തിരുവനന്തപുരം: കോവിഡ് മഹാമാരി പടര്‍ന്നു പിടിച്ചതോടെ ഇന്ത്യയിലെ തന്നെ തിയറ്ററുകള്‍ മാസങ്ങളോളം അടഞ്ഞു തന്നെ കിടന്നു. പിന്നീട് ലോക്ഡൗണുകള്‍ മാറി തുടങ്ങിയതോടെ ഇന്ത്യയിലെ തീയറ്ററുകള്‍ തുറക്കാമെന്ന് കേന്ദ്രം അനുമതി നല്‍കി. അപ്പോഴും കേരളത്തില്‍ അനുമതി ലഭിച്ചിരുന്നില്ല. എന്നാല്‍ ജനുവരി 5 മുതല്‍ തീയറ്ററുകള്‍ തുറക്കാമെന്ന തീരുമാനം കേരള സര്‍ക്കാര്‍ പുറപ്പെടുവിച്ചു.
എന്നാല്‍ തീയറ്ററുകള്‍ ഉടന്‍ തുറക്കില്ലെന്ന് എക്‌സിബിറ്റേഴ്‌സ് അസോസിയേഷനും മറ്റു സിനിമാ സംഘടനകളും തീരുമാനിച്ചിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം തീയറ്ററുകള്‍ തുറക്കാന്‍ തീരുമാനമായി. എന്നാല്‍ സെക്കന്റെ് ഷോ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് പ്രതിസന്ധിമൂലം അടഞ്ഞു കിടന്നിരുന്ന കാലഘട്ട്തതിലെ നഷ്ടങ്ങള്‍ക്ക് സര്‍ക്കാര്‍ സഹായകരമായ തീരുമാനം കൈക്കൊള്ളാമെന്നും തീരുമാനിച്ചു. എന്നാല്‍ ഇപ്പോഴും എന്നു മുതല്‍ തുറക്കാം എന്ന് കൃത്യമായി തീരുമാനിച്ചിട്ടില്ല. സംഘടനകളുമായി ആലോചിച്ച് മാത്രം ഇതില്‍ ഒരു അന്തിമ തീരുമാനം കൈക്കൊള്ളും.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…