തിരുവനന്തപുരം: ഈ കഴിഞ്ഞ ബജറ്റിലാണ് കേരള സര്‍ക്കാര്‍ ശമ്പള പരിഷ്‌കരണവും പെന്‍ഷന്‍ പരിഷ്‌കാരങ്ങളും ഉടന്‍ നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചത്. എന്നാല്‍ ഇതുമൂലം സര്‍ക്കാരിന് 4,810 കോടിയുടെ അധിക ചിലവാണ് ഉണ്ടാവാന്‍ പോവുന്നതെന്ന് പഠനങ്ങള്‍ വിലയിരുത്തി.
ഇതേ അവസരത്തില്‍ കഴിഞ്ഞ ശമ്പളകമ്മിഷന്‍ വിലയിരുത്തിയതാവട്ടെ 7500 കോടി ബാധ്യതയുമാണ്. അതേസമയം ജീവനക്കാരുടെ വിരമിക്കല്‍ പ്രക്രിയ ഒരു വര്‍ഷത്തേക്കു കൂടി നിട്ടിയാല്‍ ഇതുമൂലം സര്‍ക്കാരിന് 5700 കോടിയുടെ അധിക് ചെലവ് ഒഴിവാക്കാനാവുമെന്നാണ് മറ്റൊരു വിലയിരുത്തല്‍.
നിലവിലുള്ള കണക്കുകള്‍ പ്രകാരം ഉദ്ദേശ്യം 20,000 പേരാണ് ഒരു വര്‍ഷം വിവിധ സര്‍വ്വീസുകളില്‍ നിന്നായി വിരമിക്കുന്നത്. ആയതിനാല്‍ ഗ്രാറ്റുവിറ്റി, ലീവ് കമ്യൂട്ടേഷന്‍. ഏണ്‍ഡ് ലീവ് സറണ്ടര്‍ എന്നീ അധിക ചെലവുകള്‍ ഈ വിരമിക്കല്‍ പ്രക്രിയ നീട്ടിവയ്ക്കുന്നതിലൂടെ സര്‍ക്കാരിന് ലാഭിക്കാനാവുമെന്നാണ് കണക്കുകൂട്ടലുകള്‍.
ഈ കഴിഞ്ഞ ബജറ്റുപ്രകാരം അടുത്ത വര്‍ഷം സര്‍ക്കാര്‍ നല്‍കേണ്ടുന്ന സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും വിരമിച്ചവര്‍ക്കുള്ള പെന്‍ഷനും ചേര്‍ന്ന് സര്‍ക്കാരിന് നല്‍കേണ്ടി വരുന്ന തുക 62,836 കോടി രൂപയാണെന്നാണ് വിലയിരുത്തല്‍. എന്നാല്‍ അത് ഈ വര്‍ഷത്തക്കാള്‍ ചുരുങ്ങിയത് 15,398 കോടിരൂപയാണ്. ഹൈക്കോടതി ജീവനക്കാരുടെ ശമ്പള പരിഷ്‌കരണത്തിന്റെ റിപ്പോര്‍ട്ടുകള്‍ ഏറെ താമസിയാതെ നല്‍കുമെന്നാണ് വിവരം ലഭ്യമായിട്ടുള്ളത്. തുടര്‍ന്ന് സര്‍വ്വകലാശാലയുടെ റിപ്പോര്‍ട്ടുകളാവും നല്‍കുന്നത്.
തിരുവനന്തപുരം: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം കേരള സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വർധിച്ചതായി റിപ്പോർട്ട്.…
Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…