മക്ക: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ദീര്‍ഘകാലമായി നിര്‍ത്തിവച്ചിരുന്ന ഉംറ തീര്‍ത്ഥാടനം വീണ്ടും പുനഃരാരംഭിക്കുന്നു. ആറുമാസത്തെ ഇളവേളയ്ക്ക് ശേഷമാണ് സൗദി അറേബ്യ ഈ തിരുമാനം പ്രാബല്യത്തില്‍ വരുത്തി അനുമതി നല്‍കിയത്. ഇതെ തുടര്‍ന്ന് ശക്തമായ കോവിഡ് മാണദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ഞായറാഴ്ച മുതല്‍ തീര്‍ത്ഥാടനം ആരംഭിച്ചതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ഉംറയില്‍ സുരക്ഷിത്വത്തിനും നിരീക്ഷണത്തിനും വേണ്ടി പ്രത്യേകം സജ്ജമാക്കിയ പ്രവര്‍ത്തകരെ വിന്യസിച്ചിട്ടുണ്ട്. അവര്‍ ഇരുപത്തിനാലു മണിക്കൂറും പ്രത്യേകം സേവനങ്ങള്‍ നടത്താന്‍ പ്രാപ്തരാവുന്ന വിധത്തില്‍ പ്രത്യേക പരിശീലനങ്ങള്‍ നടത്തിയവരാണ്. ഓരോ സംഘങ്ങളായിട്ടാവും ഇത്തവണ അനുമതി ലഭ്യമാവുക. ഓരോ സംഘത്തിലും 1000 പേര്‍ കാണും. ഓരോ സംഘത്തിനും പ്രത്യേകം സംഘതലവന്മാരെ നിയമിക്കുകയും അവര്‍ക്ക് പ്രത്യേകം ശ്രദ്ധ നല്‍കുകയും ചെയ്യും. ഓരോ സംഘത്തിനും ഉദ്ദേശം മൂന്നുമണിക്കൂറുകള്‍ മാത്രമായിരിക്കും ഉംറ തീര്‍ത്ഥാടനത്തിന് നല്‍കുന്ന സമയം. ഇതെക്കുടാതെ ഒരു ഗ്രൂപ്പ് ഉംറ നിര്‍വ്വഹിച്ചു കഴിഞ്ഞാല്‍ ഹംറം പൂര്‍ണ്ണമായും അണുവിമുക്തമാക്കിയതിന് ശേഷം മാത്രമായിരിക്കും അടുത്ത ഗ്രൂപ്പിന് ഇത് അനുവദിക്കുകയുള്ളൂ. ഇതുകൊണ്ട് മുന്‍പത്തെപ്പോലെ എളുപ്പത്തില്‍ ഉംറ നടത്തുവാന്‍ സാധ്യമല്ല.
ഹജ്ജ് ഉംറ ആപ്പ് വഴിമാത്രമായിരിക്കും ഈ സേവനത്തിന് വേണ്ടി ബുക്ക് ചെയ്യേണ്ടത്. ഉദ്ദേശ്യം 6000 ത്തോളം ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് മാത്രമായിരിക്കും ഒരു ദിവസം അനുമതി ലഭിക്കുക. നവംബറില്‍ അനുമതി ലഭിക്കുന്ന തീര്‍ത്ഥാടകരുടെ എണ്ണം ചിലപ്പോള്‍ 20,000 കടന്നേക്കും. മൂന്നാം ഘട്ടത്തോടെ വിദേശ തീര്‍ത്ഥാടകര്‍ക്ക് അനുമതി ലഭിച്ചേക്കുമെന്നാണ് സൂചന.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…