Kerala

സ്വര്‍ണക്കടത്ത് കേസ്: എം ശിവശങ്കറിന്‍റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു

കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്‍റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. ഈ മാസം 23 വരെ അറസ്റ്റ് ചെയ്യരുതെന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ശിവശങ്കർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് കോടതിയുടെ ഉത്തരവ്.

അറസ്റ്റ് തടഞ്ഞെങ്കിലും ശിവശങ്കർ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും കോടതി നിര്‍ദ്ദേശിച്ചു. വിശദമായ മറുപടി നൽകാൻ സമയം വേണമെന്ന് ശിവശങ്കറും കോടതിയെ അറിയിച്ചു. ഇതേ തുടര്‍ന്ന് 23 ന് റിപ്പോർട്ട്‌ നൽകാനാണ് കോടതി നിർദ്ദേശം. റിപ്പോർട്ട് സമര്‍പ്പിക്കുന്നത് വരെ ശിവശങ്കറിനെ അറസ്റ്റ് ചെയ്യാൻ പാടില്ലെന്നാണ് കോടതിയുടെ ഉത്തരവ്. ജസ്റ്റീസ് അശോക് മേനോന്റെ സിംഗിള്‍ ബെഞ്ചാണ് ഉത്തരവിട്ടത്.

അതേസമയം, ശിവശങ്കറിന്‍റെ അറസ്റ്റ് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് എന്‍ഫോഴ്സ്മെന്‍റ് കോടതിയെ അറിയിച്ചു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടാണ് ശിവശങ്കറിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസ് രജിസ്റ്റര്‍ ചെയ്തത്.

Newsdesk

Recent Posts

കുടിക്കരുത്, പാചകത്തിനും ഉപയോഗിക്കരുത്.! ടിപ്പററിയിലും വാട്ടർഫോർഡിലും ടാപ്പ് വെള്ളം ഉപയോഗിക്കുന്നതിന് നിയന്ത്രണം

അയർലണ്ടിലെ കൗണ്ടി ടിപ്പററിയിലെയും വാട്ടർഫോർഡിലെയും 10,000-ത്തിലേറെ ആളുകളെ ബാധിക്കുന്ന തരത്തിൽ കുടിവെള്ള ഉപയോഗത്തിന് കർശന മുന്നറിയിപ്പ്. ജലവിതരണത്തിൽ അലുമിനിയത്തിന്റെ അളവ്…

1 hour ago

നെടുമ്പാശ്ശേരിയിൽ മിനി കൂപ്പർ അപകടം; പ്രതി സുഹൈലിനെതിരെ കേസ്

കൊച്ചി: നെടുമ്പാശ്ശേരിയിൽ മൂന്ന് യുവാക്കളുടെ ജീവനെടുത്ത മിനി കൂപ്പർ അപകടത്തിൽ പ്രതി സുഹൈലിനെതിരെ കേസെടുത്ത് എക്സൈസ്. 23 വയസിന് മുൻപ്…

1 hour ago

അയർലണ്ടിൽ അധ്യാപക സമരം ശക്തമാകുന്നു; കൂടുതൽ സെക്കൻഡറി സ്കൂൾ അധ്യാപകർ പണിമുടക്കുന്നു

പുതിയ ശമ്പള കരാറിലെ അനിശ്ചിതത്വത്തെ തുടർന്ന് Teachers’ Union of Ireland (TUI) വ്യാവസായിക നടപടികൾ ആരംഭിച്ചു. ജോലി സമയത്തിന്…

18 hours ago

അയർലണ്ടിൽ ഇൻഹറിറ്റൻസ് ടാക്സ് പരിധി ഉയർത്തി: മക്കൾക്ക് നികുതിയില്ലാതെ ലഭിക്കാവുന്ന തുക €4.2 ലക്ഷമായി

അയർലണ്ടിൽ അനന്തരാവകാശമായി ലഭിക്കുന്ന പണത്തിനും സ്വത്തിനും ബാധകമായ നികുതി പരിധികൾ ഉയർത്തിയതോടെ നിരവധി കുടുംബങ്ങൾക്ക് ആശ്വാസം ലഭിക്കുമെന്ന് വിലയിരുത്തൽ. മാതാപിതാക്കളിൽ…

18 hours ago

Kerala Badminton Club Launches ‘The Third Half’ Initiative to Promote Mental Health and Prevent Suicide

DUBLIN, IRELAND — In a proactive effort to address mental health challenges and prevent suicide…

18 hours ago

കൊളംബസ് ഡേ സ്പെഷ്യൽ; വഴി തെറ്റിപ്പോയ ഒരു ‘ദേശാടനക്കിളിയുടെ’ കണ്ടുപിടുത്തം!

നാളെ കൊളംബസ് ഡേ! ലോകം മുഴുവൻ ഈ വഴിപിഴച്ച നാവികനെ ഓർത്ത് തലയിൽ കൈവെക്കുന്ന ദിവസം.  ​പതിനഞ്ചാം നൂറ്റാണ്ടിലെ വലിയൊരു…

21 hours ago