gnn24x7

ശമ്പളവും പെന്‍ഷനും പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കാന്‍ 5,700 കോടി രൂപ അധിക ചിലവ്

0
237
gnn24x7

തിരുവനന്തപുരം: ഈ കഴിഞ്ഞ ബജറ്റിലാണ് കേരള സര്‍ക്കാര്‍ ശമ്പള പരിഷ്‌കരണവും പെന്‍ഷന്‍ പരിഷ്‌കാരങ്ങളും ഉടന്‍ നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചത്. എന്നാല്‍ ഇതുമൂലം സര്‍ക്കാരിന് 4,810 കോടിയുടെ അധിക ചിലവാണ് ഉണ്ടാവാന്‍ പോവുന്നതെന്ന് പഠനങ്ങള്‍ വിലയിരുത്തി.

ഇതേ അവസരത്തില്‍ കഴിഞ്ഞ ശമ്പളകമ്മിഷന്‍ വിലയിരുത്തിയതാവട്ടെ 7500 കോടി ബാധ്യതയുമാണ്. അതേസമയം ജീവനക്കാരുടെ വിരമിക്കല്‍ പ്രക്രിയ ഒരു വര്‍ഷത്തേക്കു കൂടി നിട്ടിയാല്‍ ഇതുമൂലം സര്‍ക്കാരിന് 5700 കോടിയുടെ അധിക് ചെലവ് ഒഴിവാക്കാനാവുമെന്നാണ് മറ്റൊരു വിലയിരുത്തല്‍.

നിലവിലുള്ള കണക്കുകള്‍ പ്രകാരം ഉദ്ദേശ്യം 20,000 പേരാണ് ഒരു വര്‍ഷം വിവിധ സര്‍വ്വീസുകളില്‍ നിന്നായി വിരമിക്കുന്നത്. ആയതിനാല്‍ ഗ്രാറ്റുവിറ്റി, ലീവ് കമ്യൂട്ടേഷന്‍. ഏണ്‍ഡ് ലീവ് സറണ്ടര്‍ എന്നീ അധിക ചെലവുകള്‍ ഈ വിരമിക്കല്‍ പ്രക്രിയ നീട്ടിവയ്ക്കുന്നതിലൂടെ സര്‍ക്കാരിന് ലാഭിക്കാനാവുമെന്നാണ് കണക്കുകൂട്ടലുകള്‍.

ഈ കഴിഞ്ഞ ബജറ്റുപ്രകാരം അടുത്ത വര്‍ഷം സര്‍ക്കാര്‍ നല്‍കേണ്ടുന്ന സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും വിരമിച്ചവര്‍ക്കുള്ള പെന്‍ഷനും ചേര്‍ന്ന് സര്‍ക്കാരിന് നല്‍കേണ്ടി വരുന്ന തുക 62,836 കോടി രൂപയാണെന്നാണ് വിലയിരുത്തല്‍. എന്നാല്‍ അത് ഈ വര്‍ഷത്തക്കാള്‍ ചുരുങ്ങിയത് 15,398 കോടിരൂപയാണ്. ഹൈക്കോടതി ജീവനക്കാരുടെ ശമ്പള പരിഷ്‌കരണത്തിന്റെ റിപ്പോര്‍ട്ടുകള്‍ ഏറെ താമസിയാതെ നല്‍കുമെന്നാണ് വിവരം ലഭ്യമായിട്ടുള്ളത്. തുടര്‍ന്ന് സര്‍വ്വകലാശാലയുടെ റിപ്പോര്‍ട്ടുകളാവും നല്‍കുന്നത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here