തിരുവനന്തപുരം: ഒമാനിലെ പ്രധാന എയർലൈൻസ് കമ്പനികളിലൊന്നായ സലാം എയറിന്റെ തിരുവനന്തപുരം-മസ്കത്ത് സർവീസ് ശനിയാഴ്ച (ഏപ്രിൽ 2) മുതൽ. മസ്കത്തിൽനിന്നു രാത്രി 10.30നു പുറപ്പെടുന്ന വിമാനം പുലർച്ചെ 3.50ന് തിരുവനന്തപുരത്തെത്തും. തിരികെ 4.35നു പുറപ്പെട്ട് 6.50ന് മസ്കത്തിൽ എത്തും.
സലാം എയറിന്റെ വരവോടെ ഒമാനിൽ ജോലി ചെയ്യുന്ന, കേരളത്തിലും തമിഴ്നാട്ടിലുമുള്ളവർക്ക് കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാൻ കഴിയും. വേനൽക്കാല ഷെഡ്യൂളിൽ തിരുവനന്തപുരത്തു നിന്ന് ആദ്യമായി സർവീസ് തുടങ്ങുന്ന പുതിയ എയർലൈൻസ് ആണ് സലാം എയർ. ബാങ്കോക്ക് ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്കുള്ള സർവീസിനും അനുമതി ലഭിച്ചിട്ടുണ്ട്. പുതിയ സർവീസുകൾക്കൊപ്പം യാത്രക്കാരുടെ സൗകര്യങ്ങളും സുരക്ഷയും ഉറപ്പു വരുത്താനുള്ള നടപടികളും സ്വീകരിച്ചു.
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…
അയർലണ്ടിലെ കാവനിലെ വിർജീനിയ നിവാസിയായ മലയാളി സജി സുരേന്ദ്രൻ നിര്യാതനായി. 53 വയസ്സായിരുന്നു. ചേർത്തല സ്വദേശിയാണ്. ബുധനാഴ്ച രാവിലെ ഹൃദയാഘാതത്തെ…
നാഷണൽ കാർ ടെസ്റ്റ് (എൻസിടി) അപ്പോയിന്റ്മെന്റ് തട്ടിപ്പ് വഴി വാഹന ഉടമകളിൽ നിന്ന് നൂറുകണക്കിന് യൂറോയാണ് കബളിപ്പിക്കപ്പെടുന്നതെന്ന് കാർ ടെസ്റ്റിംഗ്…