ആലപ്പുഴ: മെഡിക്കൽ കോളജ് ആശുപത്രി ഐസിയുവിൽ ചികിത്സയിലായിരുന്ന രോഗി മരിച്ച വിവരം നാലു ദിവസത്തിനുശേഷമാണ് അറിയിച്ചതെന്ന് പരാതിയുമായി ബന്ധുക്കൾ. ചെങ്ങന്നൂര്‍ പെരിങ്ങാല സ്വദേശി തങ്കപ്പൻ (55) ആണ് മരിച്ചത്. തങ്കപ്പന്റെ ഭാര്യയും മകനും വാര്‍ഡിലുണ്ടായിരുന്നിട്ടും മരിച്ചവിവരം അറിയിച്ചില്ലെന്ന് കുടുംബം ആരോപിച്ചു. യാതൊരു വിവരവും ലഭിക്കാത്തതിനെ തുടർന്ന് വീട്ടുകാര്‍ ഐസിയുവില്‍ അന്വേഷിച്ചപ്പോഴാണ് മരിച്ചിട്ട് നാലു ദിവസമായെന്ന് അധികൃതർ മറുപടി നൽകിയത്.
സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചശേഷം കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. കഴിഞ്ഞ ദിവസവും ആലപ്പുഴ മെഡിക്കൽ കോളജില്‍ സമാന സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. ഐസിയുവിൽ ചികിത്സയിലായിരുന്ന ഹരിപ്പാട് സ്വദേശി ദേവദാസ് (55) മരിച്ചവിവരം ബന്ധുക്കളെ അറിയിച്ചത് രണ്ടുദിവസം കഴിഞ്ഞാണ്.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…