Categories: KeralaTop Stories

കേരളത്തിലെ സിബിഎസ്ഇ ബോർഡ് ടോപ്പർ വിനായകിനെ ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ച് നരേന്ദ്രമോദി

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ കേരളത്തിലെ സിബിഎസ്ഇ ബോർഡ് ടോപ്പർ വിനായകിനെ ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചു.  പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണിലൂടെ പറഞ്ഞത് ഇപ്രകാരമായിരുന്നു ശബാഷ് വിനായക് ശബാഷ്! ജോഷ് കൈസാ ഹെ?.  രാജ്യത്തെ പ്രധാനമന്ത്രിയുടെ ഈ ചോദ്യം കേട്ട വിനായക് എം മല്ലിക് സന്തോഷം കൊണ്ട് തുള്ളിച്ചാടി.  തുടർന്ന് ഹായ് സർ എന്ന് മറുപടി നൽകുകയും ചെയ്തു.

സിബിഎസ്ഇ ടോപ്പറായ വിനായകന്റെ പിതാവ് ഒരു ദിവസ കൂലിത്തൊഴിലാളിയാണ്.  പന്ത്രണ്ടാം ക്ലാസിലെ പരീക്ഷയിൽ Commerce വിഷയത്തിലാണ് വിനയക് ഒന്നാമതെത്തിയത്. കേരളത്തിലെ നവോദയ വിദ്യാലയത്തിലെ വിദ്യാർത്ഥിയാണ് വിനായക്. എറണാകുളം-ഇടുക്കി ജില്ലകളുടെ അതിർത്തിയിലുള്ള ഒരു ഗ്രാമത്തിലാണ് വിനായക് താമസിക്കുന്നത്. Commerce ൽ  500 ൽ 493 മാർക്കാണ് വിനായക് നേടിയത്. അക്കൗണ്ടൻസിയിലും ബിസിനസ് സ്റ്റഡീസിലും വിനായകിന് 100 ശതമാനം മാർക്ക് ലഭിച്ചിരുന്നു. 

പ്രധാനമന്ത്രിയും വിദ്യാർത്ഥിയും തമ്മിലുള്ള ഈ സംഭാഷണം ഞായറാഴ്ച ‘Mann Ki Baat’ പരിപാടിയിൽ സംപ്രേഷണം ചെയ്തു. പ്രധാനമന്ത്രി മോദിയുമായി സംസാരിച്ച ശേഷം വിനായക് പറഞ്ഞത് ഇന്നെനിക്ക് സന്തോഷത്തിന്റെ ദിവസമാണെന്നാണ്.  

സംഭാഷണത്തിനിടെ പ്രധാനമന്ത്രി വിനായക്കിനോട് എത്ര സംസ്ഥാനങ്ങൾ സഞ്ചരിച്ചെന്ന് ചോദിച്ചു. കേരളവും തമിഴ്‌നാട്ടും മാത്രമാണ് വിനായക് മറുപടിയും പറഞ്ഞു. മൻ കി ബാത്തിന്റെ സമയത്ത് പ്രധാനമന്ത്രി വിനായകിനെ ഡൽഹിയിലേക്ക് വരാൻ ക്ഷണിച്ചു. അപ്പോൾ താൻ കൂടുതൽ പഠനത്തിനായി ഡൽഹി സർവകലാശാലയിൽ അപേക്ഷിക്കുന്നുണ്ടെന്ന് വിനായക് മറുപടി നൽകുകയായിരുന്നു.  

ഭാവിയിൽ ബോർഡ് പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് എന്ത് സന്ദേശമാണ് നൽകാൻ ആഗ്രഹിക്കുന്നതെന്ന്  പ്രധാനമന്ത്രി വിനായക്കിനോട്  ചോദിച്ചപ്പോൾ പറഞ്ഞ ഉത്തരം ‘കഠിനാധ്വാനവും സമയത്തിന്റെ ശരിയായ ഉപയോഗവും’ എന്നായിരുന്നു.  കൂടാതെ തനിക്ക് ബാഡ്മിന്റൺ കളിക്കാൻ ഇഷ്ടമാണെന്നും വിനായക് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് പറഞ്ഞു.

പ്രധാനമന്ത്രിയുടെ “Mann Ki Baat” പരിപാടിക്ക് ശേഷം നടനും രാഷ്ട്രീയക്കാരനുമായ സുരേഷ് ഗോപിയും അധ്യാപകരും സുഹൃത്തുക്കളും ഉൾപ്പെടെ നിരവധി പേർ വിളിച്ച് അഭിനന്ദനങ്ങൾ അറിയിച്ചുവെന്ന്  വിനായക് പറഞ്ഞു.

Newsdesk

Recent Posts

ഷെഡ്യൂളിംഗ് മാറ്റങ്ങൾ ഉൾപ്പെടെ 2026ലെ ചൈൽഡ് ബെനിഫിറ്റ് പേയ്‌മെന്റ് തീയതികൾ പ്രഖ്യാപിച്ചു

ചൈൽഡ് ബെനിഫിറ്റ് പേയ്‌മെന്റ് നൽകുന്നതിനുള്ള പുതിയ തീയതികൾ പ്രഖ്യാപിച്ചു.ബാങ്ക് അവധിക്കാല പുനഃക്രമീകരണം കാരണം പേയ്‌മെന്റ് തീയതികളിൽ ഉണ്ടാകാവുന്ന മാറ്റങ്ങൾ ഉൾപ്പെടെ,…

5 hours ago

അയർലണ്ടിൽ ഡ്രൈവർ തിയറി ടെസ്റ്റിനായി മലയാളം വോയ്‌സ് ഓവറും

അയർലണ്ടിൽ ഡ്രൈവർ തിയറി ടെസ്റ്റ് (BW) എഴുതാനായി ഇനി മുതൽ മലയാളം വോയ്‌സ് ഓവറും തെരഞ്ഞെടുക്കാം. .കാറുകൾ, ട്രാക്ടറുകൾ, വർക്ക്…

7 hours ago

നാസ് ഇന്ത്യൻ കമ്മ്യൂണിറ്റി ഒരുക്കുന്ന ക്രിസ്മസ് ന്യൂ ഇയർ ആഘോഷം “Tharangam 2026”

NAAS ഇന്ത്യൻ കമ്മ്യൂണിറ്റി സംഘടിപ്പിക്കുന്ന ക്രിസ്മസ് ന്യൂ ഇയർ ആഘോഷം "Tharangam 2026" ജനുവരി 10ന്. Curagh ഹാളിൽ നടക്കുന്ന…

14 hours ago

ജോയ്‌സ് തോമസിന്റെ കുടുംബത്തിനായി ധനസമാഹരണം

കോർക്കിൽ വെള്ളിയാഴ്ച്ച ഉണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ട മലയാളി ജോയ്‌സ് തോമസിന്റെ കുടുംബത്തിന് പിന്തുണയേകാൻ സുമനസ്സുകളുടെ സഹായം തേടുന്നു. Ballincurig നഴ്‌സിംഗ്…

2 days ago

കോർക്ക് മലയാളി വാഹനാപകടത്തിൽ മരിച്ചു

കോർക്കിൽ വെള്ളിയാഴ്ച്ച ഉണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. Ballincurig നഴ്‌സിംഗ് ഹോം ജീവനക്കാരൻ ജോയ്‌സ് തോമസാണ് മരിച്ചത്. 34…

2 days ago

സഞ്ജു സാംസൺ T20 ലോകകപ്പ് ടീമിൽ

മുംബൈ: അടുത്ത വർഷം ഫെബ്രുവരിയിൽ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യപിച്ചു. സൂര്യകുമാർ…

2 days ago