ലണ്ടൻ: യുക്രെയ്ൻ അധിനിവേശത്തിന് ഉത്തരവിട്ട റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ തന്ത്രങ്ങൾ ദയനീയമായി പരാജയപ്പെടുന്ന കാഴ്ചയാണ് ലോകം കാണുന്നതെന്നു ബ്രിട്ടിഷ് രഹസ്യാന്വേഷണ വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥൻ ജെറമി ഫ്ലെമിങ്. റഷ്യൻ സൈനികർക്ക് ആയുധങ്ങളും മനോവീര്യവും കുറവാണ്, പല ഉത്തരവുകളും നടപ്പിലാക്കാൻ അവർ വിസമ്മതിക്കുന്നു. സൈനികർ സ്വന്തം ഉപകരണങ്ങൾ അട്ടിമറിക്കുകയും അബദ്ധത്തിൽ സ്വന്തം യുദ്ധവിമാനം വെടിവച്ച് വീഴ്ത്തുകയും ചെയ്‌തതായി ജെറമി ഫ്ലെമിങ് പറഞ്ഞു.
യുക്രെയ്‌ൻ ജനതയുടെ ചെറുത്തുനിൽപ്പിനെയും പാശ്ചാത്യ രാജ്യങ്ങളുടെ നിശ്ചയദാർഢ്യത്തെയും വിലകുറച്ചു കണ്ട പുട്ടിൻ തന്റെ രാജ്യത്തിന്റെ സൈനിക ശക്‌തിയെ അമിതമായി വിശ്വസിക്കുകയും ചെയ്തു. ദിവസങ്ങൾക്കകം വിജയം നേടുമെന്ന കണക്കുകൂട്ടലിൽ റഷ്യ തുടങ്ങിവച്ച യുക്രെയ്ൻ അധിനിവേശം 36 ദിവസം മാത്രം പിന്നിടുമ്പോൾ റഷ്യൻ സൈന്യം യുക്രെയ്നിൽ പരാജയത്തെ മുഖാമുഖം കാണുകയാണെന്നും ജെറമി ഫ്ലെമിങ് പറഞ്ഞു. പുട്ടിൻ യുക്രെയ്‌നിലെ സാഹചര്യങ്ങൾ തെറ്റായി വിലയിരുത്തിയെന്നും റഷ്യൻ സമ്പദ്‌വ്യവസ്ഥയെയും റഷ്യക്കാരെയും സാമ്പത്തിക ഉപരോധം എത്രത്തോളം വരിഞ്ഞുമുറുക്കുമെന്നു മുൻകൂട്ടി വിലയിരുത്താൻ പുട്ടിന് കഴിഞ്ഞില്ലെന്നും ജെറമി ഫ്ലെമിങ് പറഞ്ഞു.
റഷ്യ– യുക്രെയ്ൻ യുദ്ധത്തിൽ എന്താണു സംഭവിക്കുന്നത് എന്നതിനെക്കുറിച്ച് വ്ലാഡിമിർ പുട്ടിന് അറിവില്ലെന്ന് വൈറ്റ് ഹൗസ് കമ്യൂണിക്കേഷൻ ഡയറക്ടർ കേറ്റ് ബെഡിങ്ഫീൽഡ് പറഞ്ഞിനു തൊട്ടുപിന്നാലെയാണ് സമാനമായ പ്രസ്താവനയുമായി ജെറമി ഫ്ലെമിങ് രംഗത്തു വന്നത്. യുദ്ധത്തിൽ റഷ്യൻ സൈന്യത്തിന്റെ മോശം പോരാട്ടത്തെക്കുറിച്ചും ഉപരോധങ്ങൾ റഷ്യൻ സമ്പദ്ഘടനയിൽ ഉണ്ടാക്കിയ തകർച്ചയെക്കുറിച്ചും പുട്ടിനു തെറ്റായ വിവരങ്ങളാണ് അദ്ദേഹത്തിന്റെ ഉപദേശകർ നൽകിയിരിക്കുന്നതെന്നായിരുന്നു കേറ്റ് ബെഡിങ്ഫീൽഡിന്റെ പരാമർശം.
അദ്ദേഹത്തോടു സത്യം പറയാൻ മുതിർന്ന ഉദ്യേഗസ്ഥർക്കു ഭയമാണെന്നും വൈറ്റ് ഹൗസ് കമ്യൂണിക്കേഷൻ ഡയറക്ടർ പറഞ്ഞു. പുട്ടിനു വളരെ കുറച്ചു സത്യസന്ധമായ വിവരങ്ങളേ തന്റെ ഉപദേശകർ നൽകുന്നുള്ളൂവെന്നു യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആന്റണി ബ്ലിങ്കൻ യുഎസ് രഹസ്യാന്വേഷ വിഭാഗത്തിന്റെ റിപ്പോർട്ടുകളെ ഉദ്ധരിച്ച് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…
ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ…
ആകാശത്തിനു മപ്പുറത്തു ഏതോ ഒരു ലോകത്തു നിന്നാണ് ഇതു വന്നിട്ടുള്ളത്. അങ്ങനെയാണ് കാർന്നോന്മാര് ഞങ്ങളോട്ട പറഞ്ഞുതന്നിട്ടുള്ളത്.എന്തോ അജ്ഞാതമായശക്തി ഇതിനുണ്ടത്രെ. 'ഇത്…
168 രാജ്യങ്ങളിൽ സജീവ സാന്നിധ്യമായി സാമൂഹിക ഇടപെടലുകൾ നടത്തിവരുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി . അയർലന്റ് മലയാളികൾക്ക്…
ഇതേത്തുടർന്ന് ഇറാനിൽ 40 ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഖമനെയിയുടെ മകളും മരുമകനും കൊച്ചുമകനും…