ഡൽഹി: ഒമ്പതു മാസത്തിനിടെ പാകിസ്ഥാനിൽ ആറ് ഇന്ത്യൻ തടവുകാർ മരിച്ചെന്ന് റിപ്പോർട്ട്. ഇക്കാര്യം ഗൗരവമുള്ളതാണെന്നും വിദേശ കാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. മരിച്ചവരിൽ അഞ്ച് പേർ മത്സ്യത്തൊഴിലാളികളാണ്. സാഹചര്യം ആശങ്കാജനകമാണ്. മരിച്ച തടവുകാരെല്ലാം അവരുടെ ശിക്ഷാകാലാവധി പൂർത്തിയാക്കിയവരാണ്. രാജ്യത്തുള്ള ഇന്ത്യൻ തടവുകാരുടെ സുരക്ഷ ഉറപ്പുവരുത്തേണ്ടത് പാകിസ്ഥാന്റെ കടമയാണെന്നും അരിന്ദം ബാഗ്ചി അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ ആശങ്ക ഇസ്ലാമാബാദിനെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പാകിസ്ഥാനിൽ മരിക്കുന്ന ഇന്ത്യൻ മത്സ്യത്തൊഴിലാളികളുടെ എണ്ണത്തിൽ വലിയ വർധനയാണ് ഉണ്ടായിരിക്കുന്നത്. പാകിസ്ഥാൻ കസ്റ്റഡിയിലിരിക്കെ കഴിഞ്ഞയിടെ മരിച്ച ആറിൽ അഞ്ച് പേരും മത്സ്യത്തൊഴിലാളികളാണ്. അവരുടെ ശിക്ഷാകാലാവധി കഴിഞ്ഞിട്ടും പാകിസ്ഥാൻ അനധികൃതമായി തടങ്കലിൽ വച്ചിരിക്കുകയായിരുന്നു. അരിന്ദം ബാഗ്ചി മാധ്യമങ്ങളോട് പറഞ്ഞു. ഈ സാഹചര്യം ആശങ്കാജനകം തന്നെയാണ്. ഇസ്ലാമാബാദിലുള്ള ഇന്ത്യൻ ഹൈക്കമ്മീഷണറോട് വിവരം ധരിപ്പിച്ചിട്ടുണ്ട്. ഇന്ത്യൻ തടവുകാരുടെ സുരക്ഷ ഉറപ്പുവരുത്തേണ്ടത് പാകിസ്ഥാന്റെ കടമയല്ലേ എന്നും അരിന്ദം ബാഗ്ചി പറഞ്ഞു.
വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…
ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ…
ആകാശത്തിനു മപ്പുറത്തു ഏതോ ഒരു ലോകത്തു നിന്നാണ് ഇതു വന്നിട്ടുള്ളത്. അങ്ങനെയാണ് കാർന്നോന്മാര് ഞങ്ങളോട്ട പറഞ്ഞുതന്നിട്ടുള്ളത്.എന്തോ അജ്ഞാതമായശക്തി ഇതിനുണ്ടത്രെ. 'ഇത്…
168 രാജ്യങ്ങളിൽ സജീവ സാന്നിധ്യമായി സാമൂഹിക ഇടപെടലുകൾ നടത്തിവരുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി . അയർലന്റ് മലയാളികൾക്ക്…
ഇതേത്തുടർന്ന് ഇറാനിൽ 40 ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഖമനെയിയുടെ മകളും മരുമകനും കൊച്ചുമകനും…