തിരുവനന്തപുരം: കേരള സർവ്വകലാശാലയ്ക്ക് അഭിമാന നേട്ടം. നാക്ക് റീ അക്രഡിറ്റേഷനിൽ കേരള സർവ്വകലാശാല A ++ നേടി. കേരളത്തിൽ ആദ്യമായാണ് ഒരു സർവ്വകലാശാലയ്ക്ക് ഈ അംഗീകാരം കിട്ടുന്നത്. 3.67 ഗ്രേഡ് പോയിന്റോടെയാണ് കേരള സർവ്വകലാശാല അഭിമാനനേട്ടം കരസ്ഥമാക്കിയിരിക്കുന്നത്.
അഖിലേന്ത്യാ തലത്തിൽ തന്നെ ഉയർന്ന ഗ്രേഡാണിത്.ഐ.ഐ.ടി നിലവാരത്തിലുള്ള റാങ്ക് ആണിത്. 2003ൽ B++ റാങ്കും 2015ൽ A റാങ്കുമാണ് കേരള സർവകലാശാലയ്ക്ക് ലഭിച്ചത്. യുജിസിയിൽ നിന്ന് 800 കോടിയുടെ പദ്ധതികളാണ് സർവകലാശാലയ്ക്ക് ലഭിക്കുക.
കേരള സർവ്വകലാശാലക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു അഭിനന്ദനമറിയിച്ചു. കേരളത്തിൽ ആദ്യമായിട്ടാണ് ഒരു സർവ്വകലാശാലക്ക് ഈ അംഗീകാരം ലഭിക്കുന്നത്. സർവ്വകലാശാലകളിൽ ഗുണമേന്മാ വർദ്ധനവിനായി നടക്കുന്ന ശ്രമങ്ങളുടെ ഉജ്ജ്വലനേട്ടങ്ങളിൽ ഒന്നാണ് കേരള സർവ്വകലാശാല നാക് അക്രഡിറ്റേഷനിൽ നേടിയ എ++ ഗ്രേഡ് എന്ന് ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി മന്ത്രി പറഞ്ഞു. ഗുണമേന്മാ വർദ്ധനവിന് വേണ്ടി സർവ്വകലാശാലകളിൽ നടക്കുന്ന പരിശ്രമങ്ങളിൽ ഊർജ്ജസ്വലമായി പങ്കുചേർന്ന് കേരളത്തിന് സമുന്നതസ്ഥാനം നേടിത്തന്ന സർവളകലാശാലയെ മന്ത്രി പ്രശംസിച്ചു.
സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…
മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…
ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…
താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…
ലിമെറിക്ക്: ലിമെറിക്കിൽ പീസ് കമ്മീഷണറായി ജോജോ ദേവസിയെ സർക്കാർ നിയമിച്ചു.അയര്‍ലണ്ടിലെ ലിമെറിക്കിൽ താമസിക്കുന്ന കൊരട്ടി,തിരുമുടിക്കുന്ന് ചിറയ്ക്കൽ ദേവസ്സി-ത്രേസ്യ ദമ്പതികളുടെ മകനായ…
അനധികൃത കുടിയേറ്റം തടയാനുള്ള കർശന നീക്കങ്ങളുമായി യു.കെ സർക്കാർ. അനധികൃത ബോട്ടുകളിലും മറ്റും രാജ്യത്തെത്തുന്ന അഭയാർത്ഥികൾക്ക് സ്ഥിര താമസ അനുമതി…