Kerala

ഫോട്ടോ ഫ്‌ളാഷ് വിനയായി ആന വിരണ്ട് പാപ്പാനെ അടിച്ചുകൊന്നു

നെയ്യാറ്റിൻകര: ആയയിൽ കരിയിലക്കുളങ്ങര ഭഗവതി ക്ഷേത്രവളപ്പിൽ  ആന ഇടഞ്ഞ്  ഒന്നാം പാപ്പാനായ ചാത്തന്നൂർ സ്വദേശി വിഷ്ണുവിനെ തുമ്പിക്കൈകൊണ്ട് അടിച്ചുകൊന്നു. ഫോട്ടോ എടുക്കുമ്പോൾ ഉണ്ടായ ഫ്ലാഷ് അടിച്ചിട്ട് ആണ് ആന വിരണ്ടത് എന്നാണ് പ്രാഥമിക നിഗമനം. അമ്പലത്തിൽ കുറച്ച് യുവാക്കൾ  പുതിയ സ്കൂട്ടർ പൂജിക്കാൻ എത്തിച്ചപ്പോൾ പൂജ നടക്കുന്ന സന്ദർഭത്തിൽ ഫ്ലാഷ് മിന്നിയപ്പോഴാണ് ആന വിരണ്ടത്.

ഇന്നലെ വൈകിട്ട് ആറരയോടെയാണ് അമ്പലത്തിൽ ഇത്തരം സംഭവം നടന്നത് . വിരണ്ട ആന ആദ്യം സ്കൂട്ടർ തല്ലിത്തകർത്തു. പെട്ടെന്ന് ആന അക്രമാസക്തമായപ്പോൾ ജനങ്ങളും കാഴ്ചക്കാരും കൂട്ടത്തോടെ  വിരണ്ടോടി. ഭയന്ന് പിന്മാറാൻ ശ്രമിക്കവേ ഒന്നാം പാപ്പാനെ ആന തുമ്പിക്കൈകൊണ്ട് അടിച്ചു വീഴ്ത്തുകയായിരുന്നു. വീണ ദൂരേക്ക് തെറിച്ചുപോയ വിഷ്ണു എഴുന്നേറ്റ് വീണ്ടും ഓടാൻ ശ്രമം നടത്തി പക്ഷേ കുഴഞ്ഞുവീണുമരിച്ചു.

വിരണ്ടു ഓടിയ ആന ക്ഷേത്രത്തിൽ നിന്ന് ഒരു കിലോമീറ്റർ മാറി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിച്ചു. എങ്ങോട്ടാണ് ഓടുന്നത് എന്നോ എന്ത് അക്രമമാണ് ആന ചെയ്യാൻ പോകുന്നത് എന്നോ നാട്ടുകാർക്ക് പ്രവചിക്കാൻ ആവാതെ ഭയചകിതരായി ആളുകൾ പരക്കം പാഞ്ഞു. മൂന്നു മണിക്കൂറിലധികം നാട്ടിൽ പരിഭ്രാന്തി സൃഷ്ടിച്ച ആനയെ  പിന്നീടാണ് തളയ്ക്കാൻ സാധിച്ചത്. അമ്പലത്തിലെ പ്രാദേശിക ഉത്സവ സമിതിയുടേതാണ് ഗൗരി നന്ദൻ എന്ന ഈ ആന .

Newsdesk

Recent Posts

ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് സൗദി പൊലീസ് കസ്റ്റഡിയിൽ

സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…

13 mins ago

ശക്തമായ കാറ്റും കനത്ത മഴയും; അയർലണ്ടിൽ ഏഴ് കൗണ്ടികളിൽ യെല്ലോ അലേർട്ട്

വെള്ളപ്പൊക്കത്തിനും യാത്രാതടസ്സങ്ങൾക്കും സാധ്യത അയർലണ്ടിന്റെ പടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ, തെക്കൻ മേഖലകളിൽ ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും സാധ്യതയുള്ളതിനാൽ ഏഴ് കൗണ്ടികളിൽ…

2 hours ago

അയർലണ്ടിൽ 3 ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ; സ്കൂൾ, ആശുപത്രി സേവനങ്ങൾ തടസ്സപ്പെട്ടു

അയർലണ്ടിൽ ശമ്പളക്കരാർ സംബന്ധിച്ച തർക്കം രൂക്ഷമായതോടെ രാജ്യവ്യാപകമായി മൂന്ന് ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ. അധ്യാപകർ, നഴ്‌സുമാർ, ഡോക്ടർമാർ, സിവിൽ…

3 hours ago

ജെസ്സിയും കാർത്തിക്കും വീണ്ടും സ്‌ക്രീനിൽ.! ‘വിണ്ണൈത്താണ്ടി വരുവായാ’യുടെ പ്രണയനിമിഷങ്ങളുമായി മാൾട്ടയിൽ മലയാളി സുഹൃത്തുക്കളുടെ സോങ് റീക്രിയേഷൻ

ചില സിനിമകൾ കാലം എത്ര കഴിഞ്ഞാലും മനസ്സിൽ നിന്ന് മായില്ല. അതിലെ കഥാപാത്രങ്ങളും പ്രണയനിമിഷങ്ങളും പാട്ടുകളും വീണ്ടും വീണ്ടും ഓർത്തെടുക്കാൻ…

4 hours ago

കോർക്ക് മലയാളി ടെസി മാത്യു നിര്യാതയായി

അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…

24 hours ago

ഐറിഷ് പൗരത്വ അപേക്ഷകളിൽ 236% വർധന; പുതിയ നിയമങ്ങൾ വരുന്നതിന് മുമ്പ് അപേക്ഷകരുടെ തിരക്ക്

അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…

1 day ago