കൊല്‍ക്കത്ത: കോവിഡ് ബാധിതനായിരുന്ന ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി ആശുപത്രി വിട്ടു. കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് ഗാംഗുലിയെ കൊല്‍ക്കത്തയിലെ വുഡ്‌ലാന്‍ഡ്‌സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഒമിക്രോണ്‍ വേരിയന്റ് പരിശോധന നെഗറ്റീവായതിനു പിന്നാലെയാണ് വെള്ളിയാഴ്ച ആശുപത്രി വിട്ടത്.
അദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഈ വര്‍ഷം ഇത് മൂന്നാം തവണയാണ് ഗാംഗുലിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ഈ വര്‍ഷം ജനുവരിയില്‍ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഗാംഗുലിക്ക് ഹൃദയാഘാതമാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയിരുന്നു. പിന്നീട് 20 ദിവസത്തിന് ശേഷം, ഗാംഗുലിക്ക് സമാനമായ നെഞ്ചുവേദന ഉണ്ടായി. ഇതോടെ അദ്ദേഹത്തെ രണ്ടാം ഘട്ട ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയിരുന്നു.
ദൈനംദിന ജീവിതശൈലിയും ഭക്ഷണരീതികളും സ്തനാർബുദ സാധ്യതയെ വലിയ രീതിയിൽ സ്വാധീനിക്കുന്നുണ്ട്. രോഗത്തെ തടയാൻ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ... 1. ഭക്ഷണരീതിയുമായി…
ന്യൂഡൽഹി: ജന്തർ മന്തറിൽ നടക്കുന്ന വിദ്യാർഥി പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഗാന്ധി സ്മൃതിയിലേക്ക് ഇന്ത്യ മുന്നണിയിലെ എം.പിമാരുടെ പ്രതിഷേധം. ലോക്സഭപ്രതിപക്ഷ…
യൂറോസോണിലെ പലിശനിരക്കുകളിൽ മാറ്റമില്ലാതെ തുടരാൻ യൂറോപ്യൻ സെൻട്രൽ ബാങ്ക് (ECB) തീരുമാനിച്ചു. എന്നാൽ ഇറാൻ-മിഡിൽ ഈസ്റ്റ് സംഘർഷത്തെ തുടർന്നുള്ള ഊർജവില…
അയർലണ്ടിലെ ടിപ്പററി കൗണ്ടിയിലെ സ്ലീവ്നമൺ (Slievenamon) മലനിരകളിൽ കഴിഞ്ഞ തിങ്കളാഴ്ച ആരംഭിച്ച കാട്ടുതീ കൂടുതൽ വ്യാപിച്ചതോടെ അധികൃതർ ജാഗ്രതാ നിർദേശം…
അയർലണ്ടിൽ ഈ വാരാന്ത്യത്തോടെ വീണ്ടും മഴ തിരിച്ചെത്തുമെന്ന് മെറ്റ് ഏറൻ (Met Éireann) അറിയിച്ചു. എന്നാൽ അതുവരെ രാജ്യത്തിന്റെ ഭൂരിഭാഗം…
സൂര്യ- മമിത ബൈജു - വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസിലെ രണ്ടാം ഗാനത്തിൻ്റെ പ്രമോ വീഡിയോ പുറത്ത്;…