Top Stories

രക്ഷിതാക്കളുമായി വഴക്കിട്ട് പെണ്‍കുട്ടി വീടുവിട്ടിറങ്ങി : 22 ദിവസം പൂട്ടിയിട്ട് പീഡിപ്പിച്ചു

കട്ടക്ക്: ഒഡീഷയിലെ കട്ടക്കിലാണ് സംഭവം നടന്നത്. വീട്ടിലെ രക്ഷിതാക്കളുമായി യുവതി വഴക്കിടുകയും വീടുവിട്ടിറങ്ങുകയും ചെയ്തു. തുടര്‍ന്ന് 17 കാരിയായ യുവതിയെ വഴിമധ്യേ സഹായവുമായി എത്തിയ യുവാവ് കെട്ടിയിട്ട് 22 ദിവസം തുടരെ പീഡിപ്പിച്ചു.

ആഗസ്ത് മാസത്തില്‍ ടിര്‍ട്ടോള്‍ സ്വദേശിയായ യുവതി രക്ഷിതാക്കളുമായി വഴക്കിടുകയും തുടര്‍ന്ന് വീടുവിട്ടിറങ്ങുകയും ചെയ്തു. പിന്നീട് വീട്ടിലേക്ക് തിരിച്ചു പോവാന്‍ വേണ്ടി യുവതി ബസ് കാത്തു നില്‍ക്കുമ്പോഴാണ് ആകസ്മികമായി ക്ടക്കിലെ ഒ.എം.പി. സ്വക്യറിലെ ബസ്‌സ്റ്റോപ്പില്‍ വച്ച് യുവാവിനെ പരിചയപ്പെടുന്നത്. ബൈക്കിലെത്തിയ യുവാവ് യുവതിയുടെ സ്ഥിതിയില്‍ പന്തികേട് തോന്നിയതില്‍ പതുക്കെ നല്ല വര്‍ത്തമാനം പറഞ്ഞ് അടുത്തു കൂടുകയായിരുന്നു. തുടര്‍ന്ന് അയാള്‍ പെണ്‍കുട്ടിയുടെ വിശ്വാസം പിടിച്ചു പറ്റി. പെണ്‍കുട്ടിയെ വിട്ടിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് അയാള്‍ പെണ്‍കുട്ടിയെ കൂടെ കൂട്ടി.

പെണ്‍കുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോവുന്നതിന് പകരം അയാള്‍ നേരെ ഒരു ഫാം ഹൗസിലേക്കാണ് പെണ്‍കുട്ടിയെ കൊണ്ടുപോയത്. ഗതിരൗട്ട് പട്‌ന ഗ്ാമത്തിലുള്ള ഒരു ഫാമിലാണ് പെണ്‍കുട്ടിയെ എത്തിച്ചത്. തുടര്‍ന്ന് മറ്റൊരാളുടെ സഹായത്തോടെ പെണ്‍കുട്ടിയെ ഫാംഹൗസില്‍ കെട്ടിയിടുകയും രണ്ടുപേരും മാറിമാറി 22 ദിവസത്തോളം പെണ്‍കുട്ടിയെ ലൈംഗികമായി ഉപയോഗിക്കുയും ചെയ്തുവെന്നാണ് പെണ്‍കുട്ടി ജില്ലാ ശിശുക്ഷേമ സമിതിയ്ക്ക് മുന്‍പാലെ മൊഴി നല്‍കിയത്. പെണ്‍കുട്ടിയെ തുടര്‍ന്ന അനാഥാലയത്തിലേക്ക് മാറ്റി.

ഫാം ഹൗസില്‍ പരിചിതമല്ലാതെ മറ്റെന്തോ നടക്കുന്നുവെന്ന നാട്ടുകാരുടെ സംശയത്തിന്മേലാണ് ചിലര്‍ ഫാം ഹൗസ് ശ്രദ്ധിക്കുന്നതും അപ്രതീക്ഷിതമായി ദുരൂഹത നിറഞ്ഞ പലതും ശ്രദ്ധയില്‍പ്പെടുന്നതും. തുടര്‍ന്ന് നാട്ടുകാര്‍ സ്ഥലത്തെ പോലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി. ഒരാളെ ഇതുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റു ചെയ്തു. ഒരാള്‍ ഒളിവില്‍ പോയതായാണ് അറിവ്. പോലീസ് അയാളെ തിരഞ്ഞുകൊണ്ടിരിക്കുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് സ്തലത്തെ ബി.ജെ.പി, കോണ്‍ഗ്രസ് സംഘം ബി.ജെ.ഡി സര്‍ക്കാരിനെതിരെ പ്രതിഷേധ പ്രകടനം നടത്തി.

Newsdesk

Recent Posts

ട്രംപിന്റെ സന്ദർശനം: നാളെ ഡബ്ലിനിൽ കർശന നിയന്ത്രണങ്ങൾ; യാത്രക്കാർക്ക് ജാഗ്രതാ നിർദേശം

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…

4 hours ago

ഒക്ടോബർ 12 മുതൽ Energia ഗ്യാസ്–വൈദ്യുതി നിരക്കുകൾ ഉയർത്തും

Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…

5 hours ago

എം.പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു

ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…

8 hours ago

രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പ്രതിമുഖങ്ങൾ

പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…

1 day ago

മാസങ്ങൾ നീണ്ടുനിന്ന നീനാ കൈരളിയുടെ ഓണാഘോഷങ്ങൾ ആവേശോജ്ജ്വലമായി സമാപിച്ചു

നീനാ (കൗണ്ടി ടിപ്പററി): മലയാളികളുടെ ഐശ്വര്യത്തിന്റെ പ്രതീകമായ ഓണത്തെ മാസങ്ങൾ നീണ്ട ആഘോഷാരവങ്ങളുമായി വരവേറ്റ് നീനാ കൈരളി.കൈരളി അംഗങ്ങളെ നാല്…

1 day ago

Bord Gáis Energy ഗ്യാസ്–വൈദ്യുതി നിരക്കുകൾ കൂട്ടുന്നു; €317 വരെ അധിക ചെലവ്

അയർലൻഡിലെ 700,000-ത്തിലധികം Bord Gáis Energy ഉപഭോക്താക്കൾക്ക് വീണ്ടും വൈദ്യുതി-ഗ്യാസ് ബില്ലിൽ വലിയ വർധന. ഒക്ടോബർ 9, 2026 മുതൽ…

1 day ago