കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയെന്ന കേസിലെ തെളിവായ ദൃശ്യങ്ങള് കോടതിയില്നിന്നു ചോര്ന്നെന്ന ആരോപണത്തിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജീവനക്കാരെ ചോദ്യംചെയ്യാൻ ഒരുങ്ങി അന്വേഷണസംഘം. ചോദ്യംചെയ്യൽ ഉടൻ തന്നെ ഉണ്ടാകുമെന്നാണ് അന്വേഷണസംഘം നൽകുന്ന വിവരം. ഇവരെ ചോദ്യം ചെയ്യുന്നതിന് ഈ മാസം 4നു കോടതി അനുമതി നല്കിയിരുന്നു.
പ്രിൻസിപ്പൽ സെഷൻസ് കോടതിയിലെ ശിരസ്തദാറിനെയും തൊണ്ടി ക്ലാര്ക്കിനെയുമാണ് ആദ്യഘട്ടത്തിൽ ചോദ്യം ചെയ്യുക. കൂടുതൽ ജീവനക്കാരെ ചോദ്യം ചെയ്യുന്നതിന് അന്വേഷണ സംഘം അനുമതി തേടിയിട്ടുണ്ട്. കോടതി കസ്റ്റഡിയിലിരിക്കെ വിഡിയോ ദൃശ്യങ്ങൾ അടങ്ങിയ പെൻഡ്രൈവിന്റെ ഹാഷ് വാല്യു മാറിയിട്ടുണ്ടെന്ന ഫൊറന്സിക് ലാബ് റിപ്പോര്ട്ടിനെ തുടര്ന്നാണ് ചോദ്യംചെയ്യൽ നടപടിക്ക് അന്വേഷണസംഘത്തിന്റെ തീരുമാനം.
കോടതിയുടെ കൈവശമിരിക്കെ 2018 ഡിസംബര് 13നാണ് മെമ്മറി കാര്ഡിലെ ഫയലുകളുടെ ഹാഷ് വാല്യു മാറിയതെന്നാണ് ശാസ്ത്രീയ പരിശോധനയില് കണ്ടെത്തിയത്. അന്നേ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന കൂടുതല് ജീവനക്കാരെ ചോദ്യം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. ഇതിനായാണ് കോടതിയുടെ അനുമതി ക്രൈംബ്രാഞ്ച് തേടിയിരിക്കുന്നത്.
സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…
വെള്ളപ്പൊക്കത്തിനും യാത്രാതടസ്സങ്ങൾക്കും സാധ്യത അയർലണ്ടിന്റെ പടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ, തെക്കൻ മേഖലകളിൽ ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും സാധ്യതയുള്ളതിനാൽ ഏഴ് കൗണ്ടികളിൽ…
അയർലണ്ടിൽ ശമ്പളക്കരാർ സംബന്ധിച്ച തർക്കം രൂക്ഷമായതോടെ രാജ്യവ്യാപകമായി മൂന്ന് ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ. അധ്യാപകർ, നഴ്സുമാർ, ഡോക്ടർമാർ, സിവിൽ…
ചില സിനിമകൾ കാലം എത്ര കഴിഞ്ഞാലും മനസ്സിൽ നിന്ന് മായില്ല. അതിലെ കഥാപാത്രങ്ങളും പ്രണയനിമിഷങ്ങളും പാട്ടുകളും വീണ്ടും വീണ്ടും ഓർത്തെടുക്കാൻ…
അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…
അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…