കൊച്ചി: സംസ്ഥാനത്തെ ആദ്യത്തെ ശിശു സൗഹൃദ പോക്സോ കോടതി എറണാകുളത്ത് പ്രവര്ത്തനം തുടങ്ങി. കുട്ടികള്ക്ക് പിരിമുറുക്കങ്ങളില്ലാതെ മൊഴി നല്കാനും വിചാരണയില് പങ്കെടുക്കാനുമുള്ള സൗകര്യങ്ങളാണ് ശിശു സൗഹൃദ പോക്സോ കോടതിയില് ഒരുക്കിയിട്ടുള്ളത്. എറണാകുളം അഡീഷണല് ഡിസ്ട്രിക്സ് സെഷന്സ് കോടതിയോട് ചേര്ന്നാണ് ആദ്യ ശിശു സൗഹൃദ പോക്സോ കോടതി പ്രവര്ത്തനം തുടങ്ങിയത്.
ലൈംഗിക അതിക്രമ കേസുകളില് മൊഴി കൊടുക്കാന് എത്തുന്ന കുട്ടികള് നേരിട്ട് പ്രതികളെ കാണേണ്ട സാഹചര്യം ഇവിടെ ഒഴിവാകും. വീഡിയോ കോണ്ഫറന്സ് വഴിയാകും കുട്ടിയെ ജഡ്ജി ഉള്പ്പെടെയുള്ളവര് കാണുന്നത്. വിചാരണയും വിഡിയോ കോൺഫറൻസിങ്ങിലൂടെ നടത്തും. ജഡ്ജിയുടെ മുന്നിൽ മൊഴി രേഖപ്പെടുത്താനായി എത്തുമ്പോൾ പോലും കുട്ടിക്ക് പ്രതിയെ കാണേണ്ട സാഹചര്യം ഉണ്ടാവില്ല.
കുട്ടികൾക്ക് വേണ്ടി ലൈബ്രറിയും ചെറുപാർക്കുകളും കോടതിയുടെ ഭാഗമായി സ്ഥാപിച്ചിട്ടുണ്ട് .സംസ്ഥാനത്ത് പുതിയതായി ആരംഭിക്കാനിരിക്കുന്ന 28 പോക്സോ കോടതികളും ഇനി ഇതുപോലെ ശിശു സൗഹൃദമായിരിക്കും. 69 ലക്ഷം രൂപ ചിലവിട്ടാണ് ആദ്യ പോക്സോ കോടതി തയ്യാറാക്കിയത്. ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ കോടതി ഉദ്ഘാടനം ചെയ്തു.
സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…
വെള്ളപ്പൊക്കത്തിനും യാത്രാതടസ്സങ്ങൾക്കും സാധ്യത അയർലണ്ടിന്റെ പടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ, തെക്കൻ മേഖലകളിൽ ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും സാധ്യതയുള്ളതിനാൽ ഏഴ് കൗണ്ടികളിൽ…
അയർലണ്ടിൽ ശമ്പളക്കരാർ സംബന്ധിച്ച തർക്കം രൂക്ഷമായതോടെ രാജ്യവ്യാപകമായി മൂന്ന് ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ. അധ്യാപകർ, നഴ്സുമാർ, ഡോക്ടർമാർ, സിവിൽ…
ചില സിനിമകൾ കാലം എത്ര കഴിഞ്ഞാലും മനസ്സിൽ നിന്ന് മായില്ല. അതിലെ കഥാപാത്രങ്ങളും പ്രണയനിമിഷങ്ങളും പാട്ടുകളും വീണ്ടും വീണ്ടും ഓർത്തെടുക്കാൻ…
അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…
അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…