സംസ്ഥാനത്തെ തീയറ്ററുകള്‍ തുറക്കാന്‍ തീരുമാനം

0
67

തിരുവനന്തപുരം: കോവിഡ് മഹാമാരി പടര്‍ന്നു പിടിച്ചതോടെ ഇന്ത്യയിലെ തന്നെ തിയറ്ററുകള്‍ മാസങ്ങളോളം അടഞ്ഞു തന്നെ കിടന്നു. പിന്നീട് ലോക്ഡൗണുകള്‍ മാറി തുടങ്ങിയതോടെ ഇന്ത്യയിലെ തീയറ്ററുകള്‍ തുറക്കാമെന്ന് കേന്ദ്രം അനുമതി നല്‍കി. അപ്പോഴും കേരളത്തില്‍ അനുമതി ലഭിച്ചിരുന്നില്ല. എന്നാല്‍ ജനുവരി 5 മുതല്‍ തീയറ്ററുകള്‍ തുറക്കാമെന്ന തീരുമാനം കേരള സര്‍ക്കാര്‍ പുറപ്പെടുവിച്ചു.

എന്നാല്‍ തീയറ്ററുകള്‍ ഉടന്‍ തുറക്കില്ലെന്ന് എക്‌സിബിറ്റേഴ്‌സ് അസോസിയേഷനും മറ്റു സിനിമാ സംഘടനകളും തീരുമാനിച്ചിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം തീയറ്ററുകള്‍ തുറക്കാന്‍ തീരുമാനമായി. എന്നാല്‍ സെക്കന്റെ് ഷോ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് പ്രതിസന്ധിമൂലം അടഞ്ഞു കിടന്നിരുന്ന കാലഘട്ട്തതിലെ നഷ്ടങ്ങള്‍ക്ക് സര്‍ക്കാര്‍ സഹായകരമായ തീരുമാനം കൈക്കൊള്ളാമെന്നും തീരുമാനിച്ചു. എന്നാല്‍ ഇപ്പോഴും എന്നു മുതല്‍ തുറക്കാം എന്ന് കൃത്യമായി തീരുമാനിച്ചിട്ടില്ല. സംഘടനകളുമായി ആലോചിച്ച് മാത്രം ഇതില്‍ ഒരു അന്തിമ തീരുമാനം കൈക്കൊള്ളും.

LEAVE A REPLY

Please enter your comment!
Please enter your name here