Kerala

50 വയസ്സുകാരിയുടെ കാമുകന്മാര്‍ തമ്മില്‍ ഏറ്റുമുട്ടി ഒരാള്‍ക്ക് ഗുരുതര പരിക്ക്

കളമശ്ശേരി: പ്രണയം തലക്കു പിടിച്ചാല്‍ പിന്നെ കണ്ണു കാണില്ലെന്ന പഴമൊഴി ശരിവെക്കുന്ന രീതിലുള്ള സംഭവങ്ങളാണ് ഇന്നലെ കളമശ്ശേരിയിലെ ചെനക്കാലില്‍ സംഭവിച്ചത്. ചേനക്കാലയില്‍ വാടകയ്ക്ക് താമസിച്ചുകൊണ്ടിരുന്ന 50 കാരിയുടെ കാമുകന്മാര്‍ തമ്മില്‍ പരസ്പരം ഏറ്റുമുട്ടി. നാടകിയമായി നടന്ന സംഭവത്തില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്ക് പറ്റുകയും ആശുപത്രിയിലാക്കുകയും ചെയ്തു. പരിക്കേറ്റയാള്‍ ഇപ്പോള്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

സ്ത്രീയുടെ കാമുകനായ സജിമോന്‍ പത്രോസ് (51) ആണ് രണ്ടാമത്തെ കാമുകനായ ശ്രീമന്ദിരത്തില്‍ സന്തോഷ്‌കുമാര്‍ (38) നെ കമ്പികൊണ്ട് അടിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചത്. സംഭവത്തില്‍ കടുത്തുരുത്തി ഉള്ളാട്ട് വീട്ടില്‍ സജിമോനെ പോലീസ് അറസ്റ്റ് ചെയ്ത് കേസെടുത്തു. ഇയാള്‍ക്കെതിരെ കൊലപാതക ശ്രമത്തിനാണ് കേസെടുത്തത്.

സംഭവത്തെക്കുറിച്ച് പോലിസ് പറയുന്നത് ഇങ്ങനെയാണ്. ഭാര്യയും മക്കളും ഉള്ള സജിമോന്‍ പത്രോസ് താമസിച്ചിരുന്നത് ചേനക്കാലയില്‍ വാടകയ്ക്ക് താമസിക്കുന്ന 50 കാരിയായ തന്റെ ഈ കാമുകിക്കൊപ്പമായിരുന്നു. എന്നാല്‍ തന്റെ കാമുകിയുടെ സ്വഭാവത്തില്‍ ചില പ്രത്യേകതകള്‍ കണ്ടെത്തിയ സജിമോന്‍ ഏറെ താമസിയാതെ തന്റെ കമുകിക്ക് മറ്റൊരു കാമുകനുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. അതോടെ അയാളില്‍ പ്രതികാരം ഉടലെടുത്തു.

കാമുകിയുടെ ഈ ഒത്തുകളില്‍ കയ്യോടെ പിടിക്കുന്നതിനായി സജിമോന്‍ താന്‍ പുറത്തു പോവുകയാണെന്ന് കാമുകിയെ ധരിപ്പിച്ച് വീടിന് പരിസരത്തു തന്നെ ഒളിച്ചു നിന്നു. ഇതിനിടെ രണ്ടാമത്തെ കാമുകനായ ശ്രീമന്ദിരത്തില്‍ സന്തോഷ്‌കുമാര്‍ രഹസ്യമായി കാമുകിയുടെ അകത്തു കയറി. എന്നാല്‍ അകത്തു കയറിക്കഴിഞ്ഞപ്പോഴാണ് ആദ്യ കാമുകന്‍ പരിസരത്ത് തന്നെ ഉണ്ടെന്ന് സന്തോഷ്‌കുമാറിന് മനസ്സിലായത്. ഉടന്‍ തന്നെ അയാള്‍ ശുചിമുറിയില്‍ ഒളിക്കാന്‍ അഭയം തേടി. ഇതിനിടെ നേരെത്തെ തയ്യാറാക്കി വച്ചിരുന്ന കമ്പി വടിയുമായി സജിമോന്‍ പത്രോസ് ചാടിവീണ് സന്തോഷ്‌കുമാറിനെ തലങ്ങും വിലങ്ങും അടിക്കുകയായിരുന്നുവെന്ന് 50 കാരി കാമുകി മൊഴി നല്‍കി.

(ചിത്രം: അറസ്റ്റിലായ സജിമോന്‍ പത്രോസ്-മനോരമ ഓണ്‍ലൈന്‍)

Newsdesk

Recent Posts

ട്രംപിന്റെ സന്ദർശനം: നാളെ ഡബ്ലിനിൽ കർശന നിയന്ത്രണങ്ങൾ; യാത്രക്കാർക്ക് ജാഗ്രതാ നിർദേശം

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…

19 mins ago

ഒക്ടോബർ 12 മുതൽ Energia ഗ്യാസ്–വൈദ്യുതി നിരക്കുകൾ ഉയർത്തും

Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…

2 hours ago

എം.പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു

ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…

4 hours ago

രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പ്രതിമുഖങ്ങൾ

പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…

21 hours ago

മാസങ്ങൾ നീണ്ടുനിന്ന നീനാ കൈരളിയുടെ ഓണാഘോഷങ്ങൾ ആവേശോജ്ജ്വലമായി സമാപിച്ചു

നീനാ (കൗണ്ടി ടിപ്പററി): മലയാളികളുടെ ഐശ്വര്യത്തിന്റെ പ്രതീകമായ ഓണത്തെ മാസങ്ങൾ നീണ്ട ആഘോഷാരവങ്ങളുമായി വരവേറ്റ് നീനാ കൈരളി.കൈരളി അംഗങ്ങളെ നാല്…

1 day ago

Bord Gáis Energy ഗ്യാസ്–വൈദ്യുതി നിരക്കുകൾ കൂട്ടുന്നു; €317 വരെ അധിക ചെലവ്

അയർലൻഡിലെ 700,000-ത്തിലധികം Bord Gáis Energy ഉപഭോക്താക്കൾക്ക് വീണ്ടും വൈദ്യുതി-ഗ്യാസ് ബില്ലിൽ വലിയ വർധന. ഒക്ടോബർ 9, 2026 മുതൽ…

1 day ago