. കേരളാ ബാങ്കിൽ നിന്ന് ഉൾപ്പെടെ വായ്പ സ്വീകരിച്ചു തുക തിരിച്ചു നൽകുമെന്നാണ് സർക്കാർ കോടതിയിൽ അറിയിച്ചിരിക്കുന്നത്. സഹകരണ വകുപ്പു മന്ത്രിയുടെ ഉന്നതാധികാര സമിതി ചേർന്നു പരിഹാര മാർഗങ്ങൾ ചർച്ച ചെയ്തെന്നും സർക്കാർ വ്യക്തമാക്കി. ബാങ്കിൽനിന്നു പണം ലഭിക്കാനുള്ളവരുടെയും ബാങ്കിനു പണം നൽകാനുള്ളവരുടെയും വിവിധ ഹർജികളാണു ഹൈക്കോടതി പരിഗണിച്ചത്.

നിക്ഷേപകർക്കു തുക തിരിച്ചു നൽകുന്നതിലുള്ള കൃത്യമായ നടപടിക്രമങ്ങൾ എന്താണെന്നു സർക്കാരിനോടു കോടതി ചോദിച്ചു. ബാങ്കിന്റെ ആസ്തികൾ പണയം വച്ചാണു കേരളാ ബാങ്കിൽനിന്നുൾപ്പടെ 25 കോടിയോളം രൂപയുടെ വായ്പ സമാഹരിക്കാനൊരുങ്ങുന്നതെന്നു സർക്കാർ മറുപടി നൽകി. പണം നൽകുന്നതിന് ഏർപ്പെടുത്തിയ ടോക്കൺ സംവിധാനം നിർത്തലാക്കിയെന്നും സർക്കാർ അറിയിച്ചു.

അടിയന്തര ആവശ്യക്കാർക്കു നിക്ഷേപം തിരിച്ചു നൽകുമ്പോൾ വിവരം കൃത്യസമയത്തു കോടതിയെ അറിയിക്കണമെന്നു നിർദേശിച്ചിട്ടുണ്ട്. പണം അത്യാവശ്യമുള്ളവർ ഇക്കാര്യം രേഖാമൂലം ബാങ്കിനോട് ആവശ്യപ്പെടണം. പണം നൽകിയതിന്റെ രേഖകൾ ബാങ്ക് കോടതിയിൽ ഹാജരാക്കണം തുടങ്ങിയ കാര്യങ്ങളും കോടതി നിർദേശിച്ചു. ജസ്റ്റിസ് ടി.ആർ.രവിയുടേതാണ് നടപടി. ഹർജികൾ രണ്ടാഴ്ച കഴിഞ്ഞു പരിഗണിക്കാനായി മാറ്റിവച്ചു.

Newsdesk

Recent Posts

ബിബ്ലിയ – 26 നാഷണൽ ഗ്രാൻഡ് ഫിനാലെ; കിരീടം സോർഡ്സ് കുർബാന സെൻ്ററിന്

കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…

10 hours ago

ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ റദ്ദാക്കി

ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ…

13 hours ago

ഫാൻ്റെസിയും, കോമഡിയും, ത്രില്ലറുമായി ‘ആട്-3’ യുടെ ഒഫീഷ്യൽ ട്രയിലർ എത്തി

ആകാശത്തിനു മപ്പുറത്തു  ഏതോ ഒരു ലോകത്തു നിന്നാണ് ഇതു വന്നിട്ടുള്ളത്. അങ്ങനെയാണ് കാർന്നോന്മാര് ഞങ്ങളോട്ട പറഞ്ഞുതന്നിട്ടുള്ളത്.എന്തോ  അജ്ഞാതമായശക്തി ഇതിനുണ്ടത്രെ. 'ഇത്…

19 hours ago

വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി  ശ്രീമതി സ്മിത വർഗ്ഗീസ് സ്ഥാനമേറ്റു

168 രാജ്യങ്ങളിൽ സജീവ സാന്നിധ്യമായി സാമൂഹിക ഇടപെടലുകൾ നടത്തിവരുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി . അയർലന്റ് മലയാളികൾക്ക്…

23 hours ago

ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയി കൊല്ലപ്പെട്ടു.

ഇതേത്തുടർന്ന് ഇറാനിൽ 40 ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഖമനെയിയുടെ മകളും മരുമകനും കൊച്ചുമകനും…

24 hours ago

അലബാമയിൽ കടുത്ത ജാഗ്രത; ‘ഏറ്റവും പകർച്ചവ്യാധിയുള്ള’ അഞ്ചാംപനി രോഗം പടരുന്നു

അലബാമ: അമേരിക്കയിലെ അലബാമ സംസ്ഥാനത്ത് അതിതീവ്ര വൈറസ് ബാധയായ അഞ്ചാംപനി (Measles) പടരാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ്…

1 day ago