വയനാട്: ഓടുന്ന കെ.എസ്.ആര്‍.ടി.സി ബസില്‍ നിന്നും യാത്രക്കാരി തെറിച്ചുവീണു. വയനാട് വൈത്തിരിയിലാണ് സംഭവം. യാത്രക്കാരി ബസില്‍ കയറിയ ഉടന്‍ സീറ്റില്‍ ഇരിക്കുന്നതിന് മുന്‍പ് ബസ് എടുക്കുകയും വളവില്‍ നിന്നും റോഡിലേക്ക് തെറിച്ച് വീഴുകയുമായിരുന്നു. 55 വയസിന് മുകളില്‍ പ്രായമുള്ള സ്ത്രീക്കാണ് അപകടമുണ്ടായത്.
യാത്രക്കാരിയെ വൈത്തിരി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. പിന്നാലെ ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
ബസില്‍ ഓട്ടോമാറ്റിക് ഡോര്‍ ആണ്. അത് അടഞ്ഞിരുന്നില്ല. ഇതാണ് അപകടത്തിലേക്ക് നയിച്ചത്.
തൊട്ടുപിറകേ മത്സരിച്ചോടുന്ന പ്രൈവറ്റ് ബസും ഉണ്ടായിരുന്നു.
സംഭവം അടിയന്തിരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറോടും കെ.എസ്.ആര്‍.ടി.സി ചെയര്‍മാന്‍ ആന്റ് മാനേജിംഗ് ഡയറക്ടറോടും നിര്‍ദേശിച്ചിട്ടുണ്ടെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. അതിന്റെ അടിസ്ഥാനത്തില്‍ ലൈസന്‍സ് റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഡബ്ലിൻ: കലാ, സാഹിത്യ, സാംസ്‌കാരിക, സാമൂഹ്യ രംഗങ്ങളിലെ സമഗ്ര സംഭാവനക്കുള്ള 2025 ലെ ഡോ. അംബേദ്കർ സാഹിത്യ ശ്രീ ദേശീയ…
ഡബ്ലിൻ: ഐഒസി ( ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്) കേരള ചാപ്റ്ററിന്റെ പുതിയ നേതൃത്വത്തെ നാഷണൽ കമ്മിറ്റി പ്രഖ്യാപിച്ചു. ചാപ്റ്റർ പ്രസിഡന്റായി…
2025 ഡിസംബർ 08 നും 2026 ജനുവരി 31 നും ഇടയിൽ അയർലണ്ടിൽ നിയമപരമായി താമസിക്കുന്ന വിദേശികൾക്ക് അന്താരാഷ്ട്ര തലത്തിൽ…
Bengluru : The Garshom Foundation has announced the recipients of the 20th Garshom International Awards…
ക്രിസ്മസ് സീസണിനായി മെയ്‌നൂത്ത്, ഡണ്ടാൽക്ക്, കിൽഡെയർ എന്നീ DARTലേറ്റ്-നൈറ്റ് ട്രെയിനുകൾ ഈ വാരാന്ത്യത്തിൽ ആരംഭിക്കുന്നു. അടുത്ത മൂന്ന് വാരാന്ത്യങ്ങളിലും പുതുവത്സരാഘോഷത്തിലും…
ബംഗളൂരു: ഗർഷോം ഫൗണ്ടേഷന്റെ 2025ലെ ഗർഷോം രാജ്യാന്തര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. സജീവ് നാരായണൻ (കുവൈറ്റ്), അലക്സ് അബ്രഹാം (ഫിലിപ്പീൻസ്), സുചേത…