കടുത്തുരുത്തി: ജർമനിയിൽ ഹോസ്റ്റൽ മുറിയിൽ വ്യാഴാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി വിദ്യാർഥിനി ആപ്പാഞ്ചിറ പൂഴിക്കോൽ മുടക്കാമ്പുറത്ത് വീട്ടിൽ ബെന്നി ഏബ്രഹാമിന്റെയും ട്രീസയുടെയും മകൾ നികിതയുടെ (22) പോസ്റ്റുമോർട്ടം പൂർത്തിയായി. റിപ്പോർട്ട് ഇന്നോ നാളെയോ ലഭിക്കും. മരണത്തിൽ ദുരൂഹതയൊന്നും കണ്ടെത്താനായില്ലെങ്കിൽ മൃതദേഹം വൈകാതെ നാട്ടിലെത്തിക്കാൻ കഴിയും.
ഛത്തീസ്ഗഡിൽ സൈനിക ആശുപത്രിയിൽ നഴ്സായ അമ്മ ട്രീസയോട് ബുധനാഴ്ച രാത്രി ഒരു മണിവരെ നികിത ഫോണിൽ സംസാരിച്ചിരുന്നു. പിറ്റേന്നു രാവിലെ കൂട്ടുകാരിക്കൊപ്പം വിനോദയാത്ര പോകുന്നതിന് അനുവാദം ചോദിക്കുകയും അനുവാദം വാങ്ങിയാണ് ഇരുവരുടെയും സംഭാഷണം അവസാനിച്ചത്.
മന്ത്രി വി.എൻ. വാസവൻ, കലക്ടർ എം. അഞ്ജന എന്നിവർ നികിതയുടെ വീട്ടിലെത്തി. കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി, തോമസ് ചാഴികാടൻ എംപി എന്നിവർ കേന്ദ്രമന്ത്രി വി. മുരളീധരനുമായും ജർമനിയിലെ ഇന്ത്യൻ എംബസിയുമായും ബന്ധപ്പെട്ടു.
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…
അയർലണ്ടിലെ കാവനിലെ വിർജീനിയ നിവാസിയായ മലയാളി സജി സുരേന്ദ്രൻ നിര്യാതനായി. 53 വയസ്സായിരുന്നു. ചേർത്തല സ്വദേശിയാണ്. ബുധനാഴ്ച രാവിലെ ഹൃദയാഘാതത്തെ…
നാഷണൽ കാർ ടെസ്റ്റ് (എൻസിടി) അപ്പോയിന്റ്മെന്റ് തട്ടിപ്പ് വഴി വാഹന ഉടമകളിൽ നിന്ന് നൂറുകണക്കിന് യൂറോയാണ് കബളിപ്പിക്കപ്പെടുന്നതെന്ന് കാർ ടെസ്റ്റിംഗ്…