ന്യൂഡൽഹി: രാജ്യത്തു കുട്ടികൾക്കുള്ള കോവിഡ് വാക്സീന് നിർമിക്കാനുള്ള പ്രവർത്തനങ്ങളിലാണ് സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയെന്നു (എസ്ഐഐ) സിഇഒ അദാർ പൂനാവാല. കോവോവാക്സ് എന്നു പേരിട്ടിരിക്കുന്ന വാക്സീൻ 6 മാസത്തിനുള്ളിൽ വിതരണം ചെയ്തു തുടങ്ങാമെന്നാണു പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി സംഘടിപ്പിച്ച വിഡിയോ കോൺഫറൻസിലാണു പ്രഖ്യാപനം.
‘ഞങ്ങളുടെ വാക്സീൻ 6 മാസങ്ങൾക്കുള്ളിൽ പുറത്തിറങ്ങും. വാക്സീൻ പരീക്ഷണത്തിനു വിധേയമാക്കിയപ്പോൾ, മികച്ച പ്രതികരണമാണു ലഭിച്ചത്. 3 വയസ്സിൽ താഴെയുള്ളവരിൽവരെ ഞങ്ങൾ പരീക്ഷണം നടത്തിനോക്കി’– എന്ന് പൂനാവാല പറഞ്ഞു.
ഇന്തൊനീഷ്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്കു കയറ്റി അയയ്ക്കുന്ന നൊവാവാക്സ് കൂടാതെ, അസ്ട്രാസെനക്ക, സ്പുട്നിക് വാക്സീനുകളും എസ്ഐഐ നിർമിക്കുന്നുണ്ട്. പല രാജ്യങ്ങളിലും പൗരൻമാരുടെ ഉപയോഗത്തേക്കാൾ കൂടുതൽ ഡോസ് വാക്സീന് വിതരണം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ‘ലോകത്തിന്റെ മറ്റു പല ഭാഗങ്ങളിലും, ഇന്ത്യയിലും, വാക്സീൻ വിതരണത്തിന്റെ നിരക്കു വളരെ ഉയർന്നതായിരുന്നു. ചില രാജ്യങ്ങളിൽ ഇപ്പോഴും 10–15 ശതമാനം ആളുകൾ മാത്രമാണു വാക്സീൻ എടുത്തിരിക്കുന്നത്. ഇത് 60–70 ശതമാനത്തിൽ എത്തണം’– എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…
വെള്ളപ്പൊക്കത്തിനും യാത്രാതടസ്സങ്ങൾക്കും സാധ്യത അയർലണ്ടിന്റെ പടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ, തെക്കൻ മേഖലകളിൽ ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും സാധ്യതയുള്ളതിനാൽ ഏഴ് കൗണ്ടികളിൽ…
അയർലണ്ടിൽ ശമ്പളക്കരാർ സംബന്ധിച്ച തർക്കം രൂക്ഷമായതോടെ രാജ്യവ്യാപകമായി മൂന്ന് ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ. അധ്യാപകർ, നഴ്സുമാർ, ഡോക്ടർമാർ, സിവിൽ…
ചില സിനിമകൾ കാലം എത്ര കഴിഞ്ഞാലും മനസ്സിൽ നിന്ന് മായില്ല. അതിലെ കഥാപാത്രങ്ങളും പ്രണയനിമിഷങ്ങളും പാട്ടുകളും വീണ്ടും വീണ്ടും ഓർത്തെടുക്കാൻ…
അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…
അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…