തിരുവനന്തപുരം: മയോ ക്ലിനിക്കിലെ ചികിൽസയ്ക്കായി ഈ മാസം 23ന് അമേരിക്കയിലേക്കു പോകാന്‍ മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രത്തിന് അപേക്ഷ നൽകി. വിദേശകാര്യമന്ത്രാലയത്തിനാണ് അനുമതിക്കായി അപേക്ഷ നൽകിയത്. ഏപ്രിൽ 23 മുതൽ മേയ് മാസം വരെയാണ് അനുമതി തേടിയിരിക്കുന്നത്. യുഎസിൽ മിനസോട്ടയിലെ മയോ ക്ലിനിക്കിലാണു മുഖ്യമന്ത്രി ചികിത്സ നടത്തുന്നത്.
ഇത് മൂന്നാം തവണയാണ് മുഖ്യമന്ത്രി ചികിൽസയ്ക്കായി അമേരിക്കയിലേക്കു പോകുന്നത്. 2018ലാണ് ആദ്യമായി ചികിൽസയ്ക്കു പോയത്. പിന്നീട് ഈ വർഷം ജനുവരി 11 മുതൽ 26വരെ ചികിൽസയ്ക്കായി അമേരിക്കയിലേക്കു പോയിരുന്നു.
മുഖ്യമന്ത്രിയുടെ ചികിത്സയ്ക്കായി 29,82,039 രൂപ സംസ്ഥാന സർക്കാർ അനുവദിച്ചിരുന്നു. മുഖ്യമന്ത്രി സമർപ്പിച്ച അപേക്ഷയുടെ അടിസ്ഥാനത്തിലാണ് പൊതുഭരണം (അക്കൗണ്ട്സ്) വിഭാഗം പണം അനുവദിച്ചത്. പിന്നീട് വസ്തുതാപരമായ പിശക് ചൂണ്ടിക്കാട്ടി ഉത്തരവ് റദ്ദാക്കി.
വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…
ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ…
ആകാശത്തിനു മപ്പുറത്തു ഏതോ ഒരു ലോകത്തു നിന്നാണ് ഇതു വന്നിട്ടുള്ളത്. അങ്ങനെയാണ് കാർന്നോന്മാര് ഞങ്ങളോട്ട പറഞ്ഞുതന്നിട്ടുള്ളത്.എന്തോ അജ്ഞാതമായശക്തി ഇതിനുണ്ടത്രെ. 'ഇത്…
168 രാജ്യങ്ങളിൽ സജീവ സാന്നിധ്യമായി സാമൂഹിക ഇടപെടലുകൾ നടത്തിവരുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി . അയർലന്റ് മലയാളികൾക്ക്…
ഇതേത്തുടർന്ന് ഇറാനിൽ 40 ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഖമനെയിയുടെ മകളും മരുമകനും കൊച്ചുമകനും…