Kerala

വിസ്മയ കേസ്: കിരൺ കുമാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി

കൊച്ചി: വിസ്മയ കേസിലെ പ്രതി കിരൺകുമാർ അപ്പീലുമായി ഹൈക്കോടതിയിൽ. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയുടെ ശിക്ഷാവിധിക്കെതിരേയാണ് പ്രതി ഹൈക്കോടതിയെ സമീപിച്ചത്. കിരൺകുമാറിന്റെ അപ്പീലിൽ അടുത്തമാസം ഹൈക്കോടതി വാദം കേൾക്കും.

സ്ത്രീധനപീഡനം കാരണംബി.എ.എം.എസ്. വിദ്യാർഥിനി വിസ്മയ ജീവനൊടുക്കിയെന്ന കേസിൽ ഭർത്താവ് കിരൺകുമാറിനെ മേയ് 24നാണ് കോടതി ശിക്ഷിച്ചത്. പത്തുവർഷത്തെ തടവും 12.55 ലക്ഷംരൂപ പിഴയുമായിരുന്നു ശിക്ഷ. അഞ്ചുവകുപ്പുകളിലായി ആകെ 25 വർഷത്തെ തടവിനാണ് ശിക്ഷിച്ചിരുന്നതെങ്കിലും ശിക്ഷകളെല്ലാം ഒരേകാലയളവിൽ അനുഭവിച്ചാൽ മതിയെന്ന് കോടതിവ്യക്തമാക്കിയിരുന്നു. ശിക്ഷിക്കപ്പെട്ട കിരൺകുമാർ നിലവിൽ പൂജപ്പുര സെൻട്രൽ ജയിലിലെ തടവുകാരനാണ്.

കൊല്ലം പോരുവഴിയിലെ ഭർത്തൃവീട്ടിൽ കഴിഞ്ഞ ജൂൺ 21-നാണ് വിസ്മയയെ മരിച്ചനിലയിൽ കണ്ടെത്തിയത്. സ്ത്രീധനമായി നൽകിയ കാറിൽ തൃപ്തനല്ലാത്തതിനാലും വാഗ്ദാനം ചെയ്ത സ്വർണം ലഭിക്കാത്തതിനാലും ശാരീരികമായും മാനസികമായും പീഡിപ്പിച്ചതിനെത്തുടർന്ന് വിസ്മയ ജീവനൊടുക്കിയെന്നാണ് കേസ്. മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥനായിരുന്ന കിരണിനെ അറസ്റ്റിലായതിന് പിന്നാലെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു.

Newsdesk

Recent Posts

ലിമെറിക്–ഫോയ്‌നസ് പാത വീണ്ടും തുറക്കുന്നു; 2001ൽ നിർത്തിയ ട്രെയിൻ സർവീസ് വീണ്ടും

25 വർഷത്തെ ഇടവേളയ്ക്ക് ശേഷം ലിമെറിക് നഗരത്തെയും ഫോയ്‌നസ് തുറമുഖത്തെയും ബന്ധിപ്പിക്കുന്ന റെയിൽപാതയിൽ വീണ്ടും ട്രെയിൻ ഓടിത്തുടങ്ങി. 2001-ൽ അടച്ചുപൂട്ടിയ…

15 hours ago

നാസ് ജനറൽ ആശുപത്രിയിൽ നഴ്‌സുമാർ വീണ്ടും സമരത്തിൽ

ജീവനക്കാരുടെ കടുത്ത ക്ഷാമത്തെത്തുടർന്ന് കൗണ്ടി കിൽഡെയറിലെ നാസ് ജനറൽ ആശുപത്രിയിൽ നഴ്‌സുമാർ വീണ്ടും അനിശ്ചിതകാല സമരം ആരംഭിച്ചു. ജീവനക്കാരുടെ കുറവ്…

18 hours ago

ECB മേധാവി ക്രിസ്റ്റീൻ ലഗാർഡ് രാജിവയ്ക്കുന്നു; 2027 ഫെബ്രുവരിയിൽ പദവിയൊഴിയും

യൂറോപ്യൻ സെൻട്രൽ ബാങ്ക് (ECB) പ്രസിഡന്റ് ക്രിസ്റ്റീൻ ലഗാർഡ് പദവി ഒഴിയാൻ തീരുമാനിച്ചു. 2027 ഫെബ്രുവരി 7-ന് സ്ഥാനമൊഴിയുമെന്ന് ബാങ്ക്…

19 hours ago

ചേരാനല്ലൂർ അപകടം; ജഡ്‌ജിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

കൊച്ചി: ചേരാനല്ലൂർ വാഹനാപകടവുമായി ബന്ധപ്പെട്ട കേസിൽ രണ്ടാം പ്രതിയായ അഡീഷണൽ ജഡ്‌ജിയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. കേസിൽ ഒന്നാം പ്രതിയായ…

23 hours ago

ഇൻഡോർ ക്രിക്കറ്റിന്റെ ആവേശവുമായി വിന്റർ പ്രീമിയർ ലീഗ്; 18 ടീമുകൾ മാറ്റുരയ്ക്കും

മാലോ: വിന്റർ പ്രീമിയർ ലീഗിന്റെ ആദ്യ പതിപ്പിന് നവംബർ 22ന് മാലോ ജിഎഎ വേദിയാകും. ടൈലെക്സ് (TILEX) ടൈറ്റിൽ സ്പോൺസറാകുന്ന…

2 days ago

കിൽഡെയറിലേക്കും മീത്തിലേക്കും DART ട്രെയിൻ; വികസന പദ്ധതിക്ക് തുടക്കം

അയർലൻഡിലെ യാത്രക്കാർക്ക് ആശ്വാസമാകുന്ന നിർണായക ഗതാഗത വികസന പദ്ധതിക്ക് തുടക്കമാകുന്നു. ഡബ്ലിനിൽനിന്ന് കൗണ്ടി കിൽഡെയറിലെ കിൽകോക്കിലേക്കും കൗണ്ടി മീത്തിലെ M3…

2 days ago