വാട്ട്‌സ് ആപ്പിനെതിരെ ലോകമെങ്ങും കനത്ത പ്രതിഷേധം : ഇന്ത്യയില്‍ നിരോധിക്കണമെന്ന് ആഹ്വാനം

0
70

ന്യൂയോര്‍ക്ക്: ലോകമെമ്പാടുമുള്ള ആളുകളുടെ സുപ്രധാന സോഷ്യല്‍ മീഡിയയില്‍ ഒന്നാണ് വാട്ട്‌സ് ആപ്പ്. ഏറ്റവും കൂടുതല്‍ ആളുകള്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കുന്ന സ്വകാര്യതകളാണ് വാട്ട്‌സ് ആപ്പിലൂടെ കടന്നു പോവുന്നത്. എന്നാല്‍ ഫെയ്‌സ്ബുക്ക് ഇത് ഏറ്റെടുത്തിരുന്നു. ഫെയ്‌സ്ബുക്ക് ഏറ്റെടുത്തതിന് ശേഷം പുതിയ നിയമങ്ങളുമായി വാട്ട്‌സ് ആപ്പ് ഈ വര്‍ഷം വന്നിരിക്കുകയാണ്. ഈ പുതിയ നിയമങ്ങള്‍ അംഗീകരിക്കാത്തവര്‍ക്ക് ഫിബ്രവരി 8 ന് ശേഷം വാട്ട്‌സ്ആപ്പ് ഉപയോഗിക്കാന്‍ സാധിക്കില്ലെന്നാണ് പുതിയ നിയമം. ഈ നിയമപ്രകാരം ഒരു വ്യക്തിയുടെ എല്ലാ വിവരങ്ങളും വാട്ട്‌സ് ആപ്പിന് ഫെയ്‌സ്ബുക്കിനും മറ്റു രീതിയിലും ഉപയോഗിക്കാനുള്ള അനുമതിയാണ് അവര്‍ നിര്‍ബന്ധപൂര്‍വ്വം ഓരോ വ്യക്തികളോടും ആവശ്യപ്പെടുന്നത്. ഈ അനുമതി നല്‍കാത്തവര്‍ക്കാണ് ഫിബ്രവരി 8 മുതല്‍ വാട്ട്‌സ് ആപ്പ് ഉപയോഗിക്കാന്‍ പാറ്റില്ലെന്ന് കമ്പനി പറയു്ന്നത്.

എന്നാല്‍ തങ്ങളുടെ സ്വകാര്യത ഫോണ്‍ നമ്പര്‍, ചാറ്റുകള്‍ തുടങ്ങിയ വ്യക്തിഗത കാര്യങ്ങള്‍ വാട്ട്‌സ് ആപ്പ് ഫെയ്‌സ്ബുക്കിന് കൈമാറുന്നതില്‍ ലോകമെങ്ങും വലിയ പ്രതിഷേധം നടക്കുകയാണ് ഏറെപേര്‍ വാട്ട്‌സ് ആപ്പ് ഉപയോഗിക്കുന്നത് നിര്‍ത്തിയതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. തുടര്‍ന്ന് വാട്ട്‌സ് ആപ്പ് ഡിലീറ്റ് ചെയ്ത് സിഗ്‌നല്‍, ടെലഗ്രാം എന്നിവയിലേക്ക് മാറാനും ടെസ്‌ലാക്ക് കമ്പനി ഉടമ ആഹ്വാനം ചെയ്തു. ഇത് സോഷ്യല്‍ മീഡിയയില്‍ വലിയ തരംഗങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്.

എന്നാല്‍ വാട്ട്‌സാപ്പ് പുതിയ സ്വകാര്യതാ നയം നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് സി.എ.ഐ.ടി. (ദ കോണ്‍ഫെഡറേഷന്‍ ഓപ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ്) കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിന് രേഖാമൂലം പരാതിപ്പെട്ടു. വ്യക്തിയുടെ സ്വകാര്യത കൈമാറ്റം ചെയ്യുന്ന ഫെയ്‌സ്ബുക്കും വാട്ട്‌സ്ആപ്പും ഇന്ത്യയില്‍ നിരോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വ്യക്തിഗത വിവരങ്ങള്‍, ലോക്കേഷന്‍, മറ്റു ഫോട്ടോകള്‍ എന്നിവയെല്ലാം ശേഖരിക്കുന്നതിലൂടെ രാജ്യ സുരക്ഷയ്ക്ക് പോലും ഭീഷണിയാണെന്ന് അദ്ദേഹം സൂചിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here