ഖത്തർ സിറ്റി: ഇറാന്‍റെ ഖത്തർ ആക്രമണത്തെത്തുടർന്ന് താറുമാറായ വ്യോമഗതാഗതം പുനരാരംഭിക്കുന്നു. ഇറാന്റെ ആക്രമണം നടന്ന് മണിക്കൂറുകൾക്കകം ഖത്തർ വ്യോമപാത തുറന്നു. ഖത്തർ എയർവേസ് ഉൾപ്പടെ സർവ്വീസുകൾ സാധാരണ നിലയിലായി. കുവൈത്ത് ഉൾപ്പടെ മറ്റ് ഗൾഫ് രാജ്യങ്ങളിലും വ്യോമപാതകൾ തുറന്നു. വിമാന സർവീസുകൾ സാധാരണ നിലയിലേക്ക് നീങ്ങുകയാണ്. തിരുവനന്തപുരം-ദുബൈ എമിറേറ്റ്സ് വിമാനവും തിരുവനന്തപുരം-അബുദബി ഇത്തിഹാദും തിരുവനന്തപുരം-ഷാർജ എയർ അറേബ്യയും പതിവ് സർവീസ് നടത്തി.
ഖത്തറിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയതിന് പിന്നാലെ ഗൾഫ് രാജ്യങ്ങൾ വ്യോമാതിർത്തികൾ അടക്കുകയും എയർ ഇന്ത്യ അടക്കമുള്ള വിമാനക്കമ്പനികൾ മിഡിൽ ഈസ്റ്റിലേക്കുള്ള സർവീസുകൾ താല്‍ക്കാലികമായി നിർത്തിയതും ഇന്നലെ രാത്രിയും ഇന്ന് പുലര്‍ച്ചെയുമായി കേരളത്തിലെ നിരവധി യാത്രക്കാരെയാണ് വലച്ചത്. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് പ്രഖ്യാപനം എന്നാണ് വിമാന കമ്പനികൾ അറിയിക്കുന്നത്. രാത്രിയും പുലർച്ചെയുമായി 8 വിമാനങ്ങളാണ് കൊച്ചിയിൽ നിന്ന് മിഡിൽ ഈസ്റ്റിലേക്കുള്ള സർവീസ് നിർത്തിവച്ചത്.
രാത്രി 10 മണിക്ക് പുറപ്പെട്ട തിരുവനന്തപുരം – ബഹറിൻ ഗൾഫ് എയർ വിമാനം വിമാനത്താവളത്തിലേക്ക് തിരിച്ചു വിളിച്ചു. കൊച്ചിയിൽ നിന്നും ദോഹയിലേക്ക് 6.53 ന് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനവും വഴിതിരിച്ചു വിട്ടു. ഈ വിമാനം മസ്കറ്റിൽ ലാൻ്റിംഗ് നടത്തി.
ദോഹയിലേക്ക് രാത്രി 12.50 ന് പുറപ്പെടേണ്ട വിമാനവും 10.10 ന് പുറപ്പെടേണ്ട റിയാദ് വിമാനവും റദ്ദാക്കി. പുലർച്ചെ 2.53 ന് കൊച്ചിയിൽ എത്തേണ്ട ഖത്തർ എയർവേസ് വിമാനം എത്താൻ വൈകുമെന്നും വിവരം ലഭിച്ചു. കൊച്ചിയിൽ നിന്ന് അബുദാബിയിലേക്ക് 10.15 ന് പോയ വിമാനം 45 മിനിറ്റിന് ശേഷം തിരിച്ചു വിളിച്ചു. കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് വിവിധ ഗൾഫ് നാടുകളിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകളെയും വ്യോമാതിർത്തികൾ അടച്ചത് ബാധിച്ചു. ഖത്തർ എയർവെയ്സിന്റെ ചൊവ്വഴ്ച പുലർച്ചെ രണ്ടരയ്ക്ക് കരിപ്പൂരിൽ എത്തി 3.35 ന് ദോഹയിലേക്കു മടങ്ങാനുള്ള വിമാനം റദ്ദാക്കി. എയർ ഇന്ത്യ എക്സ്പ്രസിന്റെ കോഴിക്കോട്ടുനിന്ന് വിവിധ ഗൾഫ് നാടുകളിലേക്കുള്ള വിമാനങ്ങളും റദ്ദാക്കി.
Follow the GNN24X7 IRELAND channel on WhatsApp:
https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…
ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ…
ആകാശത്തിനു മപ്പുറത്തു ഏതോ ഒരു ലോകത്തു നിന്നാണ് ഇതു വന്നിട്ടുള്ളത്. അങ്ങനെയാണ് കാർന്നോന്മാര് ഞങ്ങളോട്ട പറഞ്ഞുതന്നിട്ടുള്ളത്.എന്തോ അജ്ഞാതമായശക്തി ഇതിനുണ്ടത്രെ. 'ഇത്…
168 രാജ്യങ്ങളിൽ സജീവ സാന്നിധ്യമായി സാമൂഹിക ഇടപെടലുകൾ നടത്തിവരുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി . അയർലന്റ് മലയാളികൾക്ക്…
ഇതേത്തുടർന്ന് ഇറാനിൽ 40 ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഖമനെയിയുടെ മകളും മരുമകനും കൊച്ചുമകനും…
അലബാമ: അമേരിക്കയിലെ അലബാമ സംസ്ഥാനത്ത് അതിതീവ്ര വൈറസ് ബാധയായ അഞ്ചാംപനി (Measles) പടരാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ്…