തിരുവനന്തപുരം: എല്‍ഡിഎഫ് പ്രകടന പത്രികയില്‍ പ്രഖ്യാപിച്ച 600 ഇന പരിപാടികളില്‍ 570 എണ്ണം പൂര്‍ത്തിയാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കൂടാതെ പ്രകടന പത്രികയില്‍ ഇല്ലാത്ത പദ്ധതികളും സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും, ഇത് അഭിമാനകരമായ നേട്ടമാണെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രഖ്യാപിച്ചതില്‍ വളരെ ചുരുക്കം പദ്ധതികള്‍ മാത്രമാണ് പൂര്‍ത്തിയാക്കാൻ കഴിയാത്തതുള്ളൂ, അതിന്റെ കാരണം എന്തെന്ന് ജനങ്ങളോട് പറഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ബാക്കിയുള്ള പദ്ധതികൾ വേഗത്തില്‍ പൂര്‍ത്തിയാക്കാനുള്ള നടപടികളും സ്വീകരിച്ചു കഴിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം കേരളത്തില്‍ എല്ലാ ക്ഷേമ പെന്‍ഷനുകളും നൂറുരൂപ വര്‍ധിപ്പിച്ച് 1500 രൂപ ലഭിക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇത് അടുത്ത മാസം മുതൽ പ്രാബല്യത്തിൽ വരും. കൂടാതെ കൊവിഡ് കാലം മുതല്‍ നല്‍കി വരുന്ന സൗജന്യ കിറ്റ് വിതരണം നാല് മാസത്തേക്ക് കൂടി നീട്ടിയിട്ടുണ്ടെന്നും, എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ഭഷ്യക്കിറ്റ് നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഡൽഹി: ഡൽഹിയിൽ കെട്ടിടം തകർന്നുവീണ് ഏഴുപേർ മരിച്ച സംഭവത്തിൽ കെട്ടിട ഉടമ ഹരിറാം ഗുപ്തയുടെ ഭാര്യയും മകനും അറസ്റ്റിൽ. മകൻ…
ഷാനൺ വിമാനത്താവളത്തിൽ യാത്രക്കാരുടെ കൈയിലുള്ള ബാഗേജിൽ ദ്രാവകങ്ങൾ, എയറോസോളുകൾ, ജെല്ലുകൾ എന്നിവ കൊണ്ടുപോകുന്നതിനുള്ള 100 മില്ലിലിറ്റർ നിയന്ത്രണം നീക്കി. പുതിയ…
അയർലണ്ടിലെ മലയാളി സമൂഹത്തിന്റെ കായിക-സാംസ്കാരിക ആഘോഷങ്ങൾക്ക് പുതിയ ആവേശം പകരാൻ ‘അറാട്ട് 2026 മെഗാ ഫെസ്റ്റിവൽ’ ഒരുങ്ങുന്നു. സെപ്റ്റംബർ 26ന്…
സൈജുക്കുറുപ്പ് പ്രൈവറ്റ് ഡിറ്റക്ടീവായി അഭിനയിക്കുന്ന മുഴുനീള ഫൺ മൂവിയായ പുതിയ ചിത്രത്തിന് സെപ്റ്റംബർ ഏഴ് തിങ്കളാഴ്ച്ച തിരിതെളിഞ്ഞു. സാഗർ തിരക്കഥ…
നിരവധി പ്രത്യേകതകൾ നിറഞ്ഞ ഒരു പുതിയ ചിത്രത്തിന് ആരംഭം കുറിച്ചു. വൻ വിജയം നേടിയ പ്രകമ്പനം എന്ന സിനിമക്കു ശേഷം…
അയർലണ്ടിൽ സ്വാഭാവികവൽക്കരണത്തിലൂടെ (Naturalisation) പൗരത്വം നേടുന്നതിനുള്ള നിയമങ്ങളിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ സർക്കാർ നീക്കം. നിലവിലെ അഞ്ച് വർഷത്തെ താമസകാലം…