റഷ്യയിലേക്ക് ഇനി തിരിച്ച് വരില്ലെന്നും, റഷ്യയിലെ തങ്ങളുടെ എല്ലാ ഷോപ്പുകളും അടച്ചുപൂട്ടുകയാണെന്നും ലോകോത്തര സ്പോർട്സ് വെയർ ബ്രാൻഡ് ആയ നൈക്കി. യുക്രൈൻ എതിരായ റഷ്യൻ അധിനിവേശത്തെ തുടർന്ന് നേരത്തെ തന്നെ കമ്പനി റഷ്യയിലെ എല്ലാ കടകളും താൽക്കാലികമായി അടച്ചിരുന്നു. യുദ്ധം തുടരുന്ന സാഹചര്യത്തിൽ ആണ് ഇനി തിരിച്ചു വരില്ലെന്ന് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്.
തങ്ങളുടെ ആപ്പും വെബ്സൈറ്റും റഷ്യയിൽ ഇനി മുതൽ ലഭ്യമാകില്ലെന്ന് നൈക്കി വ്യക്തമാക്കി. അമേരിക്കൻ ബ്രാൻഡ് ആയ നൈക്കിയെ, ജോ ബൈഡൻ ഭരണകൂടത്തിന്റെ നിലപാടുകളും പ്രവർത്തനം അവസാനിപ്പിക്കാൻ നിർബന്ധിച്ചു.
ഇക്കഴിഞ്ഞ ഫെബ്രുവരി 24നാണ് റഷ്യൻ പ്രസിഡണ്ട് വലടിമീർ പുടിൻ യുക്രൈനിൽ തങ്ങളുടെ സൈന്യത്തെ അയച്ചത്. ഇതിനുപിന്നാലെ രാജ്യത്തെ സാമ്പത്തിക രംഗത്ത് വലിയ തിരിച്ചടിയുണ്ടായി. എച്ച് & എം, അഡിഡാസ്, മക്ഡൊണാൾഡ്സ്, തുടങ്ങി നിരവധി കമ്പനികളാണ് റഷ്യയിലെ ബിസിനസ് അവസാനിപ്പിച്ചത്.
സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…
വെള്ളപ്പൊക്കത്തിനും യാത്രാതടസ്സങ്ങൾക്കും സാധ്യത അയർലണ്ടിന്റെ പടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ, തെക്കൻ മേഖലകളിൽ ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും സാധ്യതയുള്ളതിനാൽ ഏഴ് കൗണ്ടികളിൽ…
അയർലണ്ടിൽ ശമ്പളക്കരാർ സംബന്ധിച്ച തർക്കം രൂക്ഷമായതോടെ രാജ്യവ്യാപകമായി മൂന്ന് ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ. അധ്യാപകർ, നഴ്സുമാർ, ഡോക്ടർമാർ, സിവിൽ…
ചില സിനിമകൾ കാലം എത്ര കഴിഞ്ഞാലും മനസ്സിൽ നിന്ന് മായില്ല. അതിലെ കഥാപാത്രങ്ങളും പ്രണയനിമിഷങ്ങളും പാട്ടുകളും വീണ്ടും വീണ്ടും ഓർത്തെടുക്കാൻ…
അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…
അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…